For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: സഞ്ജുവിന് 1% ചാന്‍സുണ്ടോ? ഈ 2 പേര്‍ ബെഞ്ചില്‍!! സന്നാഹം നല്‍കുന്ന സൂചനയെന്ത്

നവി മുംബൈ: ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന ദൗത്യവും ടീം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ടൂര്‍ണമെന്റിനു മുന്നോടിയായുള്ള ഏക സന്നാഹ മല്‍സരത്തില്‍ (T20 WC 2026) മിന്നുന്ന ജയമാണ് സൂര്യകുമാര്‍ യാദവും സംഘവും ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് ഫൈനലിന്റെ റീപ്ലേ കൂടിയായ പോരാട്ടത്തില്‍ സൗത്താഫ്രിക്കയെ 30 റണ്‍സിന് ഇന്ത്യ കീഴടക്കുകയായിരുന്നു.

241 റണ്‌സിന്റെ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്ക ഏഴു വിക്കറ്റിന് 210 റണ്‍സെടത്ത് കീഴടങ്ങുകയും ചെയ്തു. ബാറ്റിങില്‍ ടീമിന്റേത് ഒരു കംപ്ലീറ്റ് പെര്‍ഫോമന്‍സ് തന്നെയാണെങ്കിലും ബൗളിങിലെ ചില പരീക്ഷണങ്ങള്‍ കാരണം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കേണ്ടതായി വന്നു.

SANJU SAMSON- T20 WC 2026

പക്ഷെ സന്നാഹമായതിനാല്‍ തന്നെ ഈ തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നത് സ്വാഭാവികവുമാണ്. ലോകകപ്പിന് മുമ്പ് ടീമിന്റെ കോമ്പിനേഷനെ കുറിച്ചുള്ള വ്യക്തമായ ചില സൂചനകള്‍ കൂടി സന്നാഹം നല്‍കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നറിയാം.

സഞ്ജുവിന്റെ കാര്യം സ്വാഹ!

സൗത്താഫ്രിക്കയുമായുള്ള സന്നാഹ മല്‍സരം തെളിയിക്കുന്ന ആദ്യത്തെ കാര്യം ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലനനില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടാവില്ലെന്ന് തന്നെയാണ്. പകരം അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇനി ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വിക്കറ്റ് കീപ്പറുമായി കളിക്കുക ഇഷാന്‍ കിഷനായിരിക്കും.

ഇതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി തന്നെയാണ് സന്നാഹത്തില്‍ ഇവരെ കയറൂരി വിട്ടത്. മുന്‍ മല്‍സരങ്ങളിലൊന്നും കാണാത്ത തരത്തിലുള്ള മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഈ കളിയില്‍ കാണുകയും ചെയ്തു. 80 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇഷാനും അഭിഷേകും അടിച്ചെടുത്തത്. വെറും 34 ബോളിലാണിത്. ഫിഫ്റ്റിക്കു ശേഷം ഇഷാന്‍ റിട്ടയേര്‍ഡ് ഔട്ടായിരുന്നില്ലെങ്കില്‍ ടീം സ്‌കോര്‍ ചിലപ്പോള്‍ 300 പോലും എത്തിയേനെ.

ടീം മാനേജ്‌മെന്റിനു സഞ്ജുവിലുള്ള വിശ്വാസം പൂര്‍ണമായും നഷ്ടമായിക്കഴിഞ്ഞുവെന്ന് ഈ സന്നാഹം കാണിച്ചു തന്നു. അല്ലായിരുന്നെങ്കില്‍ ഓപ്പണിങ് റോള്‍ നല്‍കിയില്ലെങ്കിലും മധ്യനിരയിലെങ്കിലും അദ്ദേഹത്തിനു അവസരം നല്‍കുമായിരുന്നു.

നായകന്‍ സൂര്യകുമാര്‍ യാദവ് ഇപ്പോള്‍ തകര്‍പ്പന്‍ ഫോമിലാണ്. ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച അവസാന പരമ്പരയില്‍ മൂന്ന് ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 240ന് മുകളില്‍ റണ്‍സും അദ്ദേഹം വാരിക്കൂട്ടിയിരുന്നു. അതിനാല്‍ ഈ സന്നാഹത്തില്‍ സൂര്യ ബാറ്റ് ചെയ്യേണ്ട കാര്യവുമില്ലായിരുന്നു.

പകരം നാലാം നമ്പറില്‍ സഞ്ജുവിനെ കളിപ്പിക്കായിരുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ട അദ്ദേഹത്തിനു കുറച്ചു ബോളുകള്‍ നേരിട്ടാല്‍ ഒരുപക്ഷെ ഫോം വീണ്ടെടുക്കാനും സാധിച്ചേനെ. പക്ഷെ ടീം മാനേജ്‌മെന്റ് അവസാനമായി ഒരി അവസര സഞ്ജുവിനു നല്‍കിയില്ല.

ലോകകപ്പിലുടനീളം അദ്ദേഹം വാട്ടര്‍ ബോയ് തന്നെയാവുമെന്ന് ഈ തീരുമാനത്തോടെ വ്യക്തമായിരിക്കുകയാണ്. ഇഷാനോ, അഭിഷേകിനോ പരിക്കേറ്റാല്‍ മാത്രമേ ഇനി സഞ്ജുവിനു നേരിയ പ്രതീക്ഷയ്ക്കു പോലും വകയുള്ളൂവെന്നു ഇതോടെ ഉറപ്പിക്കാം.

ഇവര്‍ക്കും പ്രതീക്ഷ വേണ്ട

ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇടമുണ്ടാവില്ലെന്ന് ഉറപ്പായ മറ്റു രണ്ടു താരങ്ങള്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും പേസര്‍ ഹര്‍ഷിത് റാണയുമാണ്. സന്നാഹ മല്‍സരത്തില്‍ രണ്ടു പേര്‍ക്കും ബൗളിങില്‍ കാര്യമായൊന്നും ചെയ്യാനായില്ല. നന്നായി തല്ലും കിട്ടി. കുല്‍ദീപ് രണ്ടോവറില്‍ 12.50 ഇക്കോണമി റേറ്റില്‍ വിട്ടുകൊടുത്തത് 25 റണ്‍സാണ്.

KULDEEP YADAV- T20 WC 2026

സൗത്താഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്കു യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. ഹര്‍ഷിത്തിനെ ഒരോവര്‍ പരീക്ഷിച്ചപ്പോഴേക്കും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് മതിയായി. കാരണം വിക്കറ്റില്ലാതെ 16 റണ്‍സാണ് പേസര്‍ വാരിക്കോരി നല്‍കിയത്. ലോകകപ്പില്‍ രണ്ടു പേരും ഇനി സഞ്ജു സാംസണിനൊപ്പം ബെഞ്ചിലിരിക്കും.

അതേസമയം, അഭിഷേക് ശര്‍മയ്ക്കും തിലക് വര്‍മയ്ക്കും ബാറ്റിങിനൊപ്പം ബൗളിങിലും ലോകകപ്പില്‍ റോളുണ്ടാവുമെന്നു സന്നാഹം സൂചിപ്പിക്കുന്നു. മൂന്നോവര്‍ ബൗള്‍ ചെയ്ത അഭിഷേക് 32 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്തിരുന്നു. തിലകാവട്ടെ ഒരോവറില്‍ വിട്ടുകൊടുത്തത് ഒമ്പത് റണ്‍സ് മാത്രവുമാണ്.

Story first published: Thursday, February 5, 2026, 10:10 [IST]
Other articles published on Feb 5, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+