For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: താരീഖോ, അബ്രാറോ ആരുമാവട്ടെ, ദുബെ പഞ്ഞിക്കിടും!! പാക് തന്ത്രം നടക്കില്ല, ഈ കാരണം

കൊളംബോ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടത്തിന്റെ ലഹരിയിലാണ് ക്രിക്കറ്റ് ലോകം. ടി20 ലോകകപ്പില്‍ ഈ ബദ്ധവൈരികള്‍ മുഖാമുഖം വരുമ്പോള്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് അതു അക്ഷരാര്‍ഥത്തില്‍ വിരുന്ന് തന്നെയായിരിക്കും.

കണക്കുകളില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണെങ്കിലും ടി20യെന്നത് അപ്രവചനീയമായതിനാല്‍ തങ്ങളുടേതായ ദിവസം ഏതു ടീമിനും ജയിച്ചുകയറാം. ശക്തമായ സ്പിന്‍ ആക്രമണവുമായാണ് ഇന്ത്യയെ പാകിസ്താന്‍ പൂട്ടാനൊരുങ്ങുന്നത്. കഴിവ് തെളിയിച്ച മികച്ച സ്പിന്‍ നിര അവര്‍ക്കുണ്ട്. കൂടാതെ ഉസ്മാന്‍ താരീഖെന്ന ഒരു മിസ്റ്ററി സ്പിന്നറെ കൂടി അവര്‍ കൂടെ കൂട്ടിയിരിക്കുകയാണ്.

SHIVAM DUBE T20 WC 2026

എന്നാല്‍ പാക് സ്പിന്‍ ആക്രമണം നിര്‍വീര്യമാക്കാന്‍ സാധിക്കുന്ന ഒരു വജ്രായുധം ഇന്ത്യയുടെ പക്കലുണ്ട്- സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയാണത്. താരീള്‍പ്പെടുന്ന പാക് സ്പിന്‍ ആക്രമണത്തെ അദ്ദേഹം തരിപ്പണമാക്കുക തന്നെ ചെയ്യും. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

സ്പിന്‍ കരുത്തില്‍ പാക്

ഒരു സമയത്ത് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ കരുത്തെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് മൂര്‍ച്ചയേറിയ പേസാക്രമണമായിരുന്നു. ലോകോത്തര ഫാസ്റ്റ് ബൗളര്‍മാരുടെ നിര തന്നെ അവര്‍ക്കുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ചിത്രം മാറിയിരിക്കുകയാണ്. പേസാക്രമണത്തിന് പഴയ പോലെ മൂര്‍ച്ചയില്ലാതെ വന്നതോടെ അവര്‍ സ്പിന്നിലേക്കു മാറിയിരിക്കുകയാണ്.

നാലു പേരുള്‍പ്പെടുന്ന ശക്തമായ സ്പിന്‍ നിരയാണ് പാകിസ്താനുള്ളത്. ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ഓള്‍റൗണ്ടര്‍ കൂടിയായ ഷദാബ് ഖാന്‍, മറ്റൊരു ഓള്‍റൗണ്ടറായ മുഹമ്മദ് നവാസ്, അബ്രാര്‍ അഹമ്മദ്, ഇവര്‍ക്കൊപ്പം ഉസ്മാന്‍ താരീഖുമടങ്ങുന്നതാണ് അവരുടെ സ്പിന്‍ ബൗളിങ് കോമ്പിനേഷന്‍. ഇവര്‍ക്കൊപ്പം ഓപ്പണര്‍ കൂടിയായ യുവ ഓള്‍റൗണ്ടര്‍ സയീം അയൂബും സ്പിന്‍ ബൗളിങിന്റെ കരുത്ത് വര്‍ധിപ്പിക്കും.

ഈ അഞ്ചു പേരെയും ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ പാകിസ്താന്‍ ഒരുമിച്ച് അണിനിരത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ അമേരിക്കയുമായുള്ള മല്‍സരത്തില്‍ ഈ കോമ്പിനേഷനായിരുന്നു പാക് ടീം പരീക്ഷിച്ചത്. അതു വലിയ വിജയമായി മാറുകയും ചെയ്തിരുന്നു.

എന്തുകൊണ്ട് ദുബെ?

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഇപ്പോള്‍ സ്പിന്നര്‍മാരെ ഏറ്റവും നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതയാണ്‍ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ്. ടീമില്‍ അദ്ദേഹത്തിന്റെ പ്രധാന റോള്‍ തന്നെ മധ്യ ഓവറുകളില്‍ എതിരാളികളുടെ സ്പിന്‍ ആക്രമണത്തിന്റെ കഥ കഴിക്കുകയെന്നതാണ്. ഈ ജോലി ഇതുവരെ അദ്ദേഹം വളരെ നന്നായി നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.

SHIVAM DUBE T20 WC 2026

പാകിസ്താന്റെയും സ്പിന്‍ നിരയെ ദുബെ അടിച്ച് പറത്തുമെന്നു തന്നെയാണ് ടീം മാനേജ്‌മെന്റിനെയും ആരാധകരുടെയുമെല്ലാം കണക്കുകൂട്ടല്‍. ടി20യില്‍ ഇന്ത്യക്കു വേണ്ടി ഈ വര്‍ഷം സ്പിന്നര്‍മാര്‍ക്കെതിരേ തകര്‍പ്പന്‍ പ്രകടനമാണ് ദുബെ കാഴ്ചവച്ചിട്ടുള്ളത്. റിസ്റ്റ് സ്പിന്നര്‍മാരെയും മിസ്റ്ററി സ്പിന്നര്‍മാരെയുമെല്ലാം ഒരുപോലെ നന്നായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും.

ലോകകപ്പിനു തൊട്ടു മുമ്പ് ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ദുബെ മിന്നിച്ചിരുന്നു. ഇവയിലൊരു മല്‍സരത്തില്‍ വെറും 15 ബോളില്‍ ഫിഫ്റ്റി കുറിക്കാനും അദ്ദേഹത്തിനായിരുന്നു. ഈ വര്‍ഷം കളിച്ച ആറ് ടി20 ഇന്നിങ്‌സുകളില്‍ 218.75 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ ദുബെ വാരിക്കൂട്ടിയത് 13 സിക്‌സറുകളാണ്.

സ്ലോ, ടേണിങ് ട്രാക്കുകളില്‍ പോലും 100 മീറ്റര്‍ ബൗണ്ടറികള്‍ വളരെ അനായാസം മറികടക്കാന്‍ അദ്ദേഹത്തിനു കഴിയും. 57 ടി20കളിലാണ് ദുബെ ഇതിനകം കളിച്ചിട്ടുള്ളത്. 149.52 സ്‌ട്രൈക്്‌റേറ്റില്‍ 779 റണ്‍സെടുക്കുകയും ചെയ്തു. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

Story first published: Sunday, February 15, 2026, 11:51 [IST]
Other articles published on Feb 15, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+