T20 WC 2026: ലോകകപ്പ് കഴിഞ്ഞാല്‍ ടീം ഇന്ത്യക്ക് പുറത്ത്!! ഭയക്കേണ്ടത് ആരൊക്കെ? ലിസ്റ്റിങനെ
തുടര്‍ച്ചയായി രണ്ടാം തവണയും ഐസിസിയുടെ ടി20 ലോകകപ്പുയര്‍ത്താന്‍ ടീം ഇന്ത്യ കച്ചമുറുക്കി കഴിഞ്ഞു. 2024ല്‍ കരീബിയന്‍ മണ്ണില്‍ സ്വന്തമാക്കിയ ലോക കിരീടം ഇത്തവണ സ്വന്തം തട്ടകത്തില്‍ നിലനിര്‍ത്തുകയെന്ന വലിയ ചാലഞ്ചാണ് സൂര്യകുമാര്‍ യാദവിനും സംഘത്തിനുമുള്ളത് പക്ഷെ ചരിത്രമെടുത്താല്‍ ഇതുവരെ ഒരു ടീമും തുടര്‍ച്ചയായി രണ്ടു തവണ ലോക ചാംപ്യന്മാരായിട്ടുമില്ല.
ഇന്ത്യന്‍ ടീമിലെ ചില താരങ്ങളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ ലോകകപ്പെന്നു നിസംശയം പറയാം. പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുകയാണെങ്കില്‍ അത് ഏറ്റവും നന്നായി ഉപയോഗപ്പെടത്താന്‍ ഇവര്‍ക്കു സാധിക്കുകയും വേണം. ലോകകപ്പില്‍ ഫ്‌ളോപ്പായി മാറിയാല്‍ ടൂര്‍ണമെന്റിനു ശേഷം ഒഴവിക്കപ്പെടാനിടയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

സഞ്ജു സാംസണ്‍
മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസണാണ് ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമാവാന്‍ ഏറ്റവമധികം സാധ്യതയുള്ളയാള്‍. ഫസ്റ്റ് ചോയ്‌സ് ഓപ്പണറും കീപ്പറുമായി ലോകകപ്പ് സ്‌ക്വാഡിലേക്ക് വന്ന് ഇപ്പോള്‍ ബാക്കപ്പ് റോളിലേക്കും അദ്ദേഹം വീണിരിക്കുകയാണ്.
ഇതിന്റെ പ്രധാന കാരണം ന്യൂസിലാന്‍ഡുമായി സമാപിച്ച അഞ്ചു മല്‍സസരങ്ങളുടെ ടി20 പരമ്പരയാണ്. ഇതു കഴിഞ്ഞതോടെ സഞ്ജു ടീം മാനേജ്‌മെന്റിന് വേണ്ടാത്തവനും ഇഷാന്‍ കിഷന്‍ ഫസ്റ്റ് ചോയ്‌സ് റോളിലേക്കും ഉയര്‍ന്നു വരികയായിരുന്നു.
ഇത്തരമൊരു അവസ്ഥയിലേക്കു വീണതില്‍ സഞ്ജുവിനു സ്വയം പഴിക്കാനേ സാധിക്കുകയുള്ളൂ. പരമ്പരയിലെ അഞ്ചു മല്‍സരങ്ങളിലും ഓപ്പണറായി കളിക്കാന്‍ സഞ്ജുവിനു അവസരം ലഭിച്ചിട്ടും അവ മുതലാക്കാനായില്ല. ആത്മവിശ്വാസത്തോടെയുള്ള ഒരിന്നിങ്‌സ് പോലും അദ്ദേഹം കളിച്ചില്ലെന്നതാണ് നിരാശാജനകമായ കാര്യം
അഞ്ചു മല്‍സരങ്ങളില്‍ നിന്നും 10ല്‍ താഴെ ശരാശരിയില്‍ വെറും 46 റണ്‍സ് മാത്രമാണ് പരമ്പരയില്‍ സഞ്ജുവിന്റെ സമ്പാദ്യം. ഇത്രയും മല്‍സരങ്ങളുടെ ഒരു പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണറുടെ എക്കാലത്തെയും മോശം പ്രകടനം കൂടിയാണിത്. ഒരു കളിയില്‍ പോലും സഞ്ജു 25 റണ്‍സ് തികച്ചില്ലെന്നതാണ് ഏറ്റവും നിരാശാജനകമായ കാര്യം.
