For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീമിലെ പലരും കരഞ്ഞു!! കാരണം ഇന്ത്യ തന്നെ, പാക് പതനം അന്നു തുടങ്ങി; ഞെട്ടിച്ച് ഇമാം

വളരെ ആത്മവിശ്വാത്തോടെ മുന്നേറി കൊണ്ടിരുന്ന പാകിസ്താന്‍ ടീമിന്റെ പതനത്തിനു തുടക്കമിട്ടത് ഇന്ത്യയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഓപ്പണിങ് ബാറ്ററായ ഇമാമുള്‍ ഹഖ്. ടീം ഇപ്പോള്‍ കടന്നു പോവുന്ന മോശ അവസ്ഥയുടെയെല്ലാം തുടക്കം അവിടെ നിന്നാണെന്നും അദ്ദേഹം പറയുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഇമാമിന്റെ വെളിപ്പെടുത്തല്‍.

അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും ഇനി മുഖാമുഖം വരാനിരിക്കുന്നത്. ഫെബ്രുവരി 15ന് ശ്രീലങ്കയിലെ കൊളംബോയിലാണ് ബദ്ധവൈരികളുടെ പോരാട്ടം. സമീപകാലത്തൊന്നും ഇന്ത്യക്കെതിരേ വിജയം കൊയ്യാനും പാക് ടീമിനായിട്ടില്ല. ടി20 ലോകകപ്പില്‍ അവര്‍ ഇന്ത്യയെ വീഴ്്ത്തിയത് ഒരിക്കല്‍ മാത്രമാണ്. 2021ലെ ലോകകപ്പിലായിരുന്നു ഇത്.

IMAM UL HAQ-T20 WC 2026

പാക് തകര്‍ച്ചയെപ്പറ്റി ഇമാം

പാകിസ്താനിലെ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ഇന്ത്യക്കെതിരേയുള്ള ഒരു വലിയ തോല്‍വി ടീമിനെ മാനസികമായി എങ്ങനെയാണ് ഉലച്ചതെന്നു ഇമാമുള്‍ ഹഖ് വെളിപ്പെടുത്തിയത്.

ഞങ്ങളുടെ ടീം ആ സമയത്തു നല്ല ഫോമിലായിരുന്നു. താരങ്ങള്‍ നല്ല പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പക്ഷെ പെട്ടെന്നു എന്താണ് സംഭവിച്ചതെന്നറിയില്ല. ഏഷ്യാ കപ്പില്‍ (ഏഷ്യാ കപ്പ് 2023) ഇന്ത്യക്കെതിരായ മല്‍സരത്തിലേറ്റ പരാജയം ടീമിന്റെ ആത്മവിശ്വാസം തകര്‍ത്തു. ഞങ്ങളുടെ പതനം ആരംഭിക്കുന്നതും ആ കളിക്കു ശേഷമായിരുന്നു.

ഏഷ്യാ കപ്പിലെ തോല്‍വി കഴിഞ്ഞ രണ്ടു ദിവസത്തിനകം ഞങ്ങള്‍ക്കു ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായി ഹൈദരാബാദിലേക്കു യാത്ര ചെയ്യേണ്ടിയും വന്നിരുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യയോടാറ്റ ആ പരാജയം ശരിക്കുമൊരു ദുരന്തം തന്നെയായിരുന്നു.

അതിനു ശേഷം ഇന്ത്യയില്‍ നടന്ന ലോകകപ്പിനിടെ പാക് ടീമിലെ ഒരുപാട് താരങ്ങള്‍ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഞാന്‍ ആരുടെയും പേര് ഇപ്പോള്‍ പറയുന്നില്ല. അന്നു എന്റെ ടീമിലെ പല താരങ്ങളും മുറിയില്‍ നിന്നും പുറത്തിറങ്ങുക പോലും ചെയ്യാതെ വിഷമിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.

പലരുടെയും മുഖത്തുള്ള ചിരി പൂര്‍ണമായും മാഞ്ഞുപോയിരുന്നു. ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ കളിക്കു ശേഷമുള്ള ചിത്രം എനിക്കു ഇപ്പോഴും വ്യക്തമായും ഓര്‍മയുണ്ടെന്നും ഇമാം വ്യക്തമാക്കി.

പലരും അന്നു കരഞ്ഞു

എന്റെ തൊട്ടടുത്തായിരുന്നു ക്യാപ്റ്റന്‍ ബാബര്‍ ആസം ഇരുന്നത്. നേരെ മുന്നിലായിരുന്നു ഹാരിസ് റൗഫും ഷഹീന്‍ അഫ്രീഡിയും ഇരുന്നത്. അതിലൊരാള്‍ വലിയ കരച്ചിലിലുമായിരുന്നു. ഒരു മൂലയില്‍ ഷദാബ് ഖാന്‍ നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ ഈ തരത്തിലുള്ള വലിയൊരു വീഴ്ചയിലേക്ക് വീണത് ഇന്ത്യയുമായുള്ള ഏഷ്യാ കപ്പ് മല്‍സരത്തിനു ശേഷമാണ്.

IMAM BABAR-T20 WC 2026

ഇന്ത്യയോടേറ്റ പരാജയത്തിനു ശേഷം ലോകകപ്പില്‍ അഫ്ഗാനിസ്താനോടും ഞങ്ങള്‍ക്കു അടിതെറ്റി. അതിനു ശേഷം പാകിസ്താന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ശരിക്കുമൊരു അവസാനം തന്നെയായിരുന്നു. ഇന്ത്യക്കെതിരേ നേരിട്ട വന്‍ തോല്‍വി ടീമിന്റെ ആത്മവിശ്വാസം പാടെ തകര്‍ത്തിരുന്നു. ഇതു തന്നെയാണ് ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരേയും പാകിസ്താന് തിരിച്ചടിയായത്.

അന്നു മല്‍സരശേഷം ഞങ്ങള്‍ ബാഗ് പായ്ക്ക് ചെയ്യവെ അഫ്ഗാന്‍ ഡ്രസിങ് റൂമില്‍ നിന്നും വലിയ ബഹളം കേട്ടിരുന്നു. ഞങ്ങള്‍ക്കെതിരായ വിജയം അവര്‍ ആഘോഷിക്കുകയായിരുന്നു. ഇതു കേട്ടപ്പോള്‍ നേരത്തേ കരച്ചില്‍ നിര്‍ത്തിയ ചില ടീമംഗങ്ങള്‍ വീണ്ടും കരയാന്‍ തുടങ്ങിയെന്നും ഇമാം കൂട്ടിച്ചേര്‍ത്തു.

അതേസമയം, 2023ലെ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ പാകിസ്താനെ ഇന്ത്യന്‍ ടീം അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. കൊളംബോയില്‍ നടന്ന കളിയുല്‍ 228 റണ്‍സിന്റെ കൂറ്റന്‍ ജയാണ് രോഹിത് ശര്‍മയും സംഘവും ആഘോഷിച്ചത്. 357 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് പാക് ടീമിന് ഇന്ത്യ നല്‍കിയത്. പക്ഷെ 32 ഓവറില്‍ വെറും 128 റണ്‍സിന് പാക് ടീം കൂടാരംകയറി.

Story first published: Saturday, January 31, 2026, 12:09 [IST]
Other articles published on Jan 31, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+