ഡല്‍ഹി: ഇന്ത്യക്കു വേണ്ടി ഇത്തവണത്തെ ഐസിസി ടി20 ലോകകപ്പില്‍ ഒരവസരം പോലുമില്ലാലെ പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പിച്ചിരിക്കവെ സഞ്ജു സാംസണി ലോട്ടറി. നമീബിയക്കെതിരേ വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ അദ്ദേഹത്തെ വീണ്ടും പ്ലെയിങ് ഇലവനില്‍ കണ്ടേക്കും.
മലയാളി താരത്തിനും ആരാധകര്‍ക്കും ഏറെ സന്തോഷിക്കാന്‍ വക നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. പുറത്തു വവരുന്ന സൂചനകള്‍ സത്യമാണെങ്കില്‍ നമീബിയക്കെതിരേ സഞ്ജുവിനെ ഓപ്പണിങ് റോളില്‍ നമുക്കു കാണാം. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

നമീബിയുമായുള്ള ഗ്രൂപ്പ് എ മല്‍സരത്തില്‍ ലോക ഒന്നാം നമ്പല്‍ ബാറ്ററും വെടിക്കെട്ട് താരവുമായ അഭിഷേക് ശര്‍മയ്ക്കു പകരമാണ് ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു സഞ്ജു സാംസണ്‍ വന്നേക്കുക. ഇതിനു കാരണമാവട്ടെ അഭിഷേകിന്റെ അസുഖവുമാണ്.
താരത്തിനു ശക്തമായ പനിയും വയറിനും പ്രശ്‌നങ്ങളുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ആദ്യ കളിക്കിടെ തന്നെ അഭിഷേകിന്റെ വയറിനു അസ്വസ്ഥതകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്കയുടെ റണ്‍ചേസില്‍ ഇന്ത്യക്കായി ഫീല്‍ഡിങിനും ഇറങ്ങിയില്ല.
നമീബിയക്കെതിരായ മല്‍സരത്തിനു മുമ്പ് അസുഖം പൂര്‍ണമായി മാറി അഭിഷേക് പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങിവരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ വയറിന്റെ അസുഖം മാറിയില്ലെന്നു മാത്രമല്ല, ഇപ്പോള്‍ ശക്തമായ പനിയും പിടിപെട്ടിരിക്കുകയാണ്. വ്യാഴാഴ്ചത്തെ കളിക്കു മുമ്പ് താരത്തിന്റെ അസുഖം ഭേമാവുമോയെന്ന കാര്യം സംശയമാണ്.
അങ്ങനെ വന്നാല്‍ അഭിഷേകിന് വിശ്രമം നല്‍കി ഇഷാന്‍ കിഷന്റെ ഓപ്പണിങ് പങ്കാളിയായി സഞ്ജുവിനെ കാണാം. പക്ഷെ വിക്കറ്റ് കീപ്പറുടെ റോള്‍ അദ്ദേഹം പ്രതീക്ഷിക്കേണ്ടതില്ല. കാരണം ഇഷാന്‍ ഈ റോള്‍ ഭദ്രമാക്കി കഴിഞ്ഞു. ടൂര്‍ണമെന്റിലെ ഇനിയുള്ള മല്‍സരങ്ങളിലും അദ്ദേഹം തന്നൊണ് വിക്കറ്റ് കാക്കുക.
അഭിഷേക് ശര്‍മയുടെ പകരക്കാരനായി ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ അവസരം ലഭിച്ചാല്‍ സഞ്ജു സാംസണിനു അതു മുതലാക്കാന്‍ കഴിയുമോയെന്നതാണ് ചോദ്യം. ഈ മല്‍സരം കഴിഞ്ഞാല്‍ അദ്ദേഹത്തിന് പിന്നീട് അവസം ലഭിക്കാന്‍ സാധ്യത തീരെയില്ല.
ഞായറാഴ്ച കൊളംബോയില്‍ പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ അഭിഷേക് ഉറപ്പായും ടീമില്‍ മടങ്ങിയെത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍ സഞ്ജുവിനു സ്ഥാനം നഷ്ടമാവുകയും ചെയ്യും. അതിനാല്‍ തന്നെ നമീബിയക്കെതിരേ അവസരം ലഭിക്കാന്‍ അതു മികച്ചൊരു ഇന്നിങ്‌സായി മാറ്റിയെടുക്കാന്‍ അദ്ദേഹം ശ്രമിക്കുകയും വേണം.
ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച കഴിഞ്ഞ പരമ്പരയില്‍ സഞ്ജു ബാറ്റിങില്‍ വന്‍ ദുരന്തമായി മാറിയിരുന്നു. ഇതാണ് ലോകകപ്പ് പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിന് സ്ഥാനവും നഷ്ടപ്പെടുത്തിയത്.

അഞ്ചിന്നിങ്‌സുകളിലും മലയാളി താരത്തിന് ടീം മാനേജ്‌മെന്റ് ഓപ്പണിങ് റോള്‍ തന്ന നല്‍കി. പക്ഷെ ഇതിനു ഒട്ടും നീതി പുലര്‍ത്താന്‍ സഞ്ജുവിനായില്ല. പരമ്പരയില്‍ ആകെ നേടാനായത് വെറും 46 റണ്‍സാണ്. 10, 6, 0, 24, 6 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.
അമേരിക്കയുമായുള്ള ആദ്യ മല്‍സരം നഷ്ടമായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ അടുത്ത കളിയില്‍ തിരിച്ചെത്തുമെന്നുറപ്പായിട്ടുണ്ട്. അങ്ങനെ വന്നാല്‍ ടീമിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നതും അദ്ദേഹമായിരിക്കും. ബുംറയുടെ പേസ് പങ്കാളിയായി അര്‍ഷ്ദീപ് സിങിനെയും കാണാം.
അദ്ദേഹം തിരിച്ചെത്തിയാല്‍ സ്ഥാനം നഷ്ടമാവുക മറ്റൊര സീനിയര്‍ പേസര്‍ മുഹമ്മദ് സിറാജിനായിരിക്കും. അമേരിക്കയ്‌ക്കെതിരേ മൂന്നു വിക്കറ്റുകളുമായി അദ്ദേഹം മിന്നിച്ചിരുന്നു. പക്ഷെ ബുംറ വന്നാല്‍ വഴി മാറുകയല്ലാതെ സിറാജിനു മുന്നില്‍ വേറെ ഓപ്ഷനുമില്ല.