10, 6, 0, 24, 6 എന്നിങ്ങനെയാണ് പരമ്പരയില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍. സ്വന്തം നാടായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം സഞ്ജുവിനു ഡു ഓര്‍ ഡൈ ആയിരുന്നു. പക്ഷെ ഇതിലും അദ്ദേഹം നനഞ്ഞ പടക്കമായി. വെറും ആറു റണ്‍സിനാണ് സഞ്ജു ക്രീസ് വിട്ടത്.
മറുഭാഗത്ത് ടീമിനു വേണ്ടി മൂന്നാം നമ്പറില്‍ ലഭിച്ച അവസരം ഇഷാന്‍ കിഷന്‍ ശരിക്കും മുതലാക്കുകയും ചെയ്തു. നാലു കളിയില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 200ന് മുകളില്‍ റണ്‍സ് താരം അടിച്ചെടുത്തു.
ലോകകപ്പില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ തന്നെയാവും ലോകകപ്പില്‍ ഓപ്പണറായി കളിക്കുകയെന്നുറപ്പായിട്ടുണ്ട്. എങ്കിലും ഒന്നോ, രണ്ടോ കളിയില്‍ സഞ്ജുവിനു അവസരം ലഭിച്ചേക്കാം. അവയില്‍ അദ്ദേഹം തിളങ്ങിയേ തീരൂ. അതിനായില്ലെങ്കില്‍ ലോകകപ്പിനു ശേഷം ടീമിലെ സ്ഥാനവും തെറിക്കും.
റിങ്കു സിങ്
ഇന്ത്യന്‍ ടീമില്‍ ഫിനിഷറായെത്തിയ റിങ്കു സിങാണ് ലോകകപ്പിനു ശേഷം സ്ഥാനം നഷ്ടമായേക്കാവുന്ന രണ്ടാമത്തെ താരം. നിലവില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പാണ്. ഒരിടവേളയ്ക്കു ശേഷമാണ് ടീമിലേക്കു റിങ്കു തിരിച്ചെത്തിയിരിക്കുന്നത്.
ഫിനിഷര്‍ റോളില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നുണ്ട്. റിങ്കു അതിനൊത്ത് ഉയരേണ്ടതും പ്രധാനമാണ്. കാരണം അവസരം കാത്ത് നിരവധി പേരാണ് പുറത്തുള്ളത്. ലോകകപ്പില്‍ നിരാശപ്പെടുത്തിയാല്‍ അദ്ദേഹം ടീമിനു പുറത്തായേക്കുകയും ചെയ്യും.

കുല്‍ദീപ് യാദവ്
സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടേക്കാവുന്ന മൂന്നാമത്തെയാള്‍. കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹത്തിന്റെ ഫോമില്‍ നല്ല ഇടിവ് സംഭവിച്ചിട്ടുണ്ട്. മുമ്പത്തേതു പോലെ റണ്ണൊഴുക്ക് തടയാനോ, വിക്കറ്റുകള്‍ വീഴ്ത്താനോ കുല്‍ദീപിനു സാധിക്കുന്നില്ല.
ഈ കാരണത്താല്‍ തന്നെ ലോകകപ്പില്‍ വരുണ്‍ ചക്രവര്‍ത്തിയാവും ഫസ്റ്റ് ചോയ്‌സ് സ്പിന്നറെന്നും ഉറപ്പായിട്ടുണ്ട്, ചില മല്‍സരങ്ങളില്‍ മാത്രമേ കുല്‍ദീപിന് അവസരം ലഭിച്ചേക്കുകയുള്ളൂ. അവയില്‍ മികച്ച ബൗളിങ് കാഴ്ചവയ്ക്കാനായെങ്കില്‍ മാത്രമേ അദ്ദേഹം ടീമില്‍ തുടര്‍ന്നേക്കുകയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications