For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: സൂര്യയും തിലകുമല്ല, ഈ 3 പേര്‍ ഇന്ത്യക്കായി സെഞ്ച്വറിയടിക്കും!! മുന്നില്‍ സഞ്ജു

ഇത്തവണത്തെ ഐസിസി ടി20 ലോകകപ്പില്‍ (T20 WC 2026) ഇന്ത്യക്കു വേണ്ടി സെഞ്ച്വറി കുറിക്കാന്‍ സാധ്യതയുള്ള മുന്നു താരങ്ങളെ പ്രവചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. മൂന്ന് മുന്‍ നിര താരങ്ങളെയാണ് ടീമിന്റെ സെഞ്ച്വറി വീരന്മാരായി അദ്ദേഹം തിരഞ്ഞെടുത്തത്.

എന്നാല്‍ ഈ ലിസ്റ്റില്‍ മിന്നുന്ന ഫോമിലുള്ള യുവ ഓള്‍റൗണ്ടറും മുന്‍നിര ബാറ്ററുമായ തിലക് വര്‍മയോ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ ഇല്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. അടുത്തയാഴ്ചയാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി ഒരു മാസം ദൈര്‍ഘ്യമുള്ള ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്.

SURESH RAINA

നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഗ്രൂപ്പ് എയിലാണ് അണിനിരക്കുക. ചിരവൈരികളായ പാകിസ്താനോടൊപ്പം കുഞ്ഞന്‍ ടീമുകളായ നമീബിയ, നെതര്‍ലാന്‍ഡ്‌സ്, നമീബിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഏഴിന് അമേരിക്കയുമായിട്ടാണ് ഇന്ത്യയുടെ കന്നിയങ്കം.

റെയ്‌നയുടെ പ്രവചനമറിയാം

ടി20 ലോകകില്‍ ഇന്ത്യക്കു വേണ്ടി ഇത്തവണ സെഞ്ച്വറി കുറിക്കുമെന്ന് സുരേഷ് റെയ്‌ന പ്രവചിച്ച താരങ്ങള്‍ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ്. ഇക്കൂട്ടത്തില്‍ സഞ്ജുവിനാണ് ഏറ്റവുമധികം സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ സെഞ്ച്വറി വീരന്‍നാരുടെ ലിസ്റ്റില്‍ സഞ്ജു സാംസണുണ്ടാവും. അദ്ദേഹം ടീമിനു വേണ്ടി ഓപ്പണറായിട്ടാണ് കളിക്കുന്നത്. സെ്ഞ്ച്വറി നേടാനുള്ള ശേഷിയുമുണ്ട്. സൗത്താഫ്രിക്കയില്‍ രണ്ടു സെഞ്ച്വറികള്‍ സഞ്ജു ഇതിനകം നേടിക്കഴിഞ്ഞു.

അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും നമ്മുടെ ടീമിലുണ്ട്. രണ്ടിലൊരാള്‍ക്ക് സെഞ്ച്വറി കണ്ടെത്താന്‍ കഴിയും. പക്ഷെ സഞ്ജുവായിരിക്കും ഈ ലോകകപ്പില്‍ സെഞ്ച്വറി നേടുകയെന്നാണ് തനിക്കു തോന്നുന്നതെന്നും റെയ്‌ന വ്യക്തമാക്കി. ന്യൂസ് 18 ചാനലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ സെഞ്ച്വറി നേടിയഏക താരം റെയ്‌നയാണ്. 2010ലെ ടൂര്‍ണമെന്റില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു അദ്ദേഹം 60 ബോളില്‍ 101 റണ്‍സ് കുറിച്ചത്.

എന്നാല്‍ ടി20 ലോകകപ്പിന്റെ ഓവറോള്‍ നോക്കിയാല്‍ 11 പേര്‍ക്കു സെഞ്ച്വറി നേടാനായിട്ടുണ്ട്. ഏറ്റവും അവസാനമായി ഈ നേട്ടം പിറന്നത് 2024ലെ അവസാന എഡിഷനിലായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ ന്യൂസിലാന്‍ഡിനായി ഗ്ലെന്‍ ഫിലിപ്‌സാണ് 64 ബോളില്‍ 104 റണ്‍സോട എലൈറ്റ് ക്ലബ്ബില്‍ അംഗമായത്.

SANJU SAMSON

സഞ്ജുവിനെ പിന്തുണയ്ക്കണം

ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ വളരെ മോശം ഫോമിലൂടെയാണ് സഞ്ജു സാംസണ്‍ കടന്നു പോവുന്നതെങ്കിലും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നാണ് സുരേഷ് റെയ്‌ന ആവശ്യപ്പെടുന്നത്. ഇപ്പോള്‍ പുരോഗമിക്കു്ന്ന പരമ്പരയില്‍ നാലിന്നിങ്‌സുകളില്‍ നിന്നും വെറും 40 റണ്‍സ് മാത്രമേ മലയാളി താരത്തിനു നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.

ഫോമെന്നത് വെറും താല്‍ക്കാലികമായ കാര്യമാണെന്നാണ് ഞാന്‍ കരുതുന്നത്. സഞ്ജു സാംസണിനു ബാറ്ററെന്ന നിലയില്‍ ക്ലാസുണ്ട്. ഇന്ത്യക്കു വേണ്ടി കളിച്ചാലും ഇല്ലെങ്കിലും വര്‍ഷങ്ങളായി റണ്‍സ് സ്‌കോര്‍ ചെയ്തു കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം.

സൂര്യകുമാര്‍ യാദവിനെ നോക്കൂ. ഒരു വര്‍ഷത്തോളം അദ്ദേഹം ടീമിനായി കാര്യമായി റണ്ണെടുത്തിട്ടില്ല. പക്ഷെ എന്നിട്ടും സൂര്യയെ കോച്ച് പിന്തുണയ്ക്കുകയും ചെയ്്തു. സഞ്ജുവിന്റെ കാര്യത്തിലും ഇതു തന്നെയാണ് വേണ്ടത്. പിന്തുണയോടൊപ്പം അവസരങ്ങളും നല്‍കിയാല്‍ അദ്ദേഹം തീര്‍ച്ചയായും റണ്ണെടുക്കുക തന്നെ ചെയ്യുമെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, January 29, 2026, 15:20 [IST]
Other articles published on Jan 29, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+