കൊളംബോ: ഇന്ത്യക്കെതിരായ വന്‍ പരാജത്തില്‍ നിന്നും പാഠുമുള്‍ക്കൊണ്ട്് കൂറ്റന്‍ ജയവുമായി ടി20 ലോകകപ്പിലേക്കു ശക്തമായ തിരിച്ചുവരവ് നടക്കിത്തിയിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍. ഗ്രൂപ്പ് എയിലെ നിര്‍ണായകമായ അവസാന മല്‍സരത്തില്‍ നമീബിയയെ 102 റണ്‍സിനു മുക്കി അവര്‍ സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റെടുത്തു. ഇതോടെ സൂപ്പര്‍ എട്ട് ലൈനപ്പും പൂര്‍ത്തിയായി.
ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്റെ തകര്‍പ്പന്‍ സെഞ്ച്വറിയിലേറി 200 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് നമീബിയക്കു പാക് ടീം നല്‍കിയത്. എന്നാല്‍ പാക് സ്പിന്‍ ആക്രമണത്തില്‍ അവര്‍ കടപുഴകി. 17.3 ഓവറില്‍ വെറും 97 റണ്‍സെടുക്കാനേ നമീബിയക്കു ആയുള്ളൂ.
ലോറന്‍ സ്റ്റീന്‍കാംപ് (23), അലെക്‌സാണ്ടര്‍ വോള്‍ഷെങ്ക് (20) എന്നിവരൊഴികെ മറ്റാരും രണ്ടക്കം തികച്ചില്ല. നാലു വിക്കറ്റെടുത്ത ഉസ്മാന്‍ താരീറും മൂന്ന് വിക്കറ്റ് പിഴുത ഷദാബ് ഖാനും ചേര്‍ന്നാണ് നമീബിയയുടെ കഥ കഴിച്ചത്.
പാക് ടീം വെറും മൂന്നു വിക്കറ്റനാണ് 199 റണ്‍സെന്ന മികച്ച ടോട്ടിലെത്തിയത്. ഇതിനു അവരെ സഹായിച്ചതാവട്ടെ ഫര്‍ഹാന്റെ മിന്നും സെഞ്ച്വറിയാണ്. 58 ബോളില്‍ 11 ഫോറും നാലു സിക്‌സറുമടക്കം പുറത്താവാതെ 100 റണ്‍സ് താരം വാരിക്കൂട്ടി.

ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ മാത്രം പാക് താരാണ് ഫര്‍ഹാന്‍. നേരത്തേ അഹമ്മദ് ഷഹ്‌സാദിന് മാത്രമേ ഈ വമ്പന്‍ നേട്ടം കൈവരിക്കാനായിട്ടുള്ളൂ. 2014ലെ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇത്.
ഇത്തവണത്തെ ലോകകപ്പിലെ മൂന്നാമത്തെ സെഞ്ച്വറി കൂടിയാണ് ഫര്‍ഹാനിലൂടെ കുറിക്കപ്പെട്ടത്. ശ്രീലങ്കയുടെ പതും നിസങ്ക, കാനഡയുടെ യുവരാജ് സംറ എന്നിവരാണ് മറ്റു സെഞ്ച്വറി വീരന്‍മാര്‍.
നമീബിയക്കെതിരേ ഫര്‍ഹാനെ കൂടാതെ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ (38), ഷദാബ് ഖാന്‍ (36*) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. സയീം അയൂബിനും (14) ഖ്വാജ നഫായ്ക്കും (5) കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ ഓവറുകളില്‍ ഓപ്പണര്‍മാരായ ഫര്‍ഹാനും സയീമുമെല്ലാം ചില എഡ്ജുകളില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ആറാം ഓവറലില്‍ ടീം സ്‌കോര്‍ 40ല്‍ വച്ച് സയീം പുറത്താവുകയും ചെയ്തു.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഫിഫ്റ്റി പ്ലസ് റണ്‍സ് കൂട്ടുകെട്ടുമായി ഫര്‍ഹാന്‍- ആഗ ജോടി പാകിസ്താനെ ഭദ്രമായ സ്‌കോറിലെത്തിച്ചു. 42 ബോളില്‍ ഈ സഖ്യം നേടിയത് 67 റണ്‍സാണ്. ടീം സ്‌കോര്‍ 107ല്‍ വച്ച് ആഗയെയും 118ല്‍ നില്‍ക്കെ നഫായും മടങ്ങിയപ്പോള്‍ പാക് ടീം ചെറുതായൊന്നു പതറി.
