Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: സഞ്ജുവിന്റെ സമയമായി? 'കയറൂരി' വിടാന്‍ ഇന്ത്യ!! വമ്പന്‍ സൂചനയുമായി കോച്ച്, പറഞ്ഞതിങ്ങനെ

ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടം പൂര്‍ത്തിയാക്കിയ ശേഷം ടീം ഇന്ത്യ സൂപ്പര്‍ എട്ട് പോരാട്ടത്തിനായി കച്ചമുറുക്കുകയാണ്. ഞായറാഴ്ച രാത്രി ഏഴിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ സൗത്താഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ അങ്കം. അതിനു സിംബാബ്‌വെയെയും പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെയും ഇന്ത്യ നേരിടും.

എന്നാല്‍ ഗ്രൂപ്പു ഘട്ടത്തില്‍ കളിച്ച മല്‍സങ്ങളെടുത്താല്‍ സ്പിന്നര്‍മാര്‍ ഇന്ത്യയെ ശരിക്കും വെള്ളം കുടിപ്പിച്ചതായി കാണാം. പാകിസ്താന്‍ മാത്രമല്ല ഗ്രൂപ്പിലെ ശേഷിച്ച മൂന്ന് അസോസിയേറ്റ് ടീമുകളിലെ സ്പിന്നര്‍മാരെ പോലും ഇന്ത്യയുടെ ലോകോത്തര ബാറ്റിങ് നിര പാടുപെട്ടു. ടീമിന്റെ അസിസ്റ്റന്റ് കോച്ചായ റയാന്‍ ടെന്‍ ഡുഷാറ്റെയും ഇപ്പോള്‍ ഇക്കാര്യം തുറന്നു സമ്മതിച്ചിരിക്കുകയാണ്.

SANJU SAMSON T20 WC 2026

മാത്രമല്ല ടൂര്‍ണമെന്റില്‍ ഇതിനകം കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നിലും ബെഞ്ചില്‍ ഇരിക്കേണ്ടി വന്ന മലയാളി താരം സഞ്ജു സാംസണിനെ ഇനി പരീക്ഷിക്കാനിടയുണ്ടെന്ന വമ്പന്‍ സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇതോടെ സൂപ്പര്‍ എട്ടില്‍ സഞ്ജുവിനെ കാണാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.

സ്പിന്നിനെതിരേ പതറുന്ന ഇന്ത്യ

ഈ ലോകകപ്പിലെ നാലു ഗ്രൂപ്പ് മല്‍സരങ്ങളിലായി ഇന്ത്യന്‍ ടീം ആകെ നേരിട്ടത് 42 ഓവറുകളാണ്. ഏഴിന്് തെട്ടുമുകളില്‍ റണ്‍റേറ്റില്‍ നേടാനായത് വെറും 315 റണ്‍സുമാണ്. ഇതിനിടെ 15 വിക്കറ്റുകളും ഇന്ത്യ നഷ്ടമാക്കിയിട്ടുണ്ട്.

പാകിസ്താനെതിരേ കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ സയീം അയൂബിനെയും ഉസ്മാന്‍ താരീഖിനെയും നേരിടാന്‍ ഇന്ത്യ വിഷമിച്ചു. യുഎസ്എ, നമീബിയ, നെതര്‍ലാന്ഡ്‌സ് ടീമുകളുടെ സ്പിന്നര്‍മാരും ടീമിനു വെല്ലുവിളിയുയര്‍ത്തി.

നെതര്‍ലാന്‍ഡ്‌സുമായുള്ള കളിയിലേക്കു വന്നാല്‍ അവരുടെ ബൗളര്‍മാര്‍ ഒരുപാട് തവണ സ്ലോ ബോളുകള്‍ എറിഞ്ഞതായി റയാന്‍ ടെന്‍ ഡുഷാറ്റെ ചൂണ്ടിക്കാട്ടി. എതിര്‍ ടീമുകള്‍ നമുക്കെതിരേ ഒരുപാട് ഫിംഗര്‍ സ്പിന്‍ എറിയുന്നുണ്ട്. ഒരുപാട് ഇടംകൈ ബാറ്റര്‍മാര്‍ നമ്മുടെ ലൈനപ്പില്‍ ഉള്ളതു കൊണ്ടാണിത്.

