Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: വെറും 8 ബോള്‍, സഞ്ജു കുറിച്ചത് വന്‍ റെക്കോര്‍ഡ്!! രോക്കോയ്ക്ക് പോലുമില്ല, അറിയാം

ഡല്‍ഹി: 2024ലെ അവസാന ടി20 ലോകകപ്പ് മുഴുവന്‍ ബെഞ്ചിലിരുന്ന ശേഷം ഇത്തവണ ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജു സാംസണ്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഗ്രൂപ്പ് എയില്‍ നമീബിയക്കെതിിരേ അരങ്ങേറിയ അദ്ദേഹം വളരെ അഗ്രസീവായ ഇന്നിങ്സ് കളിച്ച് ക്രീസ് വിടുകും ചെയ്തു.

SANJU SAMSON- T20 WC 2026

വെറും എട്ടു ബോളില്‍ സഞ്ജു വാരിക്കൂട്ടിയത് 22 റണ്‍സാണ്. മൂന്നൂ കൂറ്റന്‍ സിക്‌സറും ഒരു ഫോറും ഇതിലുള്‍പ്പെടും. 275 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു. മികച്ച തുടക്കം വലയൊരു ഇന്നിങ്‌സാക്കി മാറ്റാനായില്ലെങ്കിലും ഒരു വമ്പന്‍ റെക്കോര്‍ഡ് കേരളാ താരം തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. അതു എന്താണെന്നു നോക്കാം.

സഞ്ജുവിന്റെ റെക്കോര്‍ഡ്

ടി20 ലോകകപ്പില്‍ അരങ്ങേറ്റ ഇന്നിങ്‌സില്‍ ഇന്നിങ്‌സില്‍ തന്നെ ഏറ്റവുമധികം സിക്‌സറുകളടിച്ച ഇന്ത്യന്‍ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡിനാപ്പമാണ് സഞ്ജു സാംസണ്‍ എത്തിയിരിക്കുന്നത്. നമീബിയക്കെതിരായ മല്‍സരത്തില്‍ മൂന്നു സിക്‌സറുകള്‍ പറത്തിയതോടെയാണ് അദ്ദേഹം ചരിത്ര നേട്ടത്തിനൊപ്പം തന്റെ പേരും എഴുതിച്ചേര്‍ത്തത്.

മുന്‍ ക്യാപ്റ്റന്‍മാരും ഇതിഹാസ ബാറ്റര്‍മാരുമായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ പോലും തന്റെ കന്നി ഇന്നിങ്‌സില്‍ തന്നെ സഞ്ജു ഓവര്‍ടേക്ക് ചെയ്തുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ടി30 ലോകകപ്പ് ഇന്ത്യയുടെ ഒരാള്‍ മാത്രമേ നേരത്തേ കന്നിഇന്നിങ്‌സില്‍ മൂന്ന് സിക്‌സറടിച്ചിട്ടുള്ളൂ. അത് മുന്‍ ഓപ്പണര്‍ മുരളി വിജയിയാണ്.

ഇപ്പോള്‍ സഞ്ജുവും അദ്ദേഹത്തിനൊപ്പം ഓള്‍ടൈം റെക്കോര്‍ഡ് ലിസ്റ്റില്‍ ഒന്നാംസ്ഥാനം പങ്കിടുകയാണ്. സഞ്ജു, വിജയ് എന്നിവര് കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം നാലു പേര്‍ ചേര്‍ന്ന് പങ്കിടുകയാണ്. രോഹിത്, കോലി എന്നിവര്‍ക്കൊപ്പം ഇര്‍ഫാന് പഠാന്‍, റിഷഭ് പന്ത് എന്നിവരും അരങ്ങേറ്റ മല്‍സരത്തില്‍ രണ്ടു വീതം സിക്‌സറുകളടിച്ചിട്ടുണ്ട്.

SANJU SAMSON- T20 WC 2026

പോസിറ്റീവ് തുടക്കം

അഭിഷേക് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്ക് തീര്‍ത്തും അപ്രതീക്ഷിതമായി വിളിയെത്തിയ സഞ്ജു സാംസണ്‍ വളരെ പോസിറ്റീവായ ഇന്നിങ്‌സ് കളിച്ചാണ് ക്രീസ് വിട്ടത്. നേരിട്ട ആദ്യത്തെ മൂന്നു ബോളില്‍ റണ്ണില്ലാതെ ശ്രദ്ധയോടെ തുടങ്ങിയ ശേഷമായിരുന്നു സഞ്ജുവിന്റ മിന്നലാക്രമണം.

നാലാമത്തെ ബോളില്‍ സിക്‌സറുമായായാണ് അദ്ദേഹം ഈ ക്ഷീണം തീര്‍ത്തത്. അടുത്ത ഓവറില്‍ സഞ്ജു വീണ്ടും ടോപ്പ് ഗിയറിലേക്കുയര്‍ന്നു. തുടര്‍ച്ചയായി രണ്ടു സിക്‌സറും പിന്നാലെ ഫോറുമടിച്ച അദ്ദേഹം ഇതു തന്റെ ദിവസമാണെന്ന സൂചന കൂടിയാണന്നു ആരാധകര്‍ക്കു നല്‍കിയത്.

പക്ഷെ തൊട്ടടുത്ത ബോളില്‍ പുറത്തായ സഞ്ജു എല്ലാവരെയും ഒരുപോലെ നിരാശപ്പെടുത്തി. ഒരു ബോളിനെതിരേ ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ച അദ്ദേഹം ഡീപ്പ് മിഡ് വിക്കറ്റില്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

പ്ലെയിങ് 11

ഇന്ത്യ- സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്.

നമീബിയ- ലോറന്‍ സ്റ്റീന്‍കാമ്പ്, ജാന്‍ ഫ്രൈലിങ്ക്, ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റണ്‍, ഗെര്‍ഹാര്‍ഡ് ഇറാസ്മസ് (ക്യാപ്റ്റന്‍), ജെജെ സ്മിറ്റ്, സെയ്ന്‍ ഗ്രീന്‍ (വിക്കറ്റ് കീപ്പര്‍), റൂബന്‍ ട്രമ്പല്‍മാന്‍, മലാന്‍ ക്രൂഗര്‍, ബെര്‍ണാഡ് ഷോള്‍ട്‌സ്, ബെന്‍ ഷികോംഗോ, മാക്‌സ് ഹിംഗോ.

Story first published: Thursday, February 12, 2026, 21:20 [IST]
Other articles published on Feb 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+