For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: സഞ്ജുവും അഭിയും ഇഷാനും ഒരുമിച്ച് വേണം!! അവനെ ഒഴിവാക്കൂ, കൈഫിന്റെ 11

പാകിസ്താനെതിരായ ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ബെസ്റ്റ് ടീം കോമ്പിനേഷനെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്. ഒരു സര്‍പ്രൈസ് കോമ്പിനേഷന്‍ ഇറക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

അസുഖം ഭേദമായ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ പാകിസ്താനെതിരേ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ മലയാളി സഞ്ജു സാംസണിനായിരിക്കും ടീമില്‍ നിന്നും വഴി മാറിക്കൊടുക്കേണ്ടി വരുന്നത്. അഭിഷേകിനൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണിങില്‍ കളിക്കുകയും ചെയ്യും.

എന്നാല്‍ അഭിഷേക് തിരിച്ചെത്തിയാലും സഞ്ജുവിനെ ഇലവനില്‍ നിന്നും ഒഴിവാക്കരുതെന്നാണ് കൈഫിന്റെ അഭിപ്രായം. അഭിഷേക്, ഇഷാന്‍, സഞ്ജു എന്നീ മൂന്നു പേരും ഒരുമിച്ച് കളിക്കുന്ന ഒരു കോമ്പിനേഷനാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. പകരം സ്ഥാനം നഷ്ടമായത് ആര്‍ക്കാണെന്നു നോക്കം.

SANJU SAMSON T20 WC 2026

സഞ്ജു തുടരണം

അഭിഷേക് ശര്‍മ തിരിച്ചെത്തിയാലും ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ തുടര്‍ന്നു കളിക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നു മുഹമ്മദ് കൈഫ് വ്യക്തമാക്കി. സഞ്ജുവിനു പകരം അദ്ദേഹം ടീമില്‍ നിന്നൊഴിവാക്കിയത് ഫിനിഷറായ റിങ്കു സിങിനെയാണ്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

നമീബിയയുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ വളരെ മികച്ച തുടക്കമാണ് സഞ്ജു സാംസണ്‍ ടീമിനു നല്‍കിയത്. എട്ടു ബോളില്‍ 22 റണ്‍സ് അടിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. വളരെ അഗ്രസീവായാണ് സഞ്ജു കളിച്ചതെന്നു നമുക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം.

സഞ്ജുവിനെ ലൈനപ്പില്‍ മറ്റെവിടെയെങ്കിലും ഉള്‍പ്പെടുത്താന്‍ കഴിയുമെന്നാണ് എനിക്കു തോന്നുന്നത്. അഭിഷേക് ശര്‍മ ഓപ്പണറായിട്ട് തന്നെ കളിക്കട്ടെ. പക്ഷെ റിങ്കു സിങിനു പകരം സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോ? തീര്‍ച്ചയായും പറ്റും.

റിങ്കു ലോകകപ്പില്‍ അധികം കളിച്ചിട്ടൊന്നുമില്ല. ആകെ കളിച്ചത് രണ്ടു മല്‍സരങ്ങളില്‍ മാത്രം. അവന്‍ നല്ല പ്ലെയറാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ സഞ്ജു വളരെ അനുഭവ സമ്പത്തുള്ള കളിക്കാനാണ്. ഒരുപാട് ക്യാപ്റ്റനാവുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ റിങ്കുവിന്‍െ സ്ഥാനത്തു സഞ്ജുവിനെ ടീമില്‍ ഫിറ്റാക്കാന്‍ കഴിയുമോയെന്നാണ് ചോദ്യമെന്നും കൈഫ് വ്യക്തമാക്കി.

സ്പിന്നിനെതിരേ മിടുക്കന്‍

സഞ്ജു സാംസണ്‍ സ്പിന്നര്‍മാര്‍ക്കെതിരേ വരെ നന്നായി കളിക്കാന്‍ സാധിക്കുന്ന ബാറ്ററും കൂടിയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏ്ഷ്യാ കപ്പില്‍ അദ്ദേഹം അഞ്ചും ആറും സ്ഥാനങ്ങളിലെല്ലാം ബാറ്റ് ചെയ്തിട്ടുള്ളതാണ്. അവസാനമായി പാകിസ്താനമായി ഏഷ്യാ കപ്പില്‍ ഇന്ത്യ ഏറ്റുമുട്ടിയപ്പോള്‍ മധ്യനിരയാണ് സഞ്ജു ബാറ്റ് ചെയ്തത്.

SANJU SAMSON T20 WC 2026

അതൊണ്ടു തന്നെ ഇത്തവണ പാകിസ്താനുമായി നമ്മള്‍ വീണ്ടുമൊരു മല്‍സരം കളിക്കാനിരിക്കവെ ഇന്ത്യന്‍ ടീം വീണ്ടും സമാനമായി ചിന്തിക്കുമോ? റിങ്കു സിങ് നല്ല കളിക്കാരനാണെന്നും ഈ ലോകകപ്പില്‍ രണ്ടു മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞുവെന്നതും എനിക്കു മനസിലാവും.

എന്നാല്‍ സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്തുകയും ഓപ്പണിങില്‍ ഇഷാന്‍ കിഷനോടൊപ്പം അഭിഷേക് ശര്‍മ കളിക്കുകയും ചെയ്താല്‍ ഈ ടീം പാകിസ്താന്റെ സ്പിന്‍ നിരയ്‌ക്കെതിരേ, സ്പിന്‍ ്ട്രാക്കില്‍ കൂടുതല്‍ ശക്തരാവുമെന്നും കൈഫ് നിരീക്ഷിച്ചു.

പാകിസ്താന്റെ ബൗളിങ് ആക്രമണം പ്രധാനമായും സ്പിന്നര്‍മാരെ ആശ്രയിച്ചിട്ടുള്ളതാണ്. ചില സമയങ്ങളില്‍ അഞ്ചു സ്പിന്നര്‍മാരെ വരെ അവര്‍ കളിപ്പിച്ചേക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ മധ്യ ഓവറുകളില്‍ സ്പിന്നിനെ നന്നായി കൈകാര്യം ചെയ്യന്നയാളെ ആവശ്യവുമാണ്. സഞ്ജു ഇക്കാര്യത്തില്‍ മിടുക്കനുമാണെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, February 14, 2026, 8:17 [IST]
Other articles published on Feb 14, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+