Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭി, ഇഷാന്‍, സഞ്ജു, തിലക് ഒരുമിച്ച് കളിക്കും!! തെറിക്കുക അവന്‍, അനിരുദ്ധയുടെ സൂപ്പര്‍ 11

ഐസിസി ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷകള്‍ തുലാസില്‍ നില്‍ക്കവെ സൂപ്പര്‍ എട്ടിലെ ശേഷിച്ച മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ 11 നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ക്രിക്കറ്റര്‍ അനിരുദ്ധ ശ്രീകാന്ത്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ലോകകപ്പ് വിന്നറുമായ കെ ശ്രീകാന്തിന്റെ മകന്‍ കൂടിയാണ് അദ്ദേഹം.

സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് രണ്ടില്‍ രണ്ടു മല്‍സരങ്ങളാണ് ഇന്ത്യക്കു ഇനി ബാക്കിയുള്ളത്. ഇവയില്‍ വന്‍ മാര്‍ജിനില്‍ ജയിക്കാനായാല്‍ മാത്രമേ ടീമിനു ഇനി സെമി സാധ്യതയുള്ളൂ. വ്യാഴാഴ്ച ചെന്നൈയിലെ ചെപ്പോക്കില്‍ സിംബാബ്‌വെയെ നേരിടുന്ന സൂര്യകുമാര്‍ യാദവും സംഘവും ഞായറാഴ്ച രണ്ടു തവണ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസുമായും കൊമ്പുകോര്‍ക്കും.

SANJU ABHISHEK T20 WC 2026

സര്‍പ്രൈസ് നിര്‍ദേശം

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത കോമ്പിനേഷനാണ് അനിരുദ്ധ ശ്രീകാന്ത് നിര്‍ദേശിച്ചിട്ടുള്ളത്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ടീമിലേക്കു അദ്ദേഹം തിരികെ വിളിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. സഞ്ജു മടങ്ങിവന്നെങ്കിലും അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവര്‍ക്കൊന്നും സ്ഥാന നഷ്ടമായില്ലെന്നതും എടുത്തു പറയേണ്ടതാണ്.

'ഇന്ത്യന്‍ ടീം ഇനിയെങ്കിലും ചില മാറ്റങ്ങള്‍ വരുത്തിയേ തീരൂ. നമ്മുടെ ടോപ്പ് ത്രീ ഈ ലോകകപ്പില്‍ ഇനിയും വര്‍ക്കായിട്ടില്ല. ഇഷാന്‍ കിഷന്‍ മാത്രമാണ് റണ്‍സടിക്കുന്നത്. ഈ കോമ്പിനേഷനില്‍ അഴിച്ചുപണി അനിവാര്യമായിരിക്കുകയാണ്. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ഓപ്പണിങ് ജോടിയിലേക്കു ഇന്ത്യ തിരികെ പോവണം.

മൂന്നാം നമ്പറില്‍ ഇനി കളിക്കേണ്ടത് ഇഷാന്‍ കിഷനാണ്. നാലാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ കളിക്കും. തിലക് വര്‍മയുടെ പുതിയ ബാറ്റിങ് പൊസിഷന്‍ അഞ്ചാം നമ്പറായിരിക്കും. അതിനു ശേഷം ആറ്, ഏഴ് നമ്പറുകളില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമാണുള്ളത്.

സൗത്താഫ്രിക്കയുമായുള്ള അവസാന മല്‍സരത്തില്‍ പറത്തിരുത്തിയ വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിനെ നിര്‍ബന്ധമായും ടീമിലേക്കു തിരികെ കൊണ്ടുവന്നേ തീരുകയുള്ളൂ. എട്ടാമനായിട്ടാവും അദ്ദേഹം ബാറ്റ് ചെയ്യുക.

തുടര്‍ന്ന് വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങുമാണ് ഇലവനിലുള്ളത്. ഈയൊരു കോമ്പിനേഷനെ ഇനിയുള്ള മല്‍സരങ്ങളില്‍ നിലനിര്‍ത്താനും ഇന്ത്യ ശ്രമിക്കുകയും വേണം.

INDIAN TEAM T20 WC 2026

സഞ്ജു ഓപ്പണിങിലേക്കു വരുമ്പോള്‍ പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടമാവുക റിങ്കു സിങിനായിരിക്കും. ഈ ടീമില്‍ വാഷിങ്ടണ്‍ സുന്ദറിനും ഇടമുണ്ടായിരിക്കില്ല. വാഷിങ്ടണിനെ ഇന്ത്യന്‍ ടീം കഴിഞ്ഞ മല്‍സരങ്ങളിലൊന്നും വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ല. അതിനാല്‍ തന്നെ വാഷിയെ കളിപ്പിക്കുന്നതിലും വലിയ കാര്യമുണ്ടെന്നും തനിക്കു തോന്നുന്നില്ലെന്നും അനിരുദ്ധ വിശദീകരിക്കുന്നു.

ടീം കോമ്പിനേഷനില്‍ കൂടുതലായി പരീക്ഷണങ്ങള്‍ നടത്തിയാല്‍ അതൊരിക്കലും ഇന്ത്യന്‍ ടീമിനു ഗുണം ചെയ്യില്ല. ഞാന്‍ ഇക്കാര്യം മുമ്പും പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈ ലോകകപ്പില്‍ ഒരേയൊരു മല്‍സരത്തില്‍ സഞ്ജുവിനു കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ഗ്രൂപ്പുഘട്ടത്തില്‍ നമീബിയയുമായുള്ള രണ്ടാമത്തെ മല്‍സരത്തിലായിരുന്നു ഇത്. എട്ടു ബോളില്‍ നിന്നും 22 റണ്‍സുമായി അന്നു ടീമിനു സ്‌ഫോടനാത്മക തുടക്കവും മലയാളി താരം നല്‍കിയിരുന്നു.

അനിരുദ്ധ ശ്രീകാന്തിന്റെ ഇന്ത്യന്‍ 11

സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Monday, February 23, 2026, 21:16 [IST]
Other articles published on Feb 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+