Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ഇന്ത്യയെ എനിക്കു തരൂ, തനിച്ച് കഥ കഴിക്കും!! പാക് സ്പിന്നറുടെ മുന്നറിയിപ്പ്

ഐസിസി ട20 ലോകകപ്പില്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടത്തിനു വേണ്ടിയാണ്. അടുത്ത മാസം 15ന് ശ്രീലങ്കയിലെ കൊളംബോയിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഈ തീപാറും മല്‍സരം.

പാക് പടയ്‌ക്കെതിരേ സമീപകാലത്തു തുടരുന്ന ആധിപത്യം ഇനി ലോകകപ്പിലും തുടരാനായിരിക്കും ഇന്ത്യയുടെ ശ്രമം. കഴിഞ്ഞ വര്‍ഷം യുഎഇയല്‍ നടന്ന ഏഷ്യാ കപ്പിലാണ് ഇന്ത്യയും പാക്കും അവസാനമായി കൊമ്പുകോര്‍ത്തത്. ഫൈനലിലുള്‍പ്പെടെ ടൂര്‍ണമെന്റില്‍ മൂന്നു തവണ ഇരുടീമുകള്‍ മാറ്റുരച്ചപ്പോഴും വിജയം ഇന്ത്യക്കായിരുന്നു.

USMAN TARIQ

അതിനിടെ ലോകകപ്പിനു മുമ്പ് ഇന്ത്യന്‍ ടീമിനു വമ്പന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അവരുടെ ടീമിന്റെ ഭാഗമായ വലംകൈയന്‍ ഓഫ് സ്പിന്നര്‍ ഉസ്മാന്‍ താരീഖ്. ഇന്ത്യന്‍ ടീമിനെ തനിച്ച് തകര്‍ത്തുവിടാന്‍ തനിക്കു കഴിയുമെന്നാണ് അദ്ദേഹം വീമ്പിളക്കിയിരിക്കുന്നത്.

താരീഖ് പറഞ്ഞതെന്ത്?

പാകിസ്താനില്‍ വച്ച് ഒരു വാര്‍ത്താ സമ്മേളനത്തിലാണ് ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തെ കുറച്ച് ഉസ്മാന്‍ താരിഖ് ഞെട്ടിക്കുന്ന പരാമര്‍ശം നടത്തിയത്.

ഇന്ത്യയുമായുള്ള ഞങ്ങളുടെ മല്‍സരം വരാനിരിക്കുകയാണ്. ഈ കളിയില്‍ പാകിസ്താനെ തനിച്ചു വിജയിപ്പിക്കാന്‍ എനിക്കു കഴിയും. ആ രീതിയിലാണ് ഞാന്‍ പരിശീലനം നടത്തി വരുന്നത്. കോച്ചുമാരായ അസ്ലം ഖുറേഷിയും സുഹൈബ് ഖാനും തുടക്കം മുതല്‍ എന്നെ വളര്‍ത്തിയെടുത്തതും ഈ രീതിയിലാണ്.

നീ ഒറ്റയാള്‍ പോരാളിയാവണമെന്നും തനിച്ച് മല്‍സരങ്ങള്‍ ജയിപ്പിക്കാന്‍ കഴിയണമെന്നും അവര്‍ ഉപദേശിച്ചു കൊണ്ടിരുന്നു. ഇന്ത്യയുമായുള്ള കളിയില്‍ ഞാന്‍ അതിനു വേണ്ടി തന്നെയാവും ശ്രമിക്കുക. ബാക്കിയുള്ള ശ്രമം ടീമിന്റെ ഭാഗത്തു നിന്നുമുണ്ടാവുമെന്നും ഫലം ദൈവത്തിന്റെ കൈകളിലാണെന്നും താരീഖ് വ്യക്തമാക്കി.

ആരാണ് ഉസ്മാന്‍ താരീഖ്?

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്താനു വേണ്ടി അരങ്ങേറിയ താരമാണ് 28 കാരനായ ഉസ്മാന്‍ താരീഖ്. വലംകൈയന്‍ ഓഫ് സ്പിന്നറായ അദ്ദേഹം വെറും രണ്ടു ടി20കളില്‍ മാത്രമേ പാക് ടീമിന്റെ കുപ്പായമണിഞ്ഞിട്ടുള്ളൂ. 7.33 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളും സ്വന്തമാക്കി.

USMAN TARIQ shaheen

എന്നാല്‍ ആഭ്യന്തര ടി20യില്‍ 40 മല്‍സരങ്ങളില്‍ താരീഖ് കളിച്ചു കഴിഞ്ഞു. 6.80 എന്ന മികച്ച ഇക്കോണി റേറ്റില്‍ 65 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു പേരെ പുറത്താക്കിയതാണ് താരീഖിന്റെ മികച്ച പ്രകടനം. ആഭ്യന്തര ക്രിക്കറ്റിലെ റെക്കോര്‍ഡ് തന്നെയാണ് അനുഭവ സമ്പത്ത് കുറവായിട്ടും അദ്ദേഹത്തിന് പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിക്കൊടുത്തത്.

പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡ്

സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ബാബര്‍ ആസം, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഖവാജ മുഹമ്മദ് നഫായ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, നസീം ഷാ, സാഹിബ്‌സദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍), സയീം അയൂബ്, ഷഹീന്‍ അഫ്രീഡി, ഷദാബ് ഖാന്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ താരീഖ്.

ലോകകപ്പിനുളള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).

Story first published: Thursday, January 29, 2026, 16:55 [IST]
Other articles published on Jan 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+