For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവും അഭിഷേകും ഒരേ ഗ്രേഡില്‍!! ഇഷാനെ 'കാണാനില്ല', എന്തുകൊണ്ട് പുറത്ത്? കാരണമറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പുതിയ വാര്‍ഷക കരാര്‍ ബിസിസിഐ ഇനിയും ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതു ചര്‍ച്ചയാവുകയാണ്. കരാര്‍ ലിസ്റ്റ് ബിസിസിഐ തയ്യാറാക്കി കഴിഞ്ഞൂവെന്നാണ് ചില മാധ്യമ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഇതു അവര്‍ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തേയുണ്ടായിരുന്ന ഗ്രേഡ് എ പ്ലസ് കരാര്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ എ, ബി, സി എന്നീ മൂന്നു ഗ്രേഡുകള്‍ മാത്രമാണുള്ളത്. ഈ ലിസ്റ്റില്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്റെ അഭാവമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

ടി20 ലോകപ്പില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറും ഓപ്പണറുമായി കീപ്പറുമായി കളിക്കാനിരിക്കവെ എന്തുകൊണ്ട് അദ്ദേഹമില്ലെന്നതാണ് എല്ലാവരുടെയും സംശയം. ഇതിനു പിന്നിലെ കാരണമെന്താണെന്നറിയാം.

SANJU ISHAN- T20 WC 2026

ബിസിസിഐ കരാര്‍ ലിസ്റ്റ്

ബിസിസിഐയുടെ ഗ്രേഡ് എ ലിസ്റ്റില്‍ മൂന്നു താരങ്ങളാണുള്ളത്. ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാണ് ഗ്രേഡ് എയില്‍.

ഗ്രേഡ് ബിയില്‍ ഇതിഹാസ ബാറ്റിങ് ജോടികളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്കൊപ്പം ടി20 ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരുമുണ്ട്.

മൂന്നാമത്തെ ഗ്രേഡായ സിയില്‍ അക്ഷര്‍ പട്ടേല്‍, തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ്, ധ്രുവ് ജുറേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് റെഡ്ഡി, അഭിഷേക് ശര്‍മ, സായ് സുദര്‍ശന്‍, രവി ബിഷ്‌നോയ്, റുതുരാജ് ഗെയ്ക്വാദ് എ്ന്നിവര്‍ ഗ്രേഡ് സിയിലുമുണ്ട്.

എന്തുകൊണ്ട് ഇഷാനില്ല?

രണ്ടു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനൊടുവില്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തുകയും തകര്‍പ്പന്‍ പ്രകടനം നടത്തുകയും ചെയ്തിട്ടും ഇഷാന്‍ കിഷന്‍ എന്തുകൊണ്ട് ബിസിസിഐയുടെ മുഖ്യ കരറില്‍ ഇടം നേടയില്ലെന്നതാണ് ഉയരുന്ന ചോദ്യം. ഇതിന്റെ കാരണം വിശദീകരിക്കുകയാണ് ദൈനിക് ജാഗ്രണിന്റെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ അഭിഷേക് ത്രിപാഠി.

ISHAN KISHAN- T20 WC 2026

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമിനു വേണ്ടി വിവിധ ഫോര്‍മാറ്റുകളില്‍ നടത്തിയിട്ടുള്ള പ്രകടനം പരിഗണിച്ചാണ് താരങ്ങളെ പുതിയ കരാറില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയതെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇഷാന്റെ കാര്യമെടുത്താല്‍ 2025ല്‍ ഇന്ത്യക്കുവേണ്ടി ഒരു മല്‍സരം പോലും കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പുതിയ കരാറില്‍ ഉള്‍പ്പെടാനുള്ള അര്‍ഹതയുമില്ല.

എന്നാല്‍ ഇഷാന്‍ ഇപ്പോഴത്തെ ഫോമില്‍ തന്നെ തുടര്‍ന്നും കളിക്കുകയും ഇന്ത്യക്കു വേണ്ടി സ്ഥിരമായി പെര്‍ഫോം ചെയ്യുകയുമാണെങ്കില്‍ അടുത്ത വര്‍ഷത്തെ (2027-28) ബിസിസിഐ കരാറില്‍ ഉറപ്പായും ഇടം പിടിക്കാം.

ദേശീയ ടീം സെലക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് ബിസിസിഐയുടെ പുതിയ വാര്‍ഷിക കരാറില്‍ (2025-26) 30 കളിക്കാരാണ് ഉള്‍പ്പെടുകയെന്നാണ് വിവരം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ വരാനിരിക്കുന്നതേയുള്ളൂ.

ഇഷാന്റെ തിരിച്ചുവരവ്

2023ന്റെ അവസാനത്തോടെ നടന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ് ഇഷാന്‍ കിഷന്‍ ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത്. അതിനു ശേഷം ദേശീയ ടീമിലെ സ്ഥാനം നഷ്ടമായ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ കരിയര്‍ തിരിച്ചുപിടിക്കുകയായിരുന്നു.

കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇഷാന്റെ ക്യാപ്റ്റന്‍സിയിലാണ് ജാര്‍ഖണ്ഡ് കന്നിക്കിരീടം സ്വന്തമാക്കിയത്. 575 റണ്‍സുമായി അദ്ദേഹം ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററുമായിരുന്നു. മുഷ്താഖ് അലി കൂടാതെ ബുച്ചി ബാബു ട്രോഫി, ദുലീപ് ട്രോഫി, രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയിലെല്ലാം ഇഷാന്‍ കളിക്കുകയും സെഞ്ച്വറികള്‍ കുറിക്കുകയും ചെയ്തു.

Story first published: Saturday, February 7, 2026, 17:37 [IST]
Other articles published on Feb 7, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+