Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: സെമിയിലല്ല, ഫൈനലില്‍ പാക് ടീമുണ്ടാവും!! ഷദാബിന്റെ മുന്നറിയിപ്പ് ഇന്ത്യക്കോ?

ഐസിസി ടി20 ലോകകപ്പില്‍ ഇത്തവണ സൂപ്പര്‍ എട്ടില്‍ പോലും സ്ഥാനം ഉറപ്പായിട്ടില്ലെങ്കിലും എതിരാളികള്‍ക്കു വമ്പന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍. ഇന്ത്യക്കെതിരായ കഴിഞ്ഞ പോരാട്ടത്തിലേറ്റ വന്‍ തോല്‍വിക്കു ശേഷം പാക് ടീം കടുത്ത സമ്മര്‍ദ്ദത്തിലാണ്.

വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സല്‍മാന്‍ അലി ആഗയും സംഘവും ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ഇന്ത്യ 61 റണ്‍സിന് പാക് ടീമിനെ വാരിക്കളയുകയായിരുന്നു.

SHADAB KHAN T20 WC 2026

ഈ ജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടിലേക്കും ടിക്കറ്റെടുത്തപ്പോള്‍ പാക് ടീമിന്റെ കാര്യം ഇനിയും ഉറപ്പായിട്ടില്ല. നാളെ (ബുധന്‍) നമീബിയക്കെതിരേ നടക്കാനിരിക്കുന്ന അവസാന മല്‍സരത്തില്‍ ജയിക്കാനായാല്‍ മാത്രമേ അവര്‍ക്ക് സൂപ്പര്‍ എട്ട് സാധ്യതയുള്ളൂ. മഴ കാരണം കളി ഉപേക്ഷിക്കപ്പെട്ടാലും പാക് ടീമിനു മുന്നേറാം.

ഷദാബ് പറഞ്ഞതെന്ത്?

കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ബുധനാഴ്ച വൈകീട്ട് മൂന്നു മണിക്കാണ് പാകിസ്താനും നമീബിയയും മുഖാമുഖം വരുന്നത്. ആദ്യ മൂന്നു കളിയിലും തോറ്റ് ഇതികം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞ നമീബിയ വലിയൊരു അട്ടിമറി ജയവുമായി അവസാനിപ്പിക്കാനായിരിക്കും ശ്രമിക്കുക.

നമീബിയയുമായുള്ള മല്‍സരത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു പാകിസ്താന്റെ പ്ലാനുകളെ കുറിച്ച് ഷദാബ് ഖാന്‍ പ്രതികരിച്ചത്. ഹെല്‍മറ്റും പരിശീലന കിറ്റും ധരിച്ച് നടന്നു പോകവെ സെമി ഫൈനല്‍ വരെ പാകിസ്താന്‍ ഇവിടെ (ശ്രീലങ്ക) തന്നെയാണോ കളിക്കുകയെന്നാണ് ഒരാള്‍ ഷദാബിനോടു ചോദിച്ചത്.

എന്നാല്‍ 'ഫൈനല്‍, ഫൈനല്‍' എന്നായിരുന്നു ആത്മവിശ്വാസത്തോടെയുള്ള ഷദാബിന്റെ മറുപടി. ഇന്‍ഷാ അള്ളാ, ഫൈനലും ഇവിടെ കളിക്കുമെന്നും നടത്തത്തിനിടെ തന്നെ ഷദാബ് വ്യക്താക്കി. ഫൈനല്‍ ഇന്ത്യക്കെതിരേ ആവുമോയെന്നതായിരുന്നു പിന്നാലെ വന്ന ചോദ്യം. പക്ഷെ ഇതിനോടു മറുപടിയോന്നും പറയാതെ ഷദാബ് വേഗത്തില്‍ നടന്നു പോവുകയും ചെയ്തു.

വൈറലായി മാറിയ ഷദാബ് ഖാന്റെ വീഡിയോ കാണാം

ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചതു കാരണമാണ് പാകിസ്താന്റെ എല്ലാ മല്‍സരങ്ങളും ശ്രീലങ്കയിലേക്കു മാറ്റിയത്. അവരുമായി കളിക്കാന്‍ സൂര്യകുമാര്‍ യാദവിനും സംഘത്തിനും കൊളംബോയിലേക്കു പറക്കേണ്ടിയും വന്നിരുന്നു. ഇനി സൂപ്പര്‍ എട്ടില്‍ ഇന്ത്യയും പാകിസ്താനും (യോഗ്യത നേടിയാല്‍ മാത്രം) മുഖാമുഖം വരില്ല. കാരണം സൂപ്പര്‍ എട്ടിലെ വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ഇരുടീമിനും കളിക്കേണ്ടി വരിക.

SHADAB KHAN T20 WC 2026

ഇന്ത്യ ഗ്രൂപ്പ വണ്ണിലാണെങ്കില്‍ പാകിസ്താന്റെ സ്ഥാനം ഗ്രൂപ്പ് 2ലുമായിരിക്കും. എന്നാല്‍ സെമി ഫൈനലില്‍ ഇന്ത്യ- പാക് പോരാട്ടം വീണ്ടും സംഭവിച്ചേക്കും. നിലവില്‍ സെമിയും ഫൈനലുമെല്ലാം ഇന്ത്യയിലാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. പക്ഷെ പാകിസ്താന്‍ ഇവയിലേക്കു യോഗ്യത നേടിയാല്‍ അവരുടെ മല്‍സരങ്ങളെല്ലാം ലങ്കയിലാവും നടക്കുക.

ഇതു തന്നെയാണ് ഷദാബും പറഞ്ഞിരിക്കുന്നത്. പാക് ടീം സെമിയല്ല, ഫൈനലും ശ്രീലങ്കില്‍ കളിക്കുമെന്നാണ് അദ്ദേഹം ആത്മവിശ്വാസത്തോടെ എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതു സംഭവിക്കുമോയെന്നതു കാത്തിരുന്നു തന്നെ കാണേണ്ട കാര്യവുമാണ്.

Story first published: Tuesday, February 17, 2026, 22:09 [IST]
Other articles published on Feb 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+