അതു വെല്ലുവിളി തന്നെയാണ്. ഇടംകൈയന്‍ താരങ്ങള്‍ കൂടുതലുള്ളത് എതിരാളികള്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുന്നു. നമുക്ക് ഒരുപാട്
ഓപ്ഷനുകളില്ല. എന്നാല്‍ നമുക്ക് സഞ്ജു സാംസണ്‍ പുറത്തിരിക്കന്നുണ്ടെന്നുമാണ് ഡുഷാറ്റെ പറഞ്ഞത്.

കൂടുതലും ഇടംകൈയന്‍ ബാറ്റര്‍മാരായതിനാലും ഇതു എതില്‍ ടീം സ്പിന്നര്‍മാര്‍ക്കു പ്ലാനിങ് എളുപ്പമാക്കുന്നതു കൊണ്ടും സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്കു തിരികെ വിളിച്ചേക്കുമെന്ന വമ്പന്‍ സൂചന കൂടിയാണ് അസിസ്റ്റന്റ് കോച്ച് നല്‍കിയിട്ടുള്ളത്.

ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലെ ടോപ്പ് 8 എടുക്കുകയാണെങ്കില്‍ വലംകൈയന്‍ ബാറ്റര്‍മാരായുള്ളത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മാത്രമാണ്. ഓപ്പണിങ് ജോടികളായ അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവരെല്ലാം ഇടംകൈയന്‍മാരാണ്.

തുടരെ മൂന്ന് ഇന്നിങ്‌സുകളില്‍ ഡെക്കായ അഭിഷേകിന് പകരം സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്ക് ഇന്ത്യ കൊണ്ടു വരുമോയെന്നതാണ് ഇനി അറിയാനുള്ളത്. നമീബിയയുമായുള്ള രണ്ടാമത്തെ മല്‍സരത്തില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. എട്ടു ബോളില്‍ 22 റണ്‍സ് സഞ്ജു അടിച്ചെടുക്കുകയും ചെയ്തിരുന്നു.

സൂപ്പര്‍ എട്ട് ചാലഞ്ച്

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഇത്തവണ ഏറ്റലുമധികം ബുദ്ധിമുട്ടത് ഫിംഗര്‍ സ്പിന്നാണെന്നാണ് റയാന്‍ ടെന്‍ ഡുഷാറ്റെയുടെ വിലയിരുത്തല്‍, പാകിസ്താന്‍ നമുക്കെതിരേ 14 ഫിംഗര്‍ സ്പിന്നാണ് പരീക്ഷിച്ചത്. 78 റണ്‍സിനോ മറ്റോ നാലു വിക്കറ്റുകളെടുക്കുകയും ചെയ്തു. ഇതു വലുയൊരു നമ്പറൊന്നുമല്ല. കൊളംബോയിലെ വിക്കറ്റ് ബുദ്ധിമുട്ടേറിയതായിരുന്നു.

നെതര്‍ലാന്‍ഡ്‌സിനെതിരേ ആര്യന്‍ ദത്തിന്റെ നാലോവറുകള്‍ ശരിക്കും വെല്ലുവിളിയായിരുന്നു. സൂപ്പര്‍ എട്ടിലെ ഇനിയുള്ള മല്‍സരങ്ങളിലും നമുക്ക് ഒരുപാട് ഫിംഗര്‍ സ്പിന്നിനെതിരേ കളിക്കേണ്ടതായും വരും. ഗെയിമിന്റെ ആ ഘട്ടത്തില്‍ ആധിപത്യം പുലര്‍ത്തേണ്ടത് പ്രധാനമാണെന്നും അസിസ്റ്റന്റ് കോച്ച് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, February 19, 2026, 16:01 [IST]
Other articles published on Feb 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+