Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കീവിസിനെതിരേ ആകെ 46 റണ്‍സ്, പക്ഷെ സഞ്ജു ഫോമൗട്ടല്ല!! ഞെട്ടിച്ച് ഉത്തപ്പ; പറഞ്ഞതിങ്ങനെ

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനിലെ സ്ഥാനം സംശയത്തിലായ മലയാളി സൂപ്പതാരം സഞ്ജു സാംസണിനെ പിന്തുണച്ച് മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച ടി20 പരമ്പരയില്‍ വന്‍ ഫ്‌ളോപ്പായിരുന്നെങ്കിലും അദ്ദേഹത്തെ തുടര്‍ന്നും പിന്തുണയ്ക്കണമെന്നാണ് ഉത്തപ്പ ആവശ്യപ്പെടുന്നത്.

അഞ്ചിന്നിങ്‌സുകളില്‍ 10ല്‍ താഴെ ശരാശരിയില്‍ വെറും 46 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. 25 റണ്‍സ് പോലും ഒരിന്നിങ്‌സിലും അദ്ദേഹം തികച്ചതുമില്ല. എന്നാല്‍ ടീമിലെ ബാക്കപ്പ് കീപ്പറായ ഇഷാന്‍ കിഷനാവട്ടെ സഞ്ജുവിന്റെ വീഴ്ച മുതലെടുത്ത് കത്തിക്കയറി. നാലു കളിയില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 200ന് മുകളില്‍ റണ്‍സ് താരം വാരിക്കൂട്ടി.

SANJU SAMSON- T20 WC 2026

ഇതോടെ ശനിയാഴ്ച അമേരിക്കയ്‌ക്കെതിരേയുള്ള ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇഷാന്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വിക്കറ്റ് കീപ്പറുമായി കളിക്കുമെന്നും ഉറപ്പായിരിക്കുകയാണ്. അതിനിടെയാണ് സഞ്ജുവിനെ ഇന്ത്യ കൈവിടരുതെന്ന അഭിപ്രായവുമായി ഉത്തപ്പ രംഗത്തു വന്നിട്ടുള്ളത്. കോംബോക്‌സ് ടിവി (Commbox TV) യൂട്യൂബ്ച ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫോമന്നെത് താല്‍ക്കാലികം

ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച ടി20 പരമ്പരയില്‍ ബാറ്റിങില്‍ അടിമുടി പരാജയമായി മാറിയെങ്കിലും സഞ്ജു സാംസണ്‍ ഫോമൗട്ടല്ലെന്നാണ് റോബിന്‍ ഉത്തപ്പയുടെ നിരീക്ഷണം.

ഫോമെന്നത് എല്ലായ്‌പ്പോഴും താല്‍ക്കാലികം മാത്രമാണ്. അത് വിരാട് കോലിയോ, രോഹിത് ശര്‍മയോ, ശുഭ്മന്‍ ഗില്ലോ ആരുമായിക്കൊള്ളട്ടെ. നിങ്ങള്‍ ആ തരത്തിലുള്ള കഴിവുറ്റ ക്രിക്കറ്ററാണെങ്കില്‍ അതൊരു കുഴപ്പവുമല്ല. സഞ്ജു സാംസണിന്റെ ഇപ്പോഴത്തെ ഫോമില്‍ പ്രശ്‌നമുണ്ടെന്നു എനിക്കു തോന്നിയിട്ടില്ല.

സൂര്യകുമാര്‍ യാദവ് പോലും ഫോമൗട്ടായിരുന്നില്ല. സഞ്ജു ഒരു പൊസിഷനില്‍ വേണ്ടത്ര കളിച്ചില്ലെന്നതു മാത്രമാണ് ഉപ്പോള്‍ സംഭവിച്ചത്. സഞ്്ജു ഒരു ഗംഭീര കളിക്കാരനാണ്. അഭിഷക് ശര്‍മയോടൊപ്പം കളിക്കുമ്പോള്‍ അദ്ദേഹം ഒരു മില്ല്യണ്‍ ഡോളറിന് തുല്യമായി തോന്നും. അവിശ്വസനീയമായ ഒരു എനര്‍ജിയാണ് അതെന്നും ഉത്തപ്പ വിശദമാക്കി.

