Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്ലാം ജയ് ഷായുടെ കളി!! സിംബാബ്‌വെയെ വിലയ്‌ക്കെടുത്തു? തോറ്റു കൊടുത്തെന്ന് പാക് ഫാന്‍സ്

ടി20 ലോകകപ്പില്‍ നിന്നും പുറത്താവലിന്റെ വക്കില്‍ നിന്നും ഗംഭീര ജയവുമായി നിലവിലെ ചാംപ്യന്‍മാരായ ടീം ഇന്ത്യയുടെ തിരിച്ചുവരവ് പാകിസ്താന്റെ ആരാധകര്‍ക്കു അത്ര രസിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വളരെ ഗുരുതരമായ ആരോപണങ്ങളുമായി അവര്‍ രംഗത്തു വരികയും ചെയ്ചതിരിക്കുകാണ്.

സിംബാബ്‌വെ ടീം ഇന്ത്യക്കു മുന്നില്‍ തോറ്റു കൊടുത്തുവെന്നും ഒത്തുകളിയാണ് യഥാര്‍ഥത്തില്‍ നടന്നതെന്നുമാണ് അവര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന മല്‍സരത്തില്‍ 72 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ സൂര്യകുമാര്‍ യാദവും സംഘവും സെമി ഫൈനല്‍ പ്രതീക്ഷകള്‍ കാത്തു സൂക്ഷിക്കുകയു ചെയ്തു.

IND ZIMBABWE MATCH T20 WC 2026

പാക് ഫാന്‍സിന്റെ ആരോപണം

സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ ഗംഭീര വിജയം പാകിസ്താന്‍ ടീമിന്റെ ആരാധകര്‍ക്കു അത്ര ഉള്‍ക്കൊള്ളാനായിട്ടില്ല. സിംബാബ്‌വെ ടീമിന്റെയും പിച്ചിന്റെയുമെല്ലാം കാര്യത്തില്‍ അവര്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുകയാണ്. മുന്‍ ബിസിസിഐ പ്രസിഡന്‍ും ഇപ്പോള്‍ ഐസിസി മേധാവിയുമായ ജയ് ഷായാണ് എല്ലാത്തിനും ചരട് വലിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

'സിംബാബ്‌വെ ടീമിന്റെ ഡ്രസിങ് റൂമില്‍ ജയ് ഷാ പല തല തവണ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അവരുടെ മുഖ്യ കോച്ചുമായും രണ്ടു തവണ കൂടിക്കാഴ്ചയും നടത്തി. എല്ലാം സൂപ്പര്‍ എട്ടിലെ മല്‍രത്തിനു മുമ്പായിരുന്നു. സിംബാബ്‌വെ ടീമിനെ ബിസിസിഐ തീര്‍ച്ചയായും സ്വാധീനിച്ചിട്ടുണ്ടെന്നു ഇതില്‍ നിന്നും വ്യക്തമാണ്'.

'ചെന്നൈയിലെ ചെപ്പോക്ക് പിച്ചില്‍ സാധാരണയായി 150 റണ്‍സ് പോലും വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാല്‍ പെട്ടെന്നു ഇത് ഒരു ഫ്‌ളാറ്റ് റോഡ് പോലെയായി മാറിയിരിക്കുകയാണ്. നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തുന്നതിനു വേണ്ടി മാത്രമാണ് ഇതു 250 പ്ലസ് സ്‌കോറിങ് പിച്ചാക്കിയത്.

IND ZIMBABWE MATCH T20 WC 2026

അതിനു ശേഷം ഇവര്‍ പറയുന്നത് ഇന്ത്യക്കു ഐസിസി ഫേവര്‍ ചെയ്യുന്നില്ലെന്നാണ്. ഈ മല്‍സരത്തില്‍ ഐസിസി, ബിസിസിഐ, അംപയര്‍മാര്‍, പിച്ച് മാനേജ്‌മെന്റ് എന്നിവരെല്ലാം സിംബാബ്‌വെയ്‌ക്കെതിരേ കളിക്കുന്നതു പോലെയാണ് തോന്നിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇനി ടേണര്‍ പിച്ച് കാണാം. ജയ് ഷാ ഇഫക്ട്...'

'ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള മല്‍സരത്തില്‍ ഉറപ്പായും ഒത്തുകളി നടന്നിട്ടുണ്ട്. ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ അവര്‍ തോറ്റു കൊടുത്തുവെന്നതിന് പല തെളിവുകളുമുണ്ട്. ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാര്‍ സ്പിന്നിനെതിരേ പതറിയിട്ടും സിംബാബ്‌വെ നായകന്‍ പവര്‍പ്ലേയില്‍ ഒരോവര്‍ പോലും സ്പിന്‍ പരീക്ഷിക്കാതിരുന്നത് ദുരൂഹമാണ്. മുന്‍ മല്‍സരങ്ങളിലെല്ലാം എതിര്‍ ടീമുകള്‍ സ്പിന്നര്‍മാരെ തുടക്കത്തില്‍ കൊണ്ടു വന്ന് വിക്കറ്റെടുത്തിരുന്നു.

കൂടാതെ മൂന്നു ക്യാച്ചുകളും സിംബാബ്‌വെ താരങ്ങള്‍ ഈ കളിയില്‍ താഴെയിട്ടു. ഇവയൊന്നും അത്ര ബുദ്ധിമുട്ടേറിയതായിരുന്നില്ല. ഇവയെല്ലാം സിംബാബ്‌വെ മനപ്പൂര്‍വ്വം തോറ്റു കൊടുത്തതാണെന്നു സംശയം ഇരട്ടിയാക്കുന്നു'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍

Story first published: Friday, February 27, 2026, 17:50 [IST]
Other articles published on Feb 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+