Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: കണ്ടോ സഞ്ജുവിന്റെ പവര്‍!! ധോണിക്ക് പോലും സാധിക്കാത്ത കാര്യം, സംഭവമറിയാം

കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ സൂപ്പര്‍ എട്ട് പോരില്‍ഇ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി രക്ഷകനായി മാറിയിക്കുകയാണ് സഞ്ജു സാംസണ്‍.

ഇന്ത്യ അഞ്ചു വിക്കറ്റ് ജയവുമായി സെമിയിലേക്കു മുന്നേറിയ പോരാട്ടത്തില്‍ പുറത്താവാതെ 97 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 12 ഫോറും നാലു സിക്‌സറുമടക്കമാണിത്.

ടീമിനു തന്നില്‍ നിന്നും ഏറ്റവും മികച്ചൊരു ഇന്നിങ്‌സ് ആവശ്യമായി വന്നപ്പോഴാണ് ക്ലാസ് ഇന്നിങ്‌സുമായി അദ്ദേഹം കസറിയത്. ടി20 ലോകകപ്പില്‍ തന്റെ കന്നി ഫിഫ്റ്റി കൂടിയാണ് മലയാളി താരം കണ്ടെത്തിയത്. ഇത്തവണ ടീമിനായി സഞ്ജു കളിച്ച മൂന്നാമത്തെ മാത്രം മല്‍സരം കൂടിയാണിത്.

SANJU SAMSON T20 WC 2026

കുറിച്ചത് ചരിത്രനേട്ടം

ഇന്ത്യന്‍ കുപ്പായത്തില്‍ കന്നി ലോകകപ്പ് കന്നി ഫിഫ്റ്റി കുറിച്ചതോടെ ചരിത്രനേട്ടം കൂടിയാണ് സഞ്ജു സാംസണിനെ തേടിയെത്തിയത്. ടി20 ലോകകപ്പില്‍ റണ്‍ചേസില്‍ ഇന്ത്യക്കായി ഫിഫ്റ്റി കുറിച്ച ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന അപൂര്‍വ്വ റെക്കോര്‍ഡ് അദ്ദേഹം സ്വന്തമാക്കി. മുന്‍ ഇതിഹാസ നായകന്‍ കൂടിയായ എംഎസ് ധോണിക്കു പോലും സാധിക്കാത്ത നേട്ടം കൂടിയാണിത്.

കൂടാതെ ടി20 ലോകകപ്പ് റണ്‍ചേസില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറിനും ഈ മല്‍സരത്തില്‍ സഞ്ജു അവകാശിയായി. 2022ല്‍ പാകിസ്താനെതിരേയും 2016ല്‍ ഓസ്‌ട്രേലിയക്കെതിരേയും മുന്‍ റണ്‍മെഷീന്‍ വിരാട് കോലി പുറത്താവാതെനേടിയ 82 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. അതാണ് സഞ്ജു പഴങ്കഥയാക്കിയത്.

ടി20 ലോകകപ്പിന്റെ റണ്‍ചേസില്‍ ഫിഫ്റ്റിയടിച്ച എലൈറ്റ് ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലും സഞ്ജു ഇടം നേടിയിരിക്കുകയാണ്. നിലവിലെ കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഈ നേട്ടം കുറിച്ച മറ്റു ഇന്ത്യക്കാര്‍. രണ്ടു പേരും ഓരോ ഫിഫ്റ്റികള്‍ വീതമടിച്ചു.

ഈ ലിസ്റ്റിലെ കിങ് മുന്‍ ഇതിഹാസ താരം വിരാട് കോലിയാണ്. ഏഴു ഫിഫ്റ്റികളുമാിയ അദ്ദേഹം ബഹുദൂരം മുന്നിലാണ്. രണ്ടാംസ്ഥാനത്തുള്ളത് മറ്റൊരു മുന്‍ ഇതിഹാസവും മുന്‍ നായകനുമായ രോഹിത് ശര്‍മയുമാണ്. ആറു ഫിഫ്റ്റികളുമായി അദ്ദേഹം രണ്ടാമതുണ്ട്. സ്റ്റാര്‍ ബാറ്ററായ കെഎല്‍ രാഹുല്‍ രണ്ടു ഫിഫ്്റ്റി പ്ലസ് സ്‌കോറുകളോട മൂന്നമതുമുണ്ട്.

പതറാതെ സഞ്ജു

വിന്‍ഡീസിനെതിരേ 196 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം പിന്തുടരവെ ആഗ്രഹിച്ചതു പോലെയൊരു തുടക്കം ഇന്ത്യക്കു ലഭിച്ചില്ല. മോശം ഫോമിലുള്ള അഭിഷ്‌ക് ശര്‍മയും (10) മിന്നുന്ന ഫോമിലുള്ള ഇഷാന്‍ കിഷനും (10) മടങ്ങുമ്പോള്‍ അഞ്ചാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് വെറും 41 റണ്‍സ് മാത്രം.

പക്ഷെ ക്രീസിന്റെ മറുഭാഗത്തു സഞ്ജു സാംസണ്‍ പതറിയില്ല. നായകന്‍ സൂര്യകുമാര്‍ യാദവിനൊപ്പം 35 ബോളില്‍ 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അദ്ദേഹം ടീമിനെ കൈപിടിച്ചുയര്‍ത്തി. ഇതില്‍ 35 റണ്‍സും സഞ്ജുവിന്റെ ബാറ്റില്‍ നിന്നായിരുന്നു. 26 ബോളില്‍ അദ്ദേഹം തന്റെ ഫിഫ്റ്റിയും തികച്ചിരുന്നു.

Story first published: Sunday, March 1, 2026, 22:26 [IST]
Other articles published on Mar 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+