എല്ലായ്‌പ്പോഴും വാള്‍മുനയില്‍

ഇന്ത്യക്കു വേണ്ടി കളിക്കുമ്പോഴെല്ലാം സഞ്ജു സാംസണ്‍ വാള്‍മുനയിലായിരിക്കുമെന്നും പെര്‍ഫോം ചെയ്‌തേ തീരൂവെന്ന സമ്മര്‍ദ്ദവും ഇതു കാരണമുണ്ടാവുമെന്നും റോബിന്‍ ഉത്തപ്പ ചൂണ്ടിക്കാട്ടി. സഞ്ജു സാംസണിനു ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ അവസരം ലഭിച്ചെങ്കിലും പെര്‍ഫോം ചെയ്തില്ലെന്നതു ശരിയാണ്. പക്ഷെ പെര്‍ഫോം ചെയ്തില്ലെങ്കില്‍ എല്ലായ്‌പ്പോഴും ഒരു വാള്‍ അദ്ദേഹത്തിന്റെ തലയ്ക്കു മുകളിലുണ്ടാവും.

മികച്ച പ്രകടനമില്ലെങ്കില്‍ ആരെങ്കിലുമൊരാള്‍ സഞ്ജുവിന്റെ സ്ഥാനത്തിനായി കാത്തിരിക്കുകയും ചെയ്യും. ഈ തരത്തിലുള്ള സമ്മര്‍ദ്ദമില്ലാതെ സഞ്ജു ബാറ്റ് ചെയ്തിട്ടുള്ള ഒരു സമയം പോലും ഉണ്ടായിട്ടുമില്ല. അങ്ങനെയൊരു അവസരം നല്‍കിയാല്‍ അദ്ദേഹം നല്ല പ്രകടനം നടത്തുമെന്നും ഉത്തപ്പ പറഞ്ഞു.

SANJU SAMSON-T20 WC 2026

സഞ്ജുവിനെ പിന്തുണയ്ക്കൂ

ടി20 ലോകകപ്പില്‍ സഞ്ജു സാംസണിനെ ഇന്ത്യ കൈവിടരുതെന്നും പിന്തുണയ്ക്കുന്നത് തുടരണമെന്നുമാണ് റോബിന്‍ ഉത്തപ്പ ആവശ്യപ്പെടുന്നത്. സഞ്ജു സാംസണിനു അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷെ സൂര്യകുമാര്‍ യാദവിനെ കുറിച്ച് ഞാന്‍ പറഞ്ഞതു പോലെ സഞ്ജുവിനും ആവശ്യം പിന്തുണയാണ്.

നേരത്തേ സൂര്യ മോശം ഫോമിലായപ്പോഴും ഞാന്‍ ഇക്കാര്യമാണ് പറഞ്ഞത്. സൂര്യ ട്രാക്കിലായാല്‍ തനിച്ച് മല്‍സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ പറഞ്ഞത് ന്യൂസിലാന്‍ഡുമായുള്ള അവസാന പരമ്പരയില്‍ നമുക്കു കാണാനും സാധിച്ചു.

സഞ്ജുവിന്റെ കാര്യത്തിലും ഇതു തന്നെ ബാധകമാണ്. അദ്ദേഹത്തെ ടീമിനൊപ്പം കൂട്ടുകയും പിന്തുണയ്ക്കുകയും വേണം. ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍ തന്നെ കളിക്കട്ടെ. എന്നാല്‍ തിലക് വര്‍മ പൂര്‍ണമായും റെഡിയാണെങ്കില്‍ ഏറ്റവും മികച്ച ഇലവനെ ഇന്ത്യ ഇറണമെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, February 2, 2026, 18:02 [IST]
Other articles published on Feb 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+