ടി20 ലോകകപ്പില്‍ (T20 WC 2026) ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വിക്കറ്റ് കീപ്പറുമായെത്തി ഇപ്പോള്‍ ബാക്കപ്പ് റോളിലക്കു പിന്തള്ളപ്പിട്ടതിന്റെ നിരാശയിലും ദുഖത്തിലുമാണ് സഞ്ജു സാംസണ്‍. നേരത്തേ ബാക്കപ്പ് റോളില്‍ ടീമിലേക്കു വന്നാല്‍ ഇഷാന്‍ കിഷനാണ് ഇപ്പോള്‍ അദ്ദേഹത്തെ പിന്തള്ളി പ്ലെയിങ് ഇലനവിന്‍ സീറ്റുറപ്പിപ്പത്.
ഇത്ര വലിയൊരു ഷോക്ക് സഞ്ജുവോ, അദ്ദേഹത്തിന്റെ ആരാധകരോ ഒരിക്കലും സ്വപ്‌നം പോലും കണ്ടിട്ടുണ്ടാവില്ല. ഒരേയൊരു പരമ്പര കഴിഞ്ഞതോടെ എല്ലാം മാറി മറിയുയായിരുന്നു. ന്യൂസിലാന്‍ഡുമായി അവസാനം കളിച്ച അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലാണ് സഞ്ജുവിനെ ബെഞ്ചിലും ഇഷാനെ 11ലുമെത്തിച്ചത്.

പക്ഷെ ലോകകപ്പിലെ മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹം വാട്ടര്‍ ബോയ് ആയി ബെഞ്ചില്‍ തന്നെ ഒതുങ്ങുമെന്ന് ഉറപ്പിക്കാന്‍ വരട്ടെ. ടൂര്‍ണമെന്റിലെ ഒരു കളിയില്‍ സഞ്ജുവിനെ ഇലവനില്‍ കാണാന്‍ ഭാഗ്യമുണ്ടായേക്കും. ഏതാവും ഈ മല്‍സരമെന്നും ഇതിന്റെ കാരണമെന്താണെന്നും നോക്കാം.
ഗ്രൂപ്പുഘട്ടം എളുപ്പം
ലോകകപ്പിന്റെ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. ബദ്ധവൈരികളായ പാകിസ്താനോടൊപ്പം അമേരിക്ക, നമീബിയ, നെതര്‍ലാന്‍ഡ്‌സ് എന്നിവരാണ് മറ്റു ടീമുകള്‍. ഗ്രൂപ്പില്‍ ഇന്ത്യക്കു ആകെ നാലു മല്‍സരങ്ങളാണുള്ളത്. എന്നാല്‍ ഇവയില്‍ മൂന്നെണ്ണത്തില്‍ മാത്രമേ ഇന്ത്യക്കു ഇറങ്ങേണ്ടി വരികയുള്ളൂ.
കാരണം 15നു ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ കളിക്കാനിറങ്ങില്ലെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഈ കളിയിലെ രണ്ടു പോയിന്റും ഇന്ത്യയുടെ അക്കൗണ്ടിലേക്കു വരും. ഇതു സൂപ്പര്‍ എട്ടിലേക്കുള്ള ഇന്ത്യയുടെ പ്രയാണവും എളുപ്പമാക്കും.
ഈ ശനിയാഴ്ചയാണ് ഒരു മാസം നീളുന്ന ടി20 ലോകകപ്പിനു തുടക്കമാവുക. സൂര്യകുമാര്‍ യാദവും സംഘവും ഇതേ ദിവസം തന്നെ ആദ്യ മല്‍സരത്തിന് ഇറങ്ങുകയും ചെയ്യും. രാത്രി ഏഴു മണിക്ക് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ അമേരിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. വലിയൊരു മാര്‍ജിനില്‍ തന്നെ ഈ മല്‍സരത്തില്‍ ജയിച്ചു കയറാനാവും സൂര്യയുടെയും സംഘത്തിന്റെയും ശ്രമം.
അതിനു ശേഷം 12ന് നമീബിയയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. രാത്രി ഏഴു മണി മുതല്‍ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. തുടര്‍ന്നാണ് 15ന് പാകിസ്താനുമായുള്ള മല്‍സരം ഫിക്‌സ്ചറിലുള്ളത്. ഇതു നടക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ തന്നെ ഇന്ത്യക്കു നീണ്ടൊരു ബ്രേക്കും ലഭിക്കും.
സഞ്ജുവിന് സാധ്യത
12ലെ മല്‍സരശേഷം പിന്നീട് 18നു മാത്രമേ ഇന്ത്യക്കു അടുത്ത കളിയുണ്ടാവുകയുള്ളൂ. അവസാന ഗ്രൂപ്പ് മല്‍സരവും ഇതു തന്നെയാണ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നെതര്‍ലാന്‍ഡ്‌സുമായാണ് ഇന്ത്യ ഏറ്റുമുട്ടുക. പാകിസ്താനുമായുള്ള മല്‍സരമില്ലെങ്കില്‍ ആദ്യ മൂന്നു കളിയില്‍ നിന്നും ആറു പോയിന്റ് ഇന്ത്യയുടെ അക്കൗണ്ടിലെത്തും. സൂപ്പര്‍ എട്ടിലെത്താന്‍ ഇതു തന്നെ ധാരാളം.

അതുകൊണ്ടു തന്നെ നെതര്‍ലാന്‍ഡ്‌സുമായുള്ള കളിയില്‍ ചില പരീക്ഷണങ്ങളും ഇന്ത്യക്കു ധൈര്യമായി നടത്താം. ഈ മല്‍സരത്തിലാവും സഞ്ജു സാംസണിനും ഇന്ത്യ അവസരം നല്‍കിയേക്കുക.
അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാള്‍ക്കു വിശ്രമം നല്‍കിയാവും ഓപ്പണിങില്‍ മലയാളി താരത്തെ കളിപ്പിക്കുന്നത്. ടൂര്‍ണമെന്റില്‍ അദ്ദേഹത്തിനു അവസരം പ്രതീക്ഷിക്കാവുന്ന ഏക മല്‍സരവും ഇതു മാത്രമാണ്.
ഗ്രൂപ്പുഘട്ടം കഴിഞ്ഞാല്‍ പിന്നീടുള്ള ഓരോ കളിയും ഇന്ത്യക്ക് ഡു ഓര്‍ ഡൈ ആയി മാറും. അതുകൊണ്ടു തന്നെ അവയില്‍ പരീക്ഷണങ്ങള്‍ക്കും സ്‌കോപ്പില്ല. സൂപ്പര്‍ എട്ടില്‍ മൂന്നു മല്‍സരവും തുടര്‍ന്ന് സെമി ഫൈനലും പിന്നാലെ ഫൈനലുമാണ് ഇന്ത്യക്കു മുന്നിലുണ്ടാവുക. സഞ്ജുവിനെ മാത്രമല്ല കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ തുടങ്ങിയവര്‍ക്കും നെതര്‍ലാന്‍ഡ്‌സിനെതിരേ അവസരം നല്‍കിയേക്കും.