Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: സിംബാബ്‌വെയെ തീര്‍ക്കണോ? ഈ 2 മാറ്റം വരുത്തൂ!! ഇന്ത്യയോട് റെയ്‌ന

ചെന്നൈ: ടി20 ലോകകപ്പില്‍ വ്യാഴാഴ്ച സിംബാബ്‌വെയ്‌ക്കെതിരേ സൂപ്പര്‍ എട്ടില്‍ ജീവന്‍മരണ പോരിനൊരുങ്ങുന്ന ഇന്ത്യന്‍ ഇലവനില്‍ രണ്ട് മാറ്റം ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. സൗത്താഫ്രിക്കയുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ 76 റണ്‍സിന്റെ വന്‍ തോല്‍വി ഇന്ത്യക്കു നേരിട്ടിരുന്നു.

ഇതോടെയാണ് സിംബാബ്‌വെയ്‌ക്കെതിരായ മല്‍സരം ഇന്ത്യക്കു ഡു ഓര്‍ ഡൈ ആയി മാറിയത്. വിജയത്തില്‍ കുറഞ്ഞതൊന്നും സൂര്യകുമാര്‍ യാദവിനെയും സംഘത്തെയും രക്ഷിക്കില്ല. വലിയ മാര്‍ജിനില്‍ ജയിക്കാനായാല്‍ മാത്രമേ നെറ്റ് റണ്‍റേറ്റും മെച്ചപ്പെടുത്താന്‍ ഇന്ത്യക്കു കഴിയൂ.

SURESH RAINA T20 WC 2026

റെയ്‌നയുടെ നിര്‍ദേശം

ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ച് ജിയോ ഹോട്‌സ്റ്റാറിന്റെ ഷോയില്‍ സംസാരിക്കവെയാണ് ടീമില്‍ വരുത്തേണ്ട മാറ്റത്തെ കുറിച്ച് സുരേഷ് റെയ്‌ന അഭിപ്രായ പ്രകടനം നടത്തിയത്. സൗത്താഫ്രിക്കയോടു വന്‍ തോല്‍വിയേറ്റു വാങ്ങിയ ടീമില്‍ മാറ്റങ്ങളാണ് അദ്ദേഹം നിര്‍ദേശിച്ചത്.

നമ്മുടെ പ്ലെയിങ് ഇലവനിലേക്ക് ആദ്യം കൊണ്ടുവരേണ്ടത് അക്ഷര്‍ പട്ടേലിനെയാണ്. മൂന്നാം നമ്പറില്‍ തിലക് വര്‍മയെ തന്നെ കളിപ്പിക്കണോ, അതോ സഞ്ജു സാംസണിനെ കൊണ്ടുവരണോ. ഈ വര്‍ഷം സഞ്ജുവിനെ സിഎസ്‌കെ എടുത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ അദ്ദേഹം എങ്ങനെയാണ് പെര്‍ഫൊം ചെയ്യുന്നതെന്നും കാണേണ്ടതുണ്ട്.

സഞ്ജുവിനെ ഫാന്‍സ് തീര്‍ച്ചയായും പിന്തുണയ്ക്കും. മൂന്നാം നമ്പറില്‍ അദ്ദേഹത്തെ ഇന്ത്യ കൊണ്ടു വരണമെന്നാണ് എനിക്കു തോന്നുന്നത്. കാരണം മുന്‍നിരയില്‍ നിങ്ങള്‍ക്ക് ഇതിനകം തന്നെ രണ്ടു ഇടംകൈയന്‍ ബാറ്റര്‍മാരുണ്ട്. സൂര്യകുമാര്‍ യാദവ് നന്നായി ബാറ്റ് ചെയ്യുന്നതായും റെയ്‌ന വ്യക്തമാക്കി.

ലോവര്‍ ഓര്‍ഡറില്‍ റിങ്കു സിങുണ്ട്. വാഷിങ്ടണ്‍ സുന്ദറിനു പകരം അക്ഷര്‍ പട്ടേല്‍ വരികയാണെങ്കില്‍ അദ്ദേഹവും നന്നായി കളിക്കുന്നയാളാണ്. വമ്പനടിക്കാരനായ ശിവം ദുബെയും വ്യത്യസ്തമായാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

ഒരു വലംകൈയന്‍ ബാറ്റര്‍ ക്രീസിലേക്കുവന്നാല്‍, അതു സഞ്ജു സാംസണ്‍ ആണെങ്കില്‍ എക്‌സ് ഫാക്ടറായി മാറുമോ? നമ്മുടെ ടീമില്‍ രണ്ടു മാറ്റങ്ങള്‍ അനിവാര്യമായി വന്നിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. മൂന്നാം നമ്പറില്‍ സഞ്ജുവിനെ കൊണ്ടുവരൂ, വാഷിക്കു പകരം അക്ഷര്‍ പട്ടേലും ടീമില്‍ വേണമെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

SANJU SAMSON T20 WC 2026

അതേസമം, സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് എയില്‍ പോയിന്റൊന്നുമില്ലാതെ ഇപ്പോള്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യയുള്ളത്. സൗത്താഫ്രിയോടേറ്റ വന്‍ തോല്‍വി ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് വളരെ മോശമാക്കിയിട്ടുണ്ട്. -3.800 എന്ന ദയനീയ നെറ്റ് റണ്‍റേറ്റാണ് ഇപ്പോള്‍ ടീമിനുള്ളത്.

ഇതു പോസിറ്റീവാക്കി മാറ്റാന്‍ ഇന്ത്യക്കു ലഭിച്ച സുവര്‍ണാവസരം കൂടിയാണ് സിംബാബ്‌വെയുമായുള്ള മല്‍സരം. 77 റണ്‍സിനു മുകളില്‍ മാര്‍ജിനില്‍ ജയിക്കാനായാല്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റും പോസിറ്റീവിലേക്ക് ഉയരും. ചെന്നൈയില്‍ ടീം സ്വപ്‌നം കാണുന്നതും ഇതു തന്നെയാണ്.

റെയ്‌ന തിരഞ്ഞെടുത്ത ഇന്ത്യന്‍ 11

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Wednesday, February 25, 2026, 23:11 [IST]
Other articles published on Feb 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+