Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: 22 & 24, സഞ്ജൂ എന്താടാ നീ ഇങ്ങനെ? ശ്രീകാന്തിന്റെ സംശയം ഇതാണ്!!

ടി20 ലോകകപ്പില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ കുപ്പായത്തില്‍ വളരെ നല്ലൊരു തുടക്കം ലഭിച്ച ശേഷം അതു വലിയ സ്‌കോറാക്കി മാറ്റാനാവാതെ പുറത്തായിരിക്കുകയാണ് സഞ്ജു സാംസണ്‍. സിംബാംബ്‌വെയുമായുള്ള സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ 24 റണ്‍സ് നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്.

15 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ രണ്ടു സിക്‌സറും ഒരു ഫോറുമുള്‍പ്പെട്ടിരുന്നു. ടൂര്‍ണമെന്റില്‍ രണ്ടാംതവണയാണ് അദ്ദേഹത്തിന് 20കളില്‍ വിക്കറ്റ് നഷ്ടമായത്. നേരത്തേ നമീബിയയുമായുള്ള ഗ്രൂപ്പ് മല്‍സരത്തില്‍ സഞ്ജു എട്ടു ബോളില്‍ 22 റണ്‍സ് നേടി മടങ്ങിയിരുന്നു.

SANJU SAMSON T20 WC 2026

വീണ്ടും നല്ല തുടത്തിനു ശേഷം വിക്കറ്റ് കൈവിട്ടെങ്കിലും സഞ്ജുവിന്റെ ഇന്നിങ്‌സിനു വലിയ കൈയടിയാണ് ലഭിക്കുന്നത്. ടീമിനെ അഗ്രസീവായി തുടങ്ങാനും അഭിഷേക് ശര്‍മയെ ക്രീസില്‍ നിലയുറപ്പിക്കാനും സഹായിച്ചത് ഈ പ്രകടനമാണ് എല്ലാവരും പ്രശംസിക്കുന്നത്. അതിനിടെ സഞ്ജുവിനു വലിയ ഇന്നിങ്‌സ് കളിക്കാന്‍ കഴിയാതെ പോയതില്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരം കെ ശ്രീകാന്ത്.

സഞ്ജുവിന്റെ പ്രകടനം

ഇന്ത്യയും സിംബാംബ്‌വെയും തമ്മില്‍ ചെന്നൈയില്‍ നടന്ന മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശലനം നടത്തവെയാണ് സഞ്ജു സാംസണിന്റെ ഇന്നിങ്‌സിനെ കുറിച്ച് കെ ശ്രീകാന്ത് സംസാരിച്ചത്. നല്ലൊരു തുടക്കം കിട്ടിയിട്ടും അതു മുതലാക്കാന്‍ സഞ്ജുവിനു സാധിക്കാതെ പോയതില്‍ അദ്ദേഹം നിരാശയും പ്രകടിപ്പിച്ചു.

ചെപ്പോക്കിലെ മല്‍സരത്തില്‍ കളിയുടെ തുടക്കത്തില്‍ പിച്ചില്‍ അല്‍പ്പം ജ്യൂസുണ്ടായിരുന്നു. എന്നാല്‍ സിംബാബ്‌വെയുടെ ബൗളിങ് ആക്രമണത്തെ സഞ്ജു സാംസണ്‍ ഓറഞ്ച് ജ്യൂസ് പോലെ പിഴിഞ്ഞെടുത്തു. പക്ഷെ അവന്‍ നല്ല തുടക്കം വീണ്ടും പാഴാക്കി. സഞ്ജുവിനെ ഇവിടെ സെഞ്ച്വറിയടിക്കാന്‍ സാധിക്കുമായിരുന്നു.

ബാക്ക് ഫൂട്ടില്‍ മിഡ് ഓണിലൂടെ അടിച്ച ആ സിക്‌സര്‍ എത്ര ഗംഭീരമായിരുന്നു. കൂടാതെ ബാക്ക് ഫൂട്ടില്‍ സ്‌ട്രെയ്റ്റായും അവന്‍ കിടിലന1രു സിക്‌സര്‍ നേടി. ഈ തരത്തില്‍ ബാക്ക് ഫൂട്ടില്‍ മിഡ് ഓണിലൂടെയും സ്‌ട്രെയിറ്റായുമെല്ലാം സിക്‌സര്‍ നേടുക എളുപ്പല്ല. അതിനായി അസാധാരണ കഴിവ് തന്നെുണ്ടാവണം.

അതി ഗംഭീരമായിട്ടാണ് സഞ്ജു തുടങ്ങിയത്. പക്ഷെ പിന്നാലെ ഔട്ടാവുകയും ചെയ്തു. ടേയ്, സഞ്ജു എന്താണ് നീ ഈ തരത്തില്‍ വീണ്ടുമൊരു അവസരം കൂടി പാഴാക്കിയത്. ഈ കളിയില്‍ നീ ഉറപ്പായും ഫിഫ്റ്റി നേടുമെന്നാണ് ഞാന്‍ കരുതിയത്. ദൈവം നിന്റെ കൂടെയാണ് സഞ്ജൂ, ഈ തരത്തില്‍ കൈവിട്ടു കളയല്ലേയെന്നും ശ്രീകാന്ത് നിരാശയോടെ പറഞ്ഞു.

SANJU SAMSON T20 WC 2026

ചിലപ്പോള്‍ വരാനിരിക്കുന്ന വലിയ മല്‍സരങ്ങളിലേക്ക് തന്റെ മികച്ച ഇന്നിങ്‌സുകശ് സഞ്ജു കാത്തുസൂക്ഷിക്കുകയാവാമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. നിര്‍ണായക മല്‍സരങ്ങളില്‍ അവന്‍ വളരെ മികച്ച പ്രകടനമം കാഴ്ചവയ്ക്കുമെന്നുറപ്പാണ്.

സഞ്ജു ടീമിനു നല്‍കിയ തുടക്കം കാരണം ഗുണം കിട്ടിയത് അഭിഷേക് ശര്‍മയ്ക്കാണ് ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ വലിയ ഷോട്ടുകൡലേക്ക് അവനു പോവേണ്ടിയും വന്നില്ല. അഭിഷേകിനെ സംബന്ധിച്ച് ഇതു നല്ല കാര്യമാണെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.

മിന്നുന്ന ഫോമിലുള്ള ഇഷാന്‍ കിഷനെ മൂന്നാം നമ്പറിലേക്കു മാറ്റിയാണ് ഈ കളിയില്‍ സഞ്ജുവിനെ വീണ്ടും ഓപ്പണിങിലേക്കു കൊണ്ടു വന്നത്. ഈ നീക്കം ക്ലിക്കാവുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ആദ്യ വിക്കറ്റിലെ ഏറ്റവും മികച്ച തുടക്കമാണ് ഇന്ത്യക്കു ലഭിച്ചത്. 22 ബോളില്‍ 48 റണ്‍സ്
കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.

Story first published: Friday, February 27, 2026, 14:11 [IST]
Other articles published on Feb 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+