For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ഡബിള്‍ സൂപ്പര്‍ ഓവര്‍!! ത്രില്ലറില്‍ സൗത്താഫ്രിക്ക, അഫ്ഗാന്‍ പുറത്തേക്ക്

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ഡബിള്‍ സൂപ്പര്‍ ഓവര്‍ കണ്ട ത്രില്ലറില്‍ അഫ്ഗാനിസ്താനെ കരയിച്ച് സൗത്താഫ്രിക്ക. ഗ്രൂപ്പ് ബിയില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള് മാറിമറിഞ്ഞ പോരാട്ടത്തില്‍ വിജയത്തിന് തൊട്ടരികെയെത്തിയ ശേഷമാണ് അഫ്ഗാന്‍ പരാജയത്തിലേക്ക് വീണത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സൗത്താഫ്രിക്ക സൂപ്പര്‍ എട്ടിന് ഒരുപടി കൂടി അടുത്തു. എന്നാല്‍ രണ്ടാം പരാജയം അഫ്ഗാനെ പുറത്താവലിന്റെ വക്കിലുമെത്തിച്ചു.

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ ഇതേ നാണയത്തില്‍ അഫ്ഗാനിസ്താനും തിരിച്ചടിച്ചു. ഒടുവില്‍ രണ്ടു ബോള്‍ ബാക്കിനില്‍ക്കെ അഫ്ഗാന്‍ 187ല്‍ ഓള്‍ ഔട്ടായതോടെ കളി സൂപ്പര്‍ ഓവറിലേക്ക്.

T20 WC 2026

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 17 റണ്‍ാണ് നേടിയത്. മറുപടിയില്‍ സൗത്താഫ്രിക്കയ്ക്ക് അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് ഏഴു റണ്‍സ്. ഫസല്‍ ഫറൂഖിയുടെ നിര്‍ണായക ബോള്‍ ട്രിസ്റ്റ്ണ്‍ സ്റ്റബ്‌സ് സിക്‌സറിലേക്കു പറത്തിയതോടെ വീണ്ടും സ്‌കോര്‍ ടൈ.

രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്ക വാരിക്കൂട്ടിയത് 23 റണ്‍സ്. സ്റ്റബ്‌സിന്റെ ആദ്യ ബോള്‍ സിക്‌സും നാലും അഞ്ചും ബോളുകളില്‍ ഡേവിഡ് മില്ലറുടെ സിക്‌സറുമാണ് അവരെ ഇതിനു സഹായിച്ചത്. ഈ ഓവര്‍ എറിഞ്ഞതാവട്ടെ അസ്മത്തുള്ള ഒമര്‍സായിയുമാണ്.

പക്ഷെ മറുപടിയില്‍ അഫ്ഗാന്‍ 19ന് പുറത്തായി. ഗുര്‍ബാസ് ഹാട്രിക്ക് സിക്‌സറുമായി ടീമിനെ ജയത്തിനരികെ എത്തിച്ചെങ്കിലും ഒരു ബോളില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ പുറത്താവുകയുമായിരുന്നു.

നേരത്തേ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിന്റെ (84) വെടിക്കെട്ട് ഇന്നിങ്‌സാണ് സൗത്താഫിക്കയെ 187 റണ്‍സിലെത്തിച്ചത്. 42 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഏഴു കൂറ്റന്‍ സിക്‌സറും നാലു ഫോറുമുള്‍പ്പെട്ടിരുന്നു. മറ്റാരും 25 റണ്‍സ് പോലുമെത്തിയില്ല.

കാഗിസോ റബാഡയെറിഞ്ഞ അവസാന ഓവറിലെ ആദ്യ ബോളില്‍ 175 റണ്‍സില്‍ അഫ്ഗാന്‍ ഓള്‍ഔട്ടാവേണ്ടതായിരുന്നു. നൂര്‍ അഹമ്മദിനെ എയ്ഡന്‍ മാര്‍ക്രം പിടികൂടിയെങ്കിലും അതു നോബോള്‍ വിളിക്കപ്പെട്ടു.

