For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: പല്ലെക്കെലെയില്‍ കൊടുങ്കാറ്റായി ഷനക!! നാണംകെട്ട് ഒമാന്‍; ലങ്ക സൂപ്പര്‍ 8നരികെ

പല്ലെക്കെലെ: വമ്പന്‍ ജയലുമായി ഐസിസി ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിന് തൊട്ടരികെ എത്തിയിരിക്കുകയാണ് മുന്‍ ജേതാക്കളും സംയുക്ത ആതിഥേയരുമായ ശ്രീലങ്ക. പല്ലെക്കെലെയില്‍ ആദ്യം ബാറ്റിങിലും പിന്നാലെ ബൗളിങിലും കരുത്തറിയിച്ച ലങ്ക ഗ്രൂപ്പ് ബിയില്‍ ഒമാനെയാണ് മുക്കിയത്. 105 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ലങ്ക ആഘോഷിച്ചത്.

ലങ്കയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ മല്‍സരവിധി കുറിക്കപ്പെട്ടിരുന്നു. കാരണം 226 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഒമാന് അവര്‍ നല്‍കിയത്. എത്ര ഓവറുകള്‍ അവര്‍ ക്രീസില്‍ നില്‍ക്കുമെന്ന് മാത്രമേ അറിയാനുണ്ടായിരുന്നുുള്ളൂ. കാര്യമായ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഓവറില്‍ ഒമ്പതു വിക്കറ്റിന് 120 റണ്‍സിന് ഒമാന്റെ പോരാട്ടമവസാനിക്കുകയും ചെയ്തു.

പവര്‍പ്ലേ കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ മൂന്നു വിക്കറ്റിനു 36ലേക്കു കൂപ്പുകുത്തിയിരുന്നു. അവിടെ നിന്നൊരു തിരിച്ചുവരവ് ഒമാന് അസാധ്യവുമായിരുന്നു. മുഹമ്മദ് നദീം (53*), വസീം അലി (27) എന്നിവരൊഴികെ മറ്റാരും ഒമാന്‍ നിരയില്‍ രണ്ടക്കത്തിലെത്തിയില്ല. ലങ്കയ്ക്കായി ദുഷ്മന്ത ചമീരയും മഹീഷ് തീക്ഷണയും രണ്ടു വീതം വിക്കറ്റുകളെടുത്തു.

SHANAK- T20 WC 2026

തകര്‍ത്തടിച്ച് ലങ്ക

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ശ്രീലങ്ക അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 225 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇത്തവണത്തെ ടൂര്‍ണമെന്റിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍ കൂടിയാണിത്. മൂന്നു പേരുടെ ഫിഫ്റ്റികളാണ് ലങ്കയെ 209ന് മുകൡ അടിച്ചെടുക്കാന്‍ സഹായിച്ചത്.

61 റണ്‍സോടെ വിക്കറ്റ്കീപ്പര്‍ ബാറ്ററായ കുശല്‍ മെന്‍ഡിസ് ലങ്കയുടെ ടോപ്‌സ്‌കോറററായി മാറി. ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ തുടര്‍ച്ചയായ രണാം ഫിഫ്റ്റി കൂടിയാണിത്. പവന്‍ രത്‌നായകെ (60), ക്യാപ്റ്റന്‍ ദസു്ന്‍ ഷനക (50) എന്നിവരാണ് ഫിഫ്റ്റികള്‍ കുറിച്ച മറ്റുള്ളവര്‍.

45 ബോളില്‍ ഏഴു ഫോറുള്‍പ്പെടുന്നതാണ് മെന്‍ഡിസിന്റെ ഇന്നിങ്‌സ്. എന്നാല്‍ അദ്ദേഹത്തേക്കാള്‍ ആരാധകരെ ത്രില്ലടിപ്പിച്ചത് രത്നായകെയുടെയും ഷനകയുടെയും അഗ്രസീവ് ഫിഫ്റ്റികളാണ്. വെറും 28 ബോളിലാണ് രത്‌നായകെ 60ലെത്തിയത്. എട്ടു ഫോറും ഒരു സിക്‌സറുമടക്കമാണിത്.

ഷനകയുടേത് അക്ഷരാര്‍ഥത്തില്‍ തീപ്പൊരി ഇന്നിങ്‌സായിരുന്നു. ടി20ിയില്‍ ഒരു ലങ്കന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി കൂടിയാണ് അദ്ദേഹം കണ്ടെത്തിയത്. വെറും 19 ബോളിലായിരുന്നു ഇത്. അഞ്ചു കൂറ്റന്‍ സിക്‌സറും രണ്ടു ഫോറുമുള്‍പ്പെടെയായിരുന്നു ഇത്.

നേരത്തേ സ്വന്തം പേരിലായിരുന്ന 20 ബോളില്‍ ഫിഫ്റ്റിയെന്ന റേക്കോര്‍ഡ് ഷനക തിരുത്തുകയായിരുന്നു. 2023ല്‍ ഇന്ത്യക്കെതിരേ പൂനെയായിരുന്നു അദ്ദേഹത്തിന്റെ അതിവേഗ ഫിഫ്റ്റി.

ലങ്കയുടെ തുടക്കം പതിഞ്ഞ താളത്തിലായിരുന്നു. ആറാം ഓവറില്‍ രണ്ടാം വിക്കറ്റ് വീഴുമ്പോള്‍ 45 റണ്‍സ് മാത്രമേ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ മൂന്നാം വിക്കറ്റില്‍ മെന്‍ഡിസ്-രത്‌നനായകെ ജോടി 50 ബോളില്‍ നേടിയ 94 റണ്‍സ് ലങ്കന്‍ ഇന്നിങ്‌സിനു ശക്തമായ അടിത്തറിട്ടു. രത്‌നനായകെ മടങ്ങിയ ശേഷം വീണ്ടുമൊരു അതിവേഗ ഫിഫ്റ്റി പ്ലസ് റണ്‌സ് കൂട്ടുകെട്ട് ലങ്കന്‍ ഇന്നിങ്‌സില്‍ കണ്ടു. മെന്‍ഡസ്- ഷനക ജോടി 28 ബോളില്‍ വാരിക്കൂട്ടിയത് 63 റണ്‍സാണ്.

പ്ലെയിങ് 11

ശ്രീലങ്ക- പതും നിസ്സങ്ക, കമില്‍ മിഷാര, കുശല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), പവന്‍ രത്‌നായകെ, കമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക (ക്യാപ്റ്റന്‍), ദുഷന്‍ ഹേമന്ത, ദുനിത് വെല്ലലഗെ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, മതീശ പതിരാന.

ഒമാന്‍- ആമിര്‍ ഖലീം, ജതീന്ദര്‍ സിംഗ് (ക്യാപ്റ്റന്‍), ഹമ്മദ് മിര്‍സ, വസീം അലി, മുഹമ്മദ് നദീം, ജിതേന്‍ രാമാനന്ദി, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), സുഫിയാന്‍ മെഹ്മൂദ്, നദീം ഖാന്‍, ഷാ ഫൈസല്‍, ജയ് ഒഡെദ്ര.

Story first published: Thursday, February 12, 2026, 14:31 [IST]
Other articles published on Feb 12, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+