For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ഇന്ത്യയെ വിറപ്പിച്ച അമേരിക്കയെ തുരത്തി പാക് പട!! അനായാസ ജയം

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യയെ വിറപ്പിച്ചതു പോലെയൊരു പ്രകടനം പാകിസ്താനെതിരേ പുറത്തെടുക്കാന്‍ അമേരിക്കയ്ക്കായില്ല. ഗ്രൂപ്പ് എയിലെ രണ്ടാം റൗണ്ടില്‍ അമേരിക്കയെ വളരെ അനായാസം 32 റണ്‍സിനാണ് പാക് ടീം തുരത്തിയത്.

കളിയുടെ ഒരു ഘട്ടത്തിലും പാകിസ്താന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അമേരിക്കയ്ക്കു കഴിഞ്ഞില്ല. ഈ ജയത്തോടെ ഗ്രൂപ്പ് എയില്‍ പാകിസ്താന്‍ തലപ്പത്തേക്കും കയറിയിരിക്കുകയാണ്. 191 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് അമേരിക്കയ്ക്കു പാകിസ്താന്‍ നല്‍കിയത്. എന്നാല്‍ മികച്ച സ്പിന്‍ ആക്രമണത്തിലൂടെ അവരെ പാക് ടീം വരിഞ്ഞുകെട്ടി.

എട്ടു വിക്കറ്റിന് 158 റണ്‍സില്‍ അമേരിക്കയുടെ പോരാട്ടവും അവസാനിക്കുകയായിരുന്നു. ശുഭം രഞ്ജനെ (51), ഷയാന്‍ ജഹാംഗിര്‍ (49) എന്നിവരാണ് അമേരിക്കന്‍ നിരയില്‍ പൊരുതി നോക്കിയത്. പാകിസ്താനു വേണ്ടി കന്നി ലോകകപ്പ് മല്‍സരം കളിച്ച സ്പിന്നര്‍ ഉസ്മാന്‍ താരീഖ് മൂന്നു വിക്കറ്റുകളുമായി മിന്നിച്ചു.

FARHAN SAIM- T20 WC 2026

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട അവര്‍ ഒമ്പതു വിക്കറ്റിനു 190 റണ്‍സ് അടിച്ചെടുത്തു. പാക് ഇന്നിങ്‌സിനു കരുത്തായത് ഓപ്പണര്‍ സഹിബ്‌സാദാ ഫര്‍ഹാന്റെ (73) അഗ്രസീവ് ഫിഫ്റ്റിയാണ്. 41 ബോളില്‍ ആറു ഫോറുകളും അഞ്ചു കൂറ്റന്‍ സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

മുന്‍ നായകന്‍ ബാബര്‍ ആസമാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 32 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കം അദ്ദേഹം 46 റണ്‍സെടുത്ത് മടങ്ങി. ഷദാബ് ഖാന്‍ 12 ബോളില്‍ 30 റണ്‍സോടെയും പുറത്തായി.

ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട പാക് ടീമിനു നല്ല തുടക്കമാണ് ഫര്‍ഹാന്‍- സയീം അയൂബ് സഖ്യം നല്‍കിയത്. 31 ബോളില്‍ 54 റണ്‍സ് അടിച്ചെടുക്കാന്‍ ഈ ജോടിക്കു കഴിഞ്ഞു. ഓപ്പണിങ് സഖ്യം പിടിമുറുക്കവെയാണ് ഒരേ ഓവറില്‍ സയീമിനെയും നാകന്‍ സല്‍മാന്‍ അലി ആഗയെയും (1) മടക്കി പാകിസ്താന് അമേരിക്ക ഇരട്ടപ്രഹരം നല്‍കിയത് (56/2).

എന്നാല്‍ മൂന്നാം വിക്കറ്റില്‍ കിടിലന്‍ കൂട്ടുകെട്ടുമായി ഫര്‍ഹാന്‍- ബാബര്‍ ജോടി പാകിസ്താനെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നു. 52 ബോളില്‍ ഇരുവരും വാരിക്കൂട്ടിയത് 81 റണ്‍സാണ്. ഫര്‍ഹാന്‍- ബാബര്‍ സഖ്യം ക്രീസിലുള്ളപ്പോള്‍ പാകിസ്താന്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ ടീം ടോട്ടല്‍ 137ല്‍നില്‍ക്കവെ ബാബറിനെ മടക്കിയതോടെ പാക് ടീമിന് അമേരിക്ക കടിഞ്ഞാണിടുകയും ചെയ്തു.

അവസാനത്തെ അഞ്ചോവറില്‍ വെറും 52 റണ്‍സ് മാത്രമേ അമേരിക്ക വിട്ടുകൊടുത്തുള്ളൂ. ആറു വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. അമേരിക്കക്കു വേണ്ടി പേസര്‍ ഷാഡ്‌ലി വാന്‍ ഷാല്‍വിക്ക് നാലു വിക്കറ്റുകള്‍ പിഴുതു. നേരത്തേ ഇന്ത്യക്കെജിരേയും അദ്ദേഹം നാലു പേരെ പുറത്താക്കിയിരുന്നു.

പ്ലെയിങ് 11

പാകിസ്താന്‍- സയീം അയൂബ്, സഹിബ്‌സാദ ഫര്‍ഹാന്‍, സല്‍മാന്‍ ആഗ (വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ ഫ്രെഡി, ഉസ്മാന്‍ താരിഖ്, അബ്രാര്‍ അഹമ്മദ്.

അമേരിക്ക- ആന്‍ഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), ഷയാന്‍ ജഹാംഗീര്‍, മൊനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍), മിലിന്ദ് കുമാര്‍, സഞ്ജയ് കൃഷ്ണമൂര്‍ത്തി, ശുഭം രഞ്ജനെ, ഹര്‍മീത് സിംഗ്, മുഹമ്മദ് മൊഹ്സിന്‍, ഷാഡ്ലി വാന്‍ ഷാല്‍വിക്ക്, എഹ്സാന്‍ ആദില്‍, സൗരഭ് നേത്രവല്‍ക്കര്‍.

Story first published: Tuesday, February 10, 2026, 21:08 [IST]
Other articles published on Feb 10, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+