Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: വിന്‍ഡീസ്-സൗത്താഫ്രിക്ക മാച്ച് ഒത്തുകളി? അവരുടെ ആ നീക്കം സംശയകരം!! മുഷ്താഖ് രംഗത്ത്

ടി20 ലോകകപ്പില്‍ സൗത്താഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള സൂപ്പര്‍ എട്ട് മല്‍സരത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ സഖ്‌ലെയ്ന്‍ മുഷ്താഖ്. കരീബിയന്‍ ടീമിന്റെ ഒരു തീരുമാനത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തിരിക്കുന്നത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന തീര്‍ത്തും ഏകപക്ഷീയമായ പോരാട്ടത്തില്‍ ഒമ്പതു വിക്കറ്റിനാണ് സൗത്താഫ്രിക്ക ജയിച്ചുകയറിയത്. ഈ ജയത്തോടെ സെമി ഫൈനിലേക്കും സൗത്താഫ്രിക്ക യോഗ്യത നേടിയിരുന്നു. ഈ മല്‍സരഫലം ഏറ്റവുമധികം ഗുണം ചെയ്തത് ഇന്ത്യക്കാണ്.

SAQLIAN MUSHTAQ T20 WC 2026

ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- വിന്‍ഡീസ് പോരാട്ടം ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായി മാറുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ജയിക്കുന്ന ടീമിനു സെമിയിലെത്തുകയും ചെയ്യാം.

മുഷ്താഖിന്റെ സംശയം

സൗത്താഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള സൂപ്പര്‍ എട്ട് മല്‍സരത്തെ കുറിച്ച് പാകിസ്താന്‍ ചാനലായ ടപ്മാഡില്‍ (Tapamd) സംസാരിക്കവയാണ് സഖ്‌ലെയ്ന്‍ മുഷ്താഖ് ചില സംശയങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. വിന്‍ഡീസ് ടീമിന്റെ പ്രകടനം പെട്ടെന്നു ഇത്ര മോശമായി മാറിയത് എങ്ങനെയാണെന്നും അദ്ദേഹം ചോദിക്കുന്നു.

'കുറച്ചു ദിവസങ്ങള്‍ മുമ്പ് വരെ ഇതേ വെസ്റ്റ് ഇന്‍ഡീസ് ടീം വളരെ പവര്‍ഫുള്‍, അറ്റാക്കിങ് ക്രിക്കറ്റ് കാഴ്ച വച്ചവരാണ്. സിംബാബ്‌വെയെ 100ന് മുകൡ റണ്‍സിനാണ് അവര്‍ തകര്‍ത്തുവിട്ടത്. പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേ ആ ഫിയര്‍ലെസ് ടീം തീര്‍ത്തും വ്യത്യസ്തമായ ടീമായാണ് വിന്‍ഡീസ് കാണപ്പെട്ടത്. അവര്‍ക്കു പഴയ എനര്‍ജി ഇല്ലായിരുന്നു. അവരുടെ പ്ലാനുകളൊന്നും ഈ കളിയില്‍ ക്ലിക്കായതുമില്ല.

ഈ മല്‍സരം ഫിനിഷ് ചെയ്ത രീതി നോക്കുമ്പോള്‍ അവര്‍ വെസ്റ്റ് ഇന്‍ഡീസായി തോന്നിയില്ല. കുറച്ചു ദിവസങ്ങള്‍ മുമ്പ് എത്ര ആധികാരികമായ ക്രിക്കറ്റാണ് അവര്‍ കാഴ്ചവച്ചത്. പക്ഷെ മല്‍സരത്തില്‍ വളരെ സാധാരാണ ക്രിക്കറ്റാണ് വിന്‍ഡീസ് കാഴ്ചവച്ചതെന്നും മുഷ്താഖ് തുറന്നടിക്കുന്നു.

വെസ്റ്റ് ഇന്‍ഡീസ് ടീം ഈ മല്‍സരത്തില്‍ അവരുടെ പ്ലാനുകളിലെല്ലാം മാറ്റം വരുത്തി. അക്കീല്‍ ഹൊസെയ്‌നെ പുറത്തിരുത്തിയ അവര്‍ മറ്റാരെയോ (റോസ്റ്റണ്‍ ചേസ്) പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരികയും ചെയ്തു. വിന്‍ഡീസിന്റെ മുഴുവന്‍ ബൗളര്‍മാരും വളരെ ശരാശരിക്കാരായാണ് കാണപ്പെട്ടതും മുഖ്താഖ് വ്യക്തമാക്കി.

AIDEN MARKRAM T20 WC 2026

കരുത്തുകാട്ടി സൗത്താഫ്രിക്ക

ഈ ലോകകപ്പില്‍ ഇനിയും തോല്‍വിയറിഞ്ഞിട്ടില്ലാത്ത ടീമുകളെന്ന നിലയില്‍ തീപാറുമെ്ന്നു പ്രതീക്ഷിക്കപ്പെട്ട പോരാട്ടമായിരുന്നു സൗത്താഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് മല്‍സരം. പക്ഷെ സൗത്താഫ്രിക്കയുടെ സമഗ്രാധിപത്യമാണ് കളിയില്‍ കണ്ടത്.

വന്‍ ബാറ്റിങ് തകര്‍ച്ചയ്‌ക്കൊടുവില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ വിന്‍ഡീസ് ട്ടു വിക്കറ്റിനു 176 റണ്‍സെന്ന വിന്നിങ് ടോട്ടല്‍ പടുത്തുയര്‍ത്തി. 11ാം ഓവറില്‍ അവര്‍ ഏഴു വിക്കറ്റിനു 83 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു. പക്ഷെ എട്ടാം വിക്കറ്റില്‍ റെക്കോര്‍ഡ് കൂട്ടുകെട്ടുമായി വിന്‍ഡീസ് തിരിച്ചുവന്നു.

ജേസണ്‍ ഹോള്‍ഡര്‍- റൊമാരിയോ ഷെപ്പേര്‍ഡ് ജോടി 57 ബോളില്‍ അടിച്ചെടുത്തത് 89 റണ്‍സാണ്. 37 ബോളില്‍ പുറത്താവാതെ 52 റണ്‍സെടുത്ത ഷെപ്പേര്‍ഡാണ് ടോപ്‌സ്‌കോറര്‍. ഹോള്‍ഡര്‍ 49 റണ്‍സിനു പുറത്താവുകയും ചെയ്തു.

പക്ഷെ സൗത്താഫ്രിക്കയ്ക്കു ഈ സ്‌കോര്‍ ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. 16.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സൗത്താഫ്രിക്ക വിജയത്തിലേക്കു കുതിച്ചെത്തി. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച എയ്ഡന്‍ മാര്‍ക്രമിന്റെ (82*) ഇന്നിങ്‌സാണ് അവരുടെ ജയം വേഗത്തിലാക്കിയത്. 46 ബോളില്‍ ഏഴു ഫോറും നാലു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

Story first published: Friday, February 27, 2026, 19:45 [IST]
Other articles published on Feb 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+