For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ഇനി കളി കാര്യമാവും!! എട്ടിലെ നാലാവുക ആരൊക്കെ? ഷെഡ്യൂള്‍ ഇങ്ങനെ

ഐസിസി ടി20 ലോകകപ്പില്‍ ഇനിയാണ് കളി കാര്യമാവാന്‍ പോവുന്നത്. ടൂര്‍ണമെന്റിന്റെ സൂപ്പര്‍ എട്ടിന്റെ ചിത്രം ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഒരേയൊരു ടിക്കറ്റ് മാത്രമായിരുന്നു സൂപ്പര്‍ എട്ടിലേക്കു ശേഷിച്ചിരുന്നത്. ഇതാവട്ടെ മുന്‍ ജേതാക്കളായ പാകിസ്താനും കൈക്കലാക്കിയിരിക്കുകയാണ്.

ഗ്രൂപ്പ് എയിലെ നാലാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ നമീബിയക്കെതിരേ വിജയമായിരുന്നു സൂപ്പര്‍ എട്ട് യോഗ്യതയ്ക്കായി പാക് പടയ്ക്കു വേണ്ടിയിരുന്നത്. നമീബിയയെ 102 റണ്‍സിനു മുക്കി വളരെ ആധികാരികമായി തന്നെ അവര്‍ സൂപ്പര്‍ എട്ടിലേക്കു കുതിക്കുകയും ചെയ്തു. സൂപ്പര്‍ എട്ട് ലൈനപ്പ് എങ്ങനെയാണെന്നു നമുക്കു നോക്കാം.

സൂപ്പര്‍ എട്ടില്‍ ഇവര്‍

സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് വണ്‍, ഗ്രൂപ്പ് 2 എന്നിങ്ങനെയാണ് നാലു ടീമുകളെ വീതം തിരിച്ചിട്ടുള്ളത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്കൊപ്പം മുന്‍ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ്, കരുത്തരായ സൗത്താഫ്രിക്ക, സര്‍പ്രൈസ് ടീമായ സിംബാബ്‌വെ എന്നിവരുമുണ്ട്.

INDIAN TEAM T20 WC 2026

ഓരോ ടീമും പരസ്പരം ഒരു തവണ വീതം ഏറ്റുമുട്ടം. ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ സെമി ഫൈനലിലേക്കും യോഗ്യത നേടും. ഗ്രൂപ്പ് വണ്ണിലെ മല്‍സരങ്ങളെല്ലാം ഇന്ത്യയിലാണ്.

ഇന്ത്യയുടെ ആദ്യ പോരാട്ടം 22ന് രാത്രി ഏഴു മണിക്ക് സൗത്താഫ്രിക്കയുമായിട്ടാണ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഈ മല്‍സരം. 2024ലെ ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തിന്റെ റീപ്ലേ കൂടിയാണ്.

അന്നു ഏഴു റണ്‍സിന്റെ ത്രില്ലിങ് ജയത്തോടെയാണ് ഇന്ത്യ ലോക ചാംപ്യന്‍മാരായത്. 26നു രാത്രി ഏഴു മണിക്ക് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ സിംബാബ്‌വെയുമായി ഇന്ത്യ ഏറ്റുമുട്ടും. ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിക്കാനായാല്‍ ഇന്ത്യക്കു സെമിയില്‍ സ്ഥാനമുറപ്പിക്കാം.

മാര്‍ച്ച് ഒന്നിന് രാത്രി ഏഴിന് അവസാന കളിയില്‍ വിന്‍ഡീസുമായും ഇന്ത്യ പോരടിക്കും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയമാണ് ഈ മല്‍സരത്തിനു വേദിയാവുക.

അതേസമയം, ഗ്രൂപ്പ് 2വില്‍ ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാകിസ്താന്‍ എന്നിവരാണ് അണിനിരക്കുക. ഈ ഗ്രൂപ്പിലെ മല്‍സരങ്ങള്‍ക്കു വേദിയാവുക ശ്രീലങ്കയാണ്. ഗ്രൂപ്പുഘട്ട മല്‍സരങ്ങളില്‍ ഇവിടെ ഇതിനകം കളിച്ചതിനാല്‍ ലങ്കയ്ക്കും പാക് ടീമിനും അതിന്റെ ആനുകൂല്യം, സൂപ്പര്‍ എട്ടിലും ലഭിക്കാനിടയുണ്ട്.

സൂപ്പര്‍ എട്ട് ഷെഡ്യൂള്‍

ഫെബ്രുവരി 21 : ന്യൂസിലാന്‍ഡ് vs പാകിസ്താന്‍, (ആര്‍ പ്രേമദാസ, കൊളംബോ ,7PM)
ഫെബ്രുവരി 22 : ഇംഗ്ലണ്ട് vs ശ്രീലങ്ക (കാന്‍ഡി, ശ്രീലങ്ക, 3PM)
ഫെബ്രുവരി 22 : ഇന്ത്യ vs സൗത്താഫ്രിക്ക അഹമ്മദാബാദ് (7PM)
ഫെബ്രുവരി 23 : സിംബാബ്‌വെ vs വെസ്റ്റ് ഇന്‍ഡീസ് ( മുംബൈ, 7PM)
ഫെബ്രുവരി 24 : ഇംഗ്ലണ്ട് vs പാകസ്താന്‍ (കാന്‍ഡി, ശ്രീലങ്ക, 7PM)
ഫെബ്രുവരി 25 : ന്യൂസിലാന്‍ഡ് vs ശ്രീലങ്ക (ആര്‍ പ്രേമദാസ, കൊളംബോ, 7PM)
ഫെബ്രുവരി 26 : വെസ്റ്റ് ഇന്‍ഡീസ് vs സൗത്താഫ്രിക്ക ( അഹമ്മദാബാദ് , 3PM)
ഫെബ്രുവരി 26 : ഇന്ത്യ vs സിംബാബ്‌വെ (ചന്നൈ, 7PM)
ഫെബ്രുവരി 27 : ഇംഗ്ലണ്ട് vs ന്യൂസിലാന്‍ഡ് (ആര്‍ പ്രേമദാസ, കൊളംബോ 7PM)
ഫെബ്രുവരി 28 : പാകിസ്താന്‍ vs ശ്രീലങ്ക (കാന്‍ഡി, ശ്രീലങ്ക, 7PM)
മാര്‍ച്ച് 1 : സിംബാബ്‌വെ vs സൗത്താഫ്രിക്ക ( ഡല്‍ഹി, 3PM)
മാര്‍ച്ച് 1 : ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്, കൊല്‍ക്കത്ത (രാത്രി 7 മണിക്ക്)

Story first published: Wednesday, February 18, 2026, 19:44 [IST]
Other articles published on Feb 18, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+