GUTBAZ- T20 WC 2026

പിന്നാലെ രണ്ടാമത്തെ ബോളില്‍ സിക്‌സറുമായാണ് നൂര്‍ ഇതിനു നന്ദി പറഞ്ഞത്. മൂന്നു ബോളില്‍ ജയിക്കാന്‍ രണ്ടു റണ്‍സാണ് അഫ്ഗാന് വേണ്ടിയിരുന്നത്. എന്നാല്‍ നാലാമത്തെ ബോളില്‍ ഡബിളിനായി ശ്രമിക്കവെ ഫറൂഖി റണ്ണൗട്ടായതോടെ അഫ്ഗാന്‍ 187ന് പുറത്താവുകയും കളി ടൈയാവുകയുമായിരുന്നു.

ബാറ്റിങ് കരുത്ത്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സൗത്താഫ്രിക്ക ആറു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 187 റണ്‍സെന്ന മികച്ച ടോട്ടലിലേക്കു എത്തിയത്. ഒരു സമയത്ത് 200ന് മുകളില്‍ ടോട്ടല്‍ അവര്‍ പടുത്തുയര്‍ത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അവസാന വറുകളില്‍ മികച്ച ബൗളിങിലൂടെ അഫ്ഗാന്‍ അവരെ 190ല്‍ താഴെ സ്‌കോറില്‍ പിടിച്ചുനിര്‍ത്തി.

സൗത്താഫ്രിക്കന്‍ ഇന്നിങ്‌സിനു കരുത്തായത് റയാന്‍ റിക്കെല്‍റ്റണിന്റെയും (61) ക്വിന്റണ്‍ ഡികോക്കിന്റെയും (59) ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ്. ഇവരില്‍ കൂടുതല്‍ അപകടകാരി റിക്കെല്‍റ്റണായിരുന്നു. വെറും 28 ബോളിലാണ് അദ്ദേഹം 61 ലെത്തിയത്. അഞ്ചു ഫോറും നാലു സിക്‌സറും ഇതിലുള്‍പ്പെടും.

ആദ്യ കളിയില്‍ ഫിഫ്റ്റിയോടെ മിന്നിച്ച ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ഇത്തവണ നിരാശപ്പെടുത്തി. വെറും അഞ്ചു റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു വിക്കറ്റിനു 12 റണ്‍സെന്ന നിലയില്‍ ഞെട്ടലോടെയായിരുന്നു സൗത്താഫ്രിക്കയുടെ തുടക്കം. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡികോക്ക്- റിക്കെല്‍റ്റണ്‍ ജോടി സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ സൗത്താഫ്രിക്ക ശക്തമായ തിരിച്ചുവരവ് നടത്തി.

വെറും 61 ബോളില്‍ ഇരുവരും അടിച്ചെടുത്തത് 114 റണ്‍സാണ്. ഈ സഖ്യം അഫ്ഗാനില്‍ നിന്നും മല്‍സരം തട്ടിയെടുക്കുമെന്ന് കരുതിയിരിക്കവെയാണ് ഒരേ ഓവറില്‍ ഡികോക്കിനെയും റിക്കെല്‍റ്റണിനമെയും മടക്കി ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ അഫ്ഗാനെ കളിയിലേക്കു തിരികെ കൊണ്ടു വന്നത്. ഇതോടെ സൗത്താഫ്രിക്കന്‍ സ്‌കോറിങ് വേഗതയും കുറഞ്ഞു.

ഡെവാള്‍ഡ് ബ്രെവിസ് (23), ഡേവിഡ് മില്ലര്‍ (20*), മാര്‍ക്കോ യാന്‍സന്‍ (16) എന്നിവരുടെ ചെറിയ സംഭാവനകള്‍ സൗത്താഫ്രിക്കയെ 187ലെത്തിക്കുകയായിരുന്നു. ഇവരില്‍ യാന്‍സണിന്റെ മികച്ച ഫിനിഷിങാണ് എടുത്തു പറയേണ്ടത്. വെറും ഏഴു ബോളിലാണ് അ്‌ദ്ദേഹം 16 റണ്‍സടിച്ചത്.

പ്ലെയിങ് ഇലവന്‍

സൗത്താഫ്രിക്ക- ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), റയാന്‍ റിക്കെല്‍ട്ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ യാന്‍സണ്‍, ജോര്‍ജ്ജ് ലിന്‍ഡെ, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി.

അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, ഗുല്‍ബദിന്‍ നായിബ്, സെദിഖുള്ള അടല്‍, ദര്‍വീഷ് റസൂലി, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), മുജീബ് ഉര്‍ റഹ്മാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി.

Story first published: Wednesday, February 11, 2026, 15:39 [IST]
Other articles published on Feb 11, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+