ഇന്ത്യന്‍ ടി20 പ്ലാനുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു കഴിഞ്ഞ ഓപ്പണറും ടെസ്റ്റ്, ഏകദിന ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിനെ കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന് മൈക്കല്‍ ക്ലാര്‍ക്ക്. വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെന്നു കരുതി അദ്ദേഹത്തിന്റെ കരിയറൊന്നും അവസാനിച്ചിട്ടില്ലെന്നാണ് ക്ലാര്‍ക്കിന്റെ അഭിപ്രായം.
കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ് മുതല്‍ ഏറ്റവും അവസാനം കളിച്ച സൗത്താഫ്രിക്കയുമായുള്ളള പരമ്പക വരെ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഗില്‍. പക്ഷെ ന്യൂസിലാന്‍ഡുമായുള്ള പരമ്പര, ടി20 ലോകകപ്പ് എന്നിവയ്ക്കുള്ള ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം തീര്‍ത്തും അപ്രതീക്ഷിതമായി ഒഴിവാക്കപ്പെടുകയായിരുന്നു.

ഓപ്പണറായുള്ള മോശം പ്രകടനം തന്നെയാണ് താരത്തിനു വിനയായത്. കഴിഞ്ഞ വര്‍ഷം ടി2യില്‍ ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ ഗില്ലിനായില്ല. അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റും മോശമായിരുന്നു. ഇവയെല്ലാമാണ് അദ്ദേഹത്തെ പുറത്താക്കി സഞ്ജു സാംസണിനെ വീണ്ടും ഓപ്പണിങിലേക്കു കൊണ്ടുവരാന്‍ സെലക്ഷന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചത്.
ഗില്ലിന്റെ മടങ്ങിവവരവ്
ഐസിസി ടി20 ലോകകപ്പ്് തൊട്ടു മുന്നിലുണ്ടായിരുന്നതു കാരണം മാത്രമാണ് ശുഭ്മന്‍ ഗില്ലിനെ ഇന്ത്യന്‍ ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്നാണ് മൈക്കല്‍ ക്ലാര്‍ക്കിന്റെ അഭിപ്രായം. ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ഒരു നിശ്ചിത സമയത്തിനുള്ളില്‍ പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടായിരുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലായിരുന്നില്ല ശുഭ്മന്‍ ഗില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. ഇന്ത്യക്കു ഒരുപാട് ഓപ്പണിങ് ബാറ്റിങ് ഓപ്ഷനുകളുണ്ട്. ഈയൊരു ഘട്ടത്തില്‍ ഗില്‍ ടീമിന്റെ ക്യാപ്റ്റനുമല്ല. അതുകൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കുകയെന്ന തീരുമാനം അവരെടുത്തത്.
ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലെ മല്‍സങ്ങള്‍ ലോകകപ്പിനു മുന്നോടയായുള്ള വാംഅപ്പാനായാണ് അവര്‍ കാണുന്നത്. ഗില്ലിന്റെ ഫോമിനെ കുറിച്ച് ചോദ്യങ്ങളുമുയര്‍ന്നിരുന്നു. ടി20 ലോകകപ്പിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
എന്നാല്‍ ടി20 ലോകകപ്പിനു ശേഷം ടി20 ടീമിലേക്കു മടങ്ങിയെത്തുകയും ക്യാപ്‌നാവുകയും ചെയ്താല്‍ അദ്ഭുതപ്പെടാനില്ല. ഗില്‍ ഒരു അവിശ്വസനീയ പ്ലെയറാണ്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരുപാട് ആശങ്കങ്കളുളളതായും എനിക്കു തോന്നുന്നില്ലെന്നും ക്ലാര്‍ക്ക് വിശദമാക്കി.
കഴിഞ്ഞ വര്‍ഷം 15 ടി20കളിലാണ് ഗില്‍ ഇന്ത്യക്കായി കളിച്ചത്. 24.45 എന്ന മോശം ശരാശരിയില്‍ നേടിയതാവട്ടെ വെറും 291 റണ്‍സാണ്.
ഇന്ത്യന്‍ ക്രിക്കറ്ററെന്ന നിലയില്‍ എല്ലായ്‌പ്പോഴും സമ്മര്‍ദ്ദമുണ്ടാവും. അവര്‍ നന്നായി പെര്‍ഫോം ചെയ്യുന്നത് കാണാന്‍ രാജ്യം മുഴുവന്‍ അതിയായി ആഗ്രഹിക്കുകയും ചെയ്യും. ഇന്ത്യക്കാര്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരാണ്.
പക്ഷെ ഈ സമ്മര്‍ദ്ദങ്ങളൊന്നും ഈ ഇന്ത്യന്‍ ടീമിനെ തടയുമെന്നു ഞാന്‍ കരുതുന്നില്ല. ഇതു പ്രതീക്ഷയുടെ സമ്മര്‍ദ്ദമല്ല. നല്ല ക്രിക്കറ്റ് കാഴ്ചവയ്ക്കാനായാല്‍ ഇന്ത്യയെ തോല്‍പ്പിക്കുകയെന്നത് വളരെയധികം കടുപ്പമായിരിക്കുമെന്നും ക്ലാര്‍ക്ക് വിലയിരുത്തി.

ഇന്ത്യ ഫേവറിറ്റുകള്‍
നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഇന്ത്യ ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് പോരിനിറങ്ങുക. ചിരവൈരികളായ പാകിസ്താനെ കൂടാതെ അമേരിക്ക, നെതര്‍ലാന്‍ഡ്‌സ്, നമീബിയ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ഗ്രൂപ്പ് എയിലെ ഫേവറിറ്റുകള്‍ ഇന്ത്യയാണ്. സ്വന്തം നാട്ടിലാണ് അവര്‍ ഈ ലോകകപ്പില്‍ കളിക്കാനിറങ്ങുന്നത്. രോഹിത് ശര്‍മയും വിരാട് കോലിയും ഇപ്പോള്‍ ടീമിലില്ല. കുറച്ചു കാലമായി അവരില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ടീം അതില്‍ നിന്നും മുന്നോട്ടു പോയിക്കഴിഞ്ഞു.
ഈ ഫോര്‍മാറ്റ് ഇന്ത്യയുടെ ഫോര്‍മാറ്റാണ്, ഐപിഎല്‍ അവര്‍ക്കു സ്വന്തമാണ്. നിലവില്‍ ടി20യിലെ നമ്പര്‍ വണ്‍ ടീമും ഇന്ത്യയാണ്. ഫേവറിറ്റുകളെന്നത് അവര്‍ അര്‍ഹിക്കുകയും ചെയ്യുന്നു. ഇന്ത്യയെ പരാജടപ്പെടുത്തുക ഏറെ കഠിനമായിരിക്കുമെന്നും മൈക്കല്‍ ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.