പക്ഷെ അപരാജിതമായ നാലാം വിക്കറ്റില്‍ വെറും 39 ബോളില്‍ 81 റണ്‍സ് വാരിക്കൂട്ടിയ ഫര്‍ഹാന്‍- ഷദാബ് ജോടി മികച്ച രീതിയില്‍ ഫിനിഷ് ചെയ്‌തോടെ പാക് ടീം 199 റണ്‍സെന്ന വലിയ ടോട്ടലിലേക്കും ഉയര്‍ന്നു. നമീബിയക്കായി ജാക്ക് ബ്രേസ്വെല്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
പാകിസ്താന്‍- സൊഹൈബ്‌സാദ ഫര്‍ഹാന്‍, തിം അയൂബ്, സല്‍മാന്‍ ആഘ (എസ്), ബാബര്‍ അസം, ഉസ്മാന്‍ ഖാന്‍ (ണ), ഖോജ നാഫി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഫാഹിം അഷ്‌റഫ്, സല്‍മാന്‍ മിര്‍സ, ഉസ്മാന്‍ താരീഖ്.
നമീബിയ- ലോറന്‍ സ്റ്റീന്‍കാമ്പ്, യാന്‍ ഫ്രൈലിങ്ക്, ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റണ്‍, ഗെറാര്‍ഡ് ഇറാസ്മസ് (ക്യാപ്റ്റന്‍), അലക്‌സാണ്ടര്‍ വോള്‍ഷെങ്ക്, ജെജെ സ്മിത്ത്, സെയ്ന്‍ ഗ്രീന്‍ (വിക്കറ്റ് കീപ്പര്‍), റൂബന്‍ ട്രംപ്ള്‍മാന്‍, വില്ലെം മൈബര്‍ഗ്, ബെര്‍ണാഡ് ഷോള്‍ട്‌സ്, ജാക്ക് ബ്രസല്‍.

ഡല്‍ഹി: ഗ്രൂപ്പ് ഡിയിലെ തീര്‍ത്തും അപ്രസക്തമായ നാലാംറൗണ്ട് മല്‍സരത്തില്‍ അനായാസ വിജയം കൊയ്തിരിക്കുകയാണ് സൗത്താഫ്രിക്ക. യുഎഇയെ ആറു വിക്കറ്റിനാണ് അവര്‍ കെട്ടുകെട്ടിച്ചത്. ഇതോടെ സൗത്താഫ്രിക്ക ഗ്രൂപ്പ് ചാംപ്യന്മാരാവുകയും ചെയ്തിരിക്കുകയാണ്
അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇയെ ആറു വിക്കറ്റിനു 122 റണ്‍സെടുക്കാനേ സൗത്താഫ്രിക്ക അനുവദിച്ചുള്ളൂ. മലയാളിതാരം അലിഷാന്‍ ഷറഫുവിന്റെ (45) ഇന്നിങ്‌സാണ് യുഎഇയുടെ മാനം കാത്തത്. 38 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സൗത്താഫ്രിക്കയ്ക്കു വേണ്ടി കോര്‍ബിന്‍ ബോഷ് മൂന്നു വിക്കറ്റുകളെടുത്തു.
റണ്‍ചേസില്‍ വെറും 13.2 ഓവറി തന്നെ സൗത്താഫ്രിക്ക വിജയത്തിലേക്കു കുതിച്ചെത്തി. ഡെവാള്‍ഡ് ബ്രെവിസ് (25 ബോളില്‍ 36),റയാന്‍ റിക്കെല്‍റ്റണ്‍ (16 ബോളില്‍ 30), നായകന്‍ എയ്ഡന്‍ മാര്‍ക്രം (11 ബോളില്‍ 28) എന്നിവരുടെ ഇന്നിങ്‌സുകള്‍ സൗത്താഫ്രിക്കന്‍ ജയം വേഗത്തിലാക്കി.