Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: 'തടിയൂരാന്‍' പുതിയ തന്ത്രവുമായി പിസിബി, അംഗീകരിക്കില്ലെന്ന് ബിസിസിഐ; സംഭവമറിയാം

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേയുള്ള ഗ്രൂപ്പ് മല്‍സരത്തില്‍ കളിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ പാകിസ്താന്‍ ശരിക്കും പെട്ടിരിക്കുകയാണ്. ശക്തമായ നിയമ നടപടികളാണ് അവര്‍ക്കെതിരേ അണിയറയില്‍ ഒരുങ്ങുന്നത്. കടുത്ത ശിക്ഷാ നടപടികളെ കുറിച്ച് ഐസിസി ഗൗരവമായി ആലോചിക്കുമ്പോള്‍ ബ്രോഡ്കാസ്റ്റര്‍മാരും പിസിബിക്കെതിരേ തിരിഞ്ഞിട്ടുണ്ട്.

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഈ പോരാട്ടം ഉപേക്ഷിക്കപ്പെട്ടാല്‍ ഐസിസിക്കും ബ്രോഡ്കാസ്റ്റര്‍മാര്‍ക്കുമെല്ലാം വലിയ സാമ്പത്തിക നഷ്ടാമാണ് നേരിടേണ്ടി വരിക. അങ്ങനെ സംഭവിച്ചാല്‍ പിസിബിയില്‍ നിന്നു തന്നെ നഷ്ടപരിഹാരം ഈടാക്കനാണ് ഇവര്‍ ആലോചിക്കുന്നത്.

അതിനിടെ 15ന് കൊളംബോയില്‍ നടക്കിനിരിക്കുന്ന ഇന്ത്യയുമായുള്ള മല്‍സരം കളിക്കില്ലെന്നു തന്നെയാണ് കഴിഞ്ഞ ദിവസം പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് ആവര്‍ത്തിച്ചത്. ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയം പാടില്ലെന്നും ബംഗ്ലദേശിനൊപ്പം നില്‍ക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍ കടുത്ത നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ പിസിബി പുതിയൊരു തന്ത്രം കണ്ടു വച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇതു എന്താണെന്നറിയാം.

PAKISTAN- T20 WC 2026

പിസിബിയുടെ പ്ലാനെന്ത്?

ഐസിസിയുടെ ഭാഗത്തു നിന്നുണ്ടാവാനിടയുള്ള വലിയ പിഴകള്‍ ഒഴിവാക്കുന്നതിനു വേണ്ടി ഫോഴ്‌സ് മജ്യുര്‍ (Force Majeure) എന്ന പ്രത്യേക വകുപ്പ് ഉപയോിക്കാന്‍ പാകിസ്താന്‍് ക്രിക്കറ്റ് ബോര്‍ഡ് പദ്ധതിയിടുന്നതായായാണ് റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിത സാഹചര്യങ്ങള്‍ കാരണം ഒരു കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്നതിനെയാണ് ഇതു പരാമര്‍ശിക്കുന്നത്.

തീര്‍ത്തും അപ്രതീക്ഷിതമായ ഏതെങ്കിലും കാരണത്തെ തുടര്‍ന്ന് ഒരു ടീമിനു കളിക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ ഇതു പ്രകാരം അവര്‍ക്കു മല്‍സരത്തില്‍ നിന്നും പിന്‍മാറാന്‍ സാധിക്കും. ഇന്ത്യയുമായുള്ള മല്‍സരം ബഹിഷ്‌കരിക്കണമെന്ന പാകിസ്താന്‍ സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് എടുത്തു കാണിച്ച് പിസിബി അതു പിന്തുടരാനും ആവശ്യപ്പെട്ടതായി അവര്‍ക്കു അവകാശപ്പെടാനും കഴിഞ്ഞേക്കും.

ഇതു അസാധാരണമായ സാഹചര്യമാണെന്നും കൊളംബോയില്‍ ഇന്ത്യയുമായുള്ള ടി20 ലോകകപ്പ് മല്‍സരം ഉപേക്ഷിക്കുകയെന്നതു മാത്രമാണ് അവസാനഓ ഓപ്ഷനെന്നും പിസിബി വാദിച്ചേക്കാമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

അംഗീകരിക്കാതെ ബിസിസിഐ

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ വാദങ്ങളെല്ലാം ദുര്‍ബലമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ബിസിസിഐ തിരിച്ചടിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ മല്‍സരം ബഹിഷ്‌കരിക്കുകയാണെന്ന് പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അതേ ദിവസം തന്നെ അണ്ടര്‍ 19 ലലോകകപ്പില്‍ ഇന്ത്യക്കെകിരേ കളിക്കാന്‍ പാകിസ്താന് ഒരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നും ബിസിസിഐ ചൂണ്ടിക്കാട്ടുന്നു.

അതു മാത്രമല്ല പിസിബിയും പാകിസ്താന്‍ സര്‍ക്കാരും തമ്മിലുള്ള ബന്ധവും ബിസിസിഐ എടുത്തുകാണിക്കുകയാണ്. ക്രിക്കറ്റില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവുന്നുവെന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.

പിസിബിയുടെയും പാക് സര്‍ക്കാരിന്റെയും കാര്യത്തില്‍ വലിയ വ്യത്യാസങ്ങളുമില്ല. പിസിബിയുടെ രക്ഷാധികാരി പാക് പ്രധാനമന്ത്രിയാണ്. പിസിബി തലവനും (മൊഹ്‌സിന്‍ നഖ്‌വി) മന്ത്രി തന്നെ. പാകിസ്താനും ബംഗ്ലാദേശുമെല്ലാം ക്രിക്കറ്റുമായി രാഷ്ട്രീയത്തെ കൂട്ടി്ക്കലര്‍ത്തുകയാണെന്നും ബിസിസിഐ ഒഫീഷ്യല്‍ ആഞ്ഞടിക്കുന്നു.

Story first published: Thursday, February 5, 2026, 12:40 [IST]
Other articles published on Feb 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+