Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: അഭിയേക്കാള്‍ കേമന്‍ സയീം!! സൂര്യ & ബാബറില്‍ ബെസ്റ്റാര്? മാര്‍ക്കിട്ട് ആമിര്‍

ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരിനു മുമ്പ് രണ്ടു ടീമിലെയും താരങ്ങളില്‍ ബെസ്റ്റിനെ തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍. രണ്ടു ടീമിലെയും ചില പ്രധാനപ്പെട്ട താരങ്ങളെ താരതമ്യം ചെയ്താണ് അവര്‍ക്കു അദ്ദേഹം മാര്‍ക്കിട്ടത്.

ഒരു പാകിസ്താന്‍ാ ചാനലിനോടു സംസാരിക്കവെയായിരുന്നു ആമിര്‍ ബെസ്റ്റിനെ തിരഞ്ഞെടുത്തത്. ചില വിചിത്രമായ സെലക്ഷനും ഇക്കൂട്ടത്തിലുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയമാണ് ഇത്തവണത്തെ ഇന്ത്യ- പാക്് അങ്കത്തിന് വേദിയാവുന്നത്. ജയത്തോടൊപ്പം സൂപ്പര്‍ എട്ട് യോഗ്യതയുമാണ് ഇരുടീമുകളുടെയും സ്വപ്നം.

ABHISHEK SHARMA T20 WC 2026

ആരെല്ലാമാണ് ബെസ്റ്റ്?

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററുമായ അഭിഷേക് ശര്‍മ, പാകിസ്താന്റെ യുവ ഓപ്പണറും ഓള്‍റൗണ്ടറുമായ സയീം അയുബ് എന്നീ രണ്ടു പേരില്‍ ആരാണ് മിടു്ക്കനനെന്നായിരുന്നു മുഹമ്മദ് ആമിറിനോടുള്ള ആദ്യത്തെ ചോദ്യം. പക്ഷെ അഭിഷേകിനെ തള്ളിയ അദ്ദേഹം വളരെ പെട്ടെന്നു തന്നെയാണ് സയീമിന്റെ പേരു പറഞ്ഞത്.

അടുത്തത് ഇന്ത്യയുടെ അഗ്രസീവ് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍, പാകിസ്താന്റെ ഓപ്പണിങ് ബാറ്ററും കീപ്പറുമായ സഹിബ്‌സാദ ഫര്‍ഹാന്‍ ഇവരില്‍ ആരാണ് കേമനെന്നതായിരുന്നു. ഇത്തവണ ആമിറിന് അല്‍പ്പം ആലോചിക്കേണ്ടി വന്നു. ഇതു വളരെ കടുപ്പമാണെന്നായിരുന്നു ആമിറിന്റെ ആദ്യത്തെ വാക്കുകള്‍. പക്ഷെ ഉത്തരം സഹബ്‌സാദ ഫര്‍ഹാനെന്നായിരുന്നു.

പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയും ഇന്ത്യന്‍ ഓള്‍റൗണ്ടറുമായ തിലക് വര്‍മയുമാണ് അടുത്ത ഓപ്ഷനായി നല്‍കിയത്. താന്‍ ആഗയെയാണ് തിരഞ്ഞെടുക്കുകയെന്നായിരുന്നു ആമിറിന്റെ മറുപടി. ആഗ പാകിസ്താന്‍ ടീമിന്റെ ക്യാപ്റ്റനുമാണെന്നും ബൗളിങും ചെയ്യാറുണ്ടെന്നും അടുത്തിടെയായായി നന്നായി ബാറ്റിങും ചെയ്യാറുണ്ടെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബാബര്‍ ആസം, ഇന്ത്യന്‍ നായനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവ് ഇതില്‍ ആരെയാണ് കേമനായി കാണുന്നതെന്നായിരുന്നു പിന്നാലെയുള്ള ചോദ്യം. ടി20യിലാണെങ്കില്‍ സൂര്യകുമാര്‍ യാദവാണ് ബെസ്‌റ്റെന്നും ആമിര്‍ പറഞ്ഞു.

SURYAKUMAR YADAV T20 WC 2026

തുടര്‍ന്ന് രണ്ടു ഓള്‍റൗണ്ടര്‍മാരെയാണ് അദ്ദേഹത്തിന് ഓപ്ഷനായി നല്‍കിയത്. ഇന്ത്യയുടെ വമ്പനടിക്കാരനായ ബാറ്ററും സീം ബൗളിങ് ഓള്‍റൗണ്ടറുമായ ശിവം ദുബെ, പാകിസ്താന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍ എന്നിവരായിരുന്നു ഈ രണ്ടു പേര്‍. ഇതില്‍ ഷദാബാണ് കേമനെന്നും മുന്‍ പാക് സ്പീഡ്സ്റ്റാര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പാകിസ്താന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഫഹീം അഷ്‌റഫമായിരുന്നു അടുത്ത ഓപ്ഷന്‍. ഇവരില്‍ മിടുക്കന്‍ ഹാര്‍ദിക് തന്നെയാണെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, February 15, 2026, 18:08 [IST]
Other articles published on Feb 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+