For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ആ വിക്കറ്റ് പാക് ടീമിന്റെ 3 ദിവസത്തെ പ്ലാനിങ്!! പക്ഷെ ഒരാളെ മറന്നു? പാളിയ തന്ത്രം

കൊളംബോ: ഐസിസി ടി20 ലോകകപ്പില്‍ പാകിസ്താനെ ഒരിക്കല്‍ക്കൂടി നാണം കെടുത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ഇതോടെ അവര്‍ക്കെതിരേ ഓവറോള്‍ റെക്കോര്‍ഡും 8-1ന് ടീം മെച്ചപ്പെടുത്തി. പ്രേമദാസ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി നടന്ന ചിരവൈരികളുടെ പോരില്‍ 61 റണ്‍സിനാണ് പാക് ടീമിനെ സൂര്യകുമാര്‍ യാദവും സംഘവും വാരിക്കളഞ്ഞത്.

അതിനിടെ ഈ പോരാട്ടത്തില്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയെ പുറത്താക്കാന്‍ പാക് ടീം നടത്തി യ തയ്യാറെടുപ്പുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കോച്ച് മൈക്ക് ഹെസ്സന്‍. കളിയില്‍ അഭിഷേക് ഡെക്കായി ക്രീസ് വിട്ടിരുന്നു.

ABHISHEK SHARMA T20 WC 2026

അഭിഷേകിനെതിരായ തന്ത്രം

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ പാകിസ്താനെതിരേ ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവയ്ക്കാന്‍ അഭിഷേക് ശര്‍മയ്ക്കായിരുന്നു. അഭിഷേകിന്റെ അഗ്രസീവ് ശൈലി തങ്ങളെ ഭയപ്പെടുത്തിയിരുന്നുവെന്നാണ് പാക് കോച്ച് മൈക്ക് ഹെസ്സന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അതുകൊണ്ടു തന്നെ അഭിഷേകിനെ വേഗത്തില്‍ പുറത്താക്കുന്നതിനു വേണ്ടി വളരെ നേരത്തേ തന്നെ പ്ലാനിങും തുടങ്ങിയിരുന്നതായി അദ്ദേഹം പറയുന്നു. അഭിഷേകിനെ എങ്ങനെ ഔട്ടാക്കാം എന്നതിനെ കുറിച്ച് കഴിഞ്ഞ മൂന്നു ദിവസങ്ങളായി പാകിസ്താന്‍ പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് ഹെസ്സന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. പക്ഷെ എന്തായിരുന്നു ഈ തന്ത്രമെന്നു മാത്രം അദ്ദേഹം വെളിപ്പെടുത്തിയില്ല.

അഭിഷേകിനെതിരേ പ്ലാന്‍ തയ്യാറാക്കിയെങ്കിലും മറ്റൊരു ഓപ്പണറും അഗ്രസീവ് ബാറ്ററുമായ ഇഷാന്‍ കിഷനെതിരേ യാതൊരു തന്ത്രവും പാകിസ്താന്റെ പക്കല്‍ ഇല്ലായിരുന്നു. ഇതിനു വലിയ വിലയും അവര്‍ക്കു നല്‍കേണ്ടി വന്നു. വെടിക്കെട്ട് ഇന്നിങ്‌സുമായി പാക് ടീമിന്റെ അന്തകനായത് ഇഷാനാണ്. വെറും 40 ബോളില്‍ 77 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹമാണ് മല്‍സരം പാക് ടീമില്‍ി നിന്നും തട്ടിയകറ്റിയത്.

അഭിഷേകിന്റെ പുറത്താവല്‍

നമീബിയയുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരം അസുഖം കാരണം നഷ്ടമായ ശേഷമാണ് പാകിസ്താനെതിരേ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു അഭിഷേക് ശര്‍മ തിരിച്ചെത്തിയത്. പക്ഷെ അദ്ദേഹവും ടീം ഇന്ത്യയും ആഗ്രഹിച്ചതു പോലെയൊരു തിരിച്ചുവരവായിരുന്നില്ല അത്.

ABHISHEK SHARMA T20 WC 2026

പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീഡിക്കു പകരം ക്യാപ്റ്റനും സ്ലോ ബൗളറുമായ സല്‍മാന്‍ അലി ആഗയാണ് ആദ്യ ഓവര്‍ ബൗള്‍ ചെയ്തത്. തീര്‍ത്തും അപ്രതീക്ഷിതമായ നീക്കം തന്നെയായിരുന്നു ഇത്. മിന്നുന്ന ഫോമിലാണ് ഇഷാന്‍ കിഷനാണ് ആദ്യം സ്‌ട്രൈക്ക് നേരിട്ടത്. രണ്ടാമത്തെ ബോളില്‍ സിംഗിളുമായി അദ്ദേഹം അക്കൗണ്ടും തുറന്നു.

തുടര്‍ന്ന് അഭിഷേക് സ്‌ട്രൈക്കില്‍. ഓഫ്സ്റ്റംപിന് പുറത്ത് ഗുഡ് ലെങ്ത്ത് ബോളാണ് ആഗയെറിഞ്ഞത്. അഭിഷേക് അതു എക്‌സ്ട്രാ കവറിലേക്കു കട്ട് ചെയ്‌തെങ്കിലും റണ്ണൊന്നുമില്ല. അടുത്തത് മിഡില്‍-ഓഫ്സ്റ്റംപ് ലൈനില്‍ വീണ്ടുമൊരു ഗുഡ് ലെങ്ത്ത് ബോള്‍. വീണ്ടും അദ്ദേഹം എക്ട്‌സ്ട്രാ കവറിലേക്കാണ് അതു കളിച്ചത്. റണ്ണൊന്നുമില്ല.

അഞ്ചാമത്തെ ബോള്‍ ഓഫ്സ്റ്റംപിനു പുറത്താണ് ആഗ പരീക്ഷിച്ചത്. ഇത്തവണ കവര്‍ ഏരിയ ഫീല്‍ഡറുടെ നേരെയായിരുന്നു ഷോട്ട്. തുടരെ മൂന്നാമത്തെ ബോളിലും അഭിഷേകിന് റണ്ണെടുക്കാനായില്ല.

അവസാനത്തെ ബോളില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു. പുള്‍ ഷോട്ട് കളിക്കാനുള്ള ഉയരം ഇല്ലാതിരുന്നും അഭിഷേക് ആഞ്ഞുവീശുകയായിരുന്നു. പക്ഷെ ടൈമിങ് പാളിയ ബോള്‍ നേരെ മിഡ് ഓണില്‍ ഷഹീന്‍ അഫ്രീഡിയുടെ കൈകളില്‍ അവസാനിക്കുകയും ചെയ്തു.

Story first published: Monday, February 16, 2026, 16:34 [IST]
Other articles published on Feb 16, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+