For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ഇന്ത്യ ഒന്നില്‍ വിയര്‍ക്കും!! സൂപ്പര്‍ 8ല്‍ എല്ലാം ജയിക്കുമോ? എഐ പ്രവചനം

ടി20 ലോകകപ്പില്‍ ടീം ഇന്ത്യക്കു മുന്നില്‍ ഇനിയുള്ളത് ജീവന്‍മരണ പോരാട്ടങ്ങള്‍. ഗ്രൂപ്പുഘട്ടം ഒരു വിധത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ഇനിയങ്ങോട്ട് കളി ജയിക്കാന്‍ ഈ മികവ് മതിയാവില്ല. കാരണം സൂപ്പര്‍ എട്ടില്‍ മൂന്ന് അപരാജിത ടീമുകളാണ് സൂര്യകുമാര്‍ യാദവിനെയും സംഘത്തെയും കാത്തിരിക്കുന്നത്.

സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ഈ ലോകകപ്പിലെ കറുത്ത കുതിരകളായി മാറിയ സിംബാബ്‌വെ എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് വണ്ണിലാണ് നാലു ടീമുകളുമുള്ളത്. ഈ മൂന്നു ടീമുകളുമായും സൂപ്പര്‍ എട്ടില്‍ ഓരോ തവണ വീതം ഇന്ത്യ ഏറ്റുമുട്ടും. ഇതില്‍ രണ്ടെണ്ണമെങ്കിലും ജയിച്ചാല്‍ ഇന്ത്യക്കു സെമി ഫൈനല്‍ ഉറപ്പിക്കുകയും ചെയ്യാം.

INDIAN TEAM INDIAN TEAM

സൂപ്പര്‍ എട്ടിലെ മൂന്നു കളികളും ഇന്ത്യ ജയിക്കുമോ? അതോ സെമി െൈഫനല്‍ കാണാതെ പുറത്താവുമോ? ഇന്ത്യയുടെ മൂന്നു മല്‍സരങ്ങളുടെയും ഫലം പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ച് നമുക്കു നോക്കാം.

ഇന്ത്യ x സൗത്താഫ്രിക്ക (ഞായറാഴ്ച)

ഞായറാഴ്ച രാത്രി ഏഴു മണിക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ആദ്യത്തെ സൂപ്പര്‍ എട്ട് പോരാട്ടം. 2024ലെ അവസാന ടി20 ലോകകപ്പ് ഫൈനലിന്റെ റീപ്ലേ കൂടിയാണിത്

അന്ന് ഒരുഘട്ടത്തില്‍ പരാജയം മുന്നില്‍ കണ്ട ശേഷമായിരുന്നു അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ ഇന്ത്യ ഏഴു റണ്‍സിന്റെ നാടകീയ വിജയം സ്വന്തമാക്കിയത്. ഡെത്ത് ഓവറുകളിലെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം ടീമിനെ രക്ഷിക്കുകയായിരുന്നു.

ഇത്തവണ സൂപ്പര്‍ എട്ടിലും സൗത്താഫ്രിക്കയ്ക്കു മേല്‍ ഇന്ത്യ വിജയം കൊയ്യുമെന്നാണ് എഐയുടെ പ്രവചനം. പക്ഷെ അതു അത്ര എളുപ്പമാിരിക്കില്ല. 15-25 റണ്‍സിനോ, അല്ലെങ്കില്‍ 4-6 വിക്കറ്റുകള്‍ക്കോ ആയിരിക്കും ഇന്ത്യയുടെ വിജയം.

ഇന്ത്യയെപ്പോലെ സൗത്താഫ്രിക്കയും ഈ ലോകകപ്പില്‍ അപരാജിതരാണ്. ശക്തമായ പേസ് നിരയാണ് അവരുടേത്. എന്നാല്‍ നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും ശക്തമായ ബാറ്റിങ് ലൈനപ്പും ഇന്ത്യക്കു തുണയാവും. ത്രില്ലിങ് മാച്ചില്‍ സൂര്യകുമാര്‍ യാദവും സംഘവും ജയിച്ചുകയറും.

ഇന്ത്യ x സിബാംബ്‌വെ (26ന്)

ഇന്ത്യയുടെ രണ്ടാമത്തെ സൂപ്പര്‍ എട്ട് പോരാട്ടം 26ന് സിംബാബ്‌വെയ്‌ക്കെതിരേയാണ്. രാത്രി ഏഴു മണിക്ക് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മല്‍സരം.

മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായി എല്ലാവരെയും ഞെട്ടിച്ച ടീമാണ് സിംബാബ്‌വെ. ഓസീസ്, ലങ്ക എന്നിവരെ അട്ടിമറിച്ച അവര്‍ തന്നെയാണ് ഈ ടൂര്‍ണമെന്റിലെ സര്‍പ്രൈസ് പാക്കേജ്.

INDIAN TEAM INDIAN TEAM

എന്നാല്‍ സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെയ്ക്കു മേല്‍ ഇന്ത്യ ആധികാരിക വിജയം കൊയ്യുമെന്നാണ് എഐയുടെ പ്രവചനം. എട്ടിനു മുകളില്‍ വിക്കറ്റുകള്‍ക്കോ, 50ന് മുകൡ റണ്‍സിനോ ഇന്ത്യ ജയിക്കും. ചെന്നൈലെ സ്പിന്‍ അനുകൂല പിച്ചുകള്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ സഹായിക്കും. ഏകപക്ഷീയമായി തന്നെ ഈ മല്‍സരത്തില്‍ ഇന്ത്യ ജയിച്ചുകയറും.

ഇന്ത്യ x വെസ്റ്റ് ഇന്‍ഡീസ് (മാര്‍ച്ച് 1)

മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യയും രണ്ടു തവണ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും കൊമ്പുകോര്‍ക്കുക. ഇംഗ്ലണ്ടുള്‍പ്പെട്ട ഗ്രൂപ്പ് സിയില്‍ നിന്നും ചാംപ്യന്‍മാരായാണ് വിന്‍ഡീസ് സൂപ്പര്‍ എട്ടിലേക്കു കുതിച്ചത്.

മികച്ച പവര്‍ഹിറ്റര്‍മാരുടെ സാന്നിധ്യമാണ് ഷായ് ഹോപ്പ് നയിക്കുന്ന വിന്‍ഡീസ് ടീമിനെ അപകടകാരികളാക്കുന്നത്. എങ്കിലും വിന്‍ഡീസിനെതിരേ ഇന്ത്യ ജയിക്കുമെന്നാണ് എഐ പ്രവചിക്കുന്നത്. 30പ്ലസ് റണ്‍സിനോ, അഞ്ചിനു മുകളില്‍ വിക്കറ്റുകള്‍ക്കോ ഇന്ത്യ ജയിക്കും. ബൗളിങിലെ ആഴം കൊല്‍ക്കത്തയിലെ പിച്ചുകളില്‍ ഇന്ത്യയെ സഹായിക്കും.

Story first published: Friday, February 20, 2026, 18:12 [IST]
Other articles published on Feb 20, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+