For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: പാകിസ്താന്‍ വിറച്ചു, പിന്നെ രക്ഷപ്പെട്ടു!! പൊരുതിവീണ് ഡച്ച്

കൊളംബോ: ഐസിസി ടി20 ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ പാകിസ്താന് നിറം മങ്ങിയ വിജയം. ഗ്രൂപ്പ് എയില്‍ നെതര്‍ലാന്‍ഡ്‌സിനോടു മൂന്നു വിക്കറ്റിന്റെ വിജയമാണ് ഡച്ച് ടീം സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ പാക് ടീം എളുപ്പം ജയിക്കുമെന്നു കരുതിയെങ്കിലും മധ്യ ഓവറുകളില്‍ മികച്ച ബൗളിങിലൂടെ ഡച്ച് ടീം മല്‍സരം ആവേശകരമാക്കി.

148 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമല്ല പാക് ടീമിന് ഡച്ച് പട നല്‍കിയത്. രണ്ട് വിക്കറ്റിന് 97 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നും പാകിസ്താന്‍ വളരെ പെട്ടെന്നാണ് ഏഴു വിക്കറ്റിനു 117 റണ്‍സെന്ന നിലയിലേക്കു പാക് ടീം കൂപ്പുകുത്തിയത്. എങ്കും മൂന്നു ബോള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിന് വിജയം വരുതിയിലാക്കാന്‍ പാക് ടീമിന് സാധിച്ചു.

SAIM AYUB- T20 WC 2026

ഫഹീം അഷ്‌റഫിന്റെ (11 ബോളില്‍ 29*) തകര്‍പ്പന്‍ ഫിനിഷിങാണ് തോല്‍വിയുടെ വക്കില്‍ നിന്നും പാക് ടീമിനെ രക്ഷിച്ചത്. മൂന്നു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

അവസാന രണ്ടോവറില്‍ പാകിസ്താന് ജയിക്കാന്‍ 29 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ ലോഗന്‍ വാന്‍ബീക്കെറിഞ്ഞ 19ാം ഓവറില്‍ മൂന്നു സിക്‌സറും ഒരു ഫോറുമടക്കം 24 റണ്‍സ് വാരിക്കൂട്ടിയതോടെ കളി മാറുകയായിരുന്നു. ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍ (47), സയീം അയൂബ് (24) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

ഡച്ചിനെ പിടിച്ചുകെട്ടി പാക്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയ്കപ്പെട്ട നെതര്‍ലാന്‍ഡ്്‌സ് ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ 147നു പുറത്താവുകയായിരുന്നു. ഡച്ച് നിരയില്‍ അരെയും 40 റണ്‍സ് തികയ്ക്കാന്‍ പാക് ബൗളിങ് നിര അനുവദിച്ചില്ല. 37 റണ്‍സെടുത്ത ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സ്‌കോട്ട് എഡ്വാര്‍ഡ്‌സാണ് ഡച്ച് ടീമിന്റെ ടോപ്‌സ്‌കോറര്‍.

29 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ബാസ് ഡിലീഡ് (30), മൈക്കല്‍ ലെവിറ്റ് (24), കോളിന്‍ ആക്കര്‍മാന്‍ (20), വാലറ്റത്ത് ഇന്ത്യന്‍ വംശജനായ ആര്യന്‍ ദത്ത് (13) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍.

ഒരു സമയത്ത് നെതര്‍ലാന്‍ഡ്‌സ് 160-170 റണ്‍സെങ്കിലും നേടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ പലര്‍ക്കും 20-30 റണ്‍സിന്റെ ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും അതു വലിയ ഇന്നിങ്‌സായി മാറ്റിയെടുക്കാന്‍ സാധിച്ചില്ല. അല്ലായിരുന്നെങ്കില്‍ കൂടുതല്‍ വെ്്ല്ലുവിളിയുയര്‍ന്ന ലക്ഷ്യം പാക് ടീമിന് അവര്‍ നല്‍കിയേനെ.

പവര്‍പ്ലേയില്‍ തന്നെ ഡച്ച് ടീമിന്റെ സ്‌കോര്‍ 50 കടന്നിരുന്നു. പക്ഷെ പിന്നീട് റണ്‍റേറ്റ് കാത്തുസൂക്ഷിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. മൂന്നു വിക്കറ്റുകളെടുത്ത സല്‍മാന്‍ മിര്‍സയാണ് പാക് ബൗളര്‍മാരില്‍ മികച്ചു നിന്നത്. മുഹമ്മദ് നവാസ്, അബ്രാര്‍ അഹമ്മദ്, സയീം അയൂബ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളെടുത്തു. നേരത്തേ ടോസിനു ശേഷം പാക് നായകന്‍ സല്‍മാന്‍ അലി ആഗ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

പാകിസ്ഥാന്‍ (പ്ലേയിംഗ് ഇലവന്‍): സയിം അയൂബ്, സഹിബ്‌സാദ ഫര്‍ഹാന്‍, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ബാബര്‍ ആസം, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, സല്‍മാന്‍ മിര്‍സ, അബ്രാര്‍ അഹമ്മദ്.

നെതര്‍ലന്‍ഡ്‌സ് (പ്ലേയിംഗ് ഇലവന്‍): മൈക്കല്‍ ലെവിറ്റ്, മാക്‌സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിന്‍ അക്കര്‍മാന്‍, സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സാച്ച് ലയണ്‍ കാഷെ, ലോഗന്‍ വാന്‍ ബീക്ക്, റോലോഫ് വാന്‍ ഡെര്‍മെര്‍വെ, ആര്യന്‍ ദത്ത്, കെയ്ല്‍ ക്ലീന്‍, പോള്‍ വാന്‍ മീകെരെന്‍.

Story first published: Saturday, February 7, 2026, 11:28 [IST]
Other articles published on Feb 7, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+