Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: പാക് ടീം ഇന്ത്യയെ അനായാസം തകര്‍ക്കും!! പറ്റാത്തതിന് ഈ കാരണം, അക്തര്‍ പറയും

ടി20 ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിനായി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കവെ ഇന്ത്യന്‍ ടീമിനെ കളിയാക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ പാക് പേസര്‍ ഷുഐബ് അക്തര്‍. ഒരു പാകിസ്താന്‍ ചാനലില്‍ ടി20 ലോകകപ്പുമായി ബഡന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ഇന്ത്യയെ പുച്ഛിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍.

ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തില്‍ ഇതിനകം ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തു കഴിഞ്ഞു. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന തികച്ചും ഏകപക്ഷീയമായ കളിയില്‍ പാക് പടയെ ഇന്ത്യ 61 റണ്‍സിനു വാരിക്കളയുകയായിരുന്നു.

SHOAIB AKHTAR T20 WC 2026

അക്തര്‍ പറഞ്ഞതിങ്ങനെ

പാകിസ്താന്‍ ടീമിലെ മുന്‍ ടീമംഗവും സൂപ്പര്‍ സ്പിന്നറുമായ സഖ്‌ലെയ്ന്‍ മുഷ്താഖിനൊപ്പം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയായിരുന്നു ഇന്ത്യക്കെതിരായ മല്‍സരത്തെ കുറിച്ചുള്ള ഷുഐബ് അക്തറിന്റെ നിരീക്ഷണം.

ഇന്ത്യയെ പാകിസ്താന് അനായാസം തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം വീമ്പിളക്കുന്നത്. പക്ഷെ അതിനു സാധിക്കാത്തതിന്റെ പ്രധാന കാരണം റാവല്‍പിണ്ടി എക്‌സ്പ്രസ് വിശദീകരിക്കുകയും ചെയ്തു.

ഇന്ത്യക്കെതിരായ മല്‍സരങ്ങളില്‍ സമ്മര്‍ദ്ദവും പരിഭ്രമവും കാരണം മാത്രമാണ് പാകിസ്താന്‍ പരാജയപ്പെടുന്നതെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. തുടര്‍ച്ചയായ തോല്‍വികള്‍ക്കു മറ്റു കാരണങ്ങളൊന്നുമില്ല.

പാക് ടീമിന്റെ സെലക്ഷനില്‍ ചില പ്രശ്‌നങ്ങളുണ്ട്. അവര്‍ എന്താണ് ചെയ്യുന്നതെന്ന് എനക്കറിയില്ല. അതല്ലാതെ നോക്കിയാല്‍ പാകിസ്താന്‍ ടീമിന് ആരെയും പരാജയപ്പെടുത്താനുള്ള ശേഷിയുണ്ടെന്നും അക്തര്‍ വ്യക്തമാക്കി.

അതേസമയം, ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യക്കു ഗംഭീര റെക്കോര്‍ഡാണുള്ളത്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള റെക്കോര്‍ഡ് നോക്കിയാല്‍ അവര്‍ക്കെകിരേ ഇന്ത്യ 8-1നു ലീഡ് ചെയ്യുകയാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പ് മുതല്‍ നോക്കിയാല്‍ ഇന്ത്യയെ ഒരിക്കല്‍ മാത്രമേ കീഴടക്കാന്‍ അവര്‍ക്കായിട്ടുള്ളൂ.

2021ല്‍ യുഎഇ വേദിയായ ടൂര്‍ണമെന്റിലായിരുന്നു ഇത്. വിരാട് കോലി അവസാനമായി ടി20യില്‍ ടീമിനെ നയിച്ചതും ഈ ടൂര്‍ണമെന്റിലാണ്. കൂടാതെ രവി ശാസത്രിയുടെ പരിശീലനത്തില്‍ ഇന്ത്യ അവസാനമായി കളിച്ചതും ഈ ടൂര്‍ണമെന്റില്‍ തന്നെ.

അന്നു ബാബര്‍ ആസം നയിച്ച പാകിസ്താന്‍ ഇന്ത്യയെ പത്ത് വിക്കറ്റിനാണ് ഇന്ത്യയെ നാണം കെടുത്തിയത്. അതിനു മുമ്പോ, ശേഷമോ ഒരിക്കല്‍ പോലും ഇന്ത്യയെ ലോകകപ്പില്‍ ഇന്ത്യയെ വീഴ്ത്താന്‍ പാകിസ്താനു സാധിച്ചിട്ടില്ല.

SURYA AGHA T20 WC 2026

പാകിസ്താന് തിരിച്ചടി

ടി20 ലോകകപ്പില്‍ പാകിസ്താന്റെ സൂപ്പര്‍ എട്ടിലെ ആദ്യത്തെ പോരാട്ടം മഴയെടുത്തിരിക്കുകയാണ്. സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് രണ്ടില്‍ ന്യൂസിലാന്‍ഡുമായി കൊളംബോയില്‍ നടക്കാനിരുന്ന മല്‍സരമാണ് ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിക്കപ്പെട്ടത്. ഇതോടെ രണ്ടു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്തു.

പാകിസ്താന്റെ സെമി ഫൈനല്‍ സാധ്യതകള്‍ക്കും ഇതു തിരിച്ചടിയായിട്ടുണ്ട്. ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിിവരുമായുള്ള ശേഷിച്ച രണ്ടു മല്‍സരങ്ങളും അവര്‍ക്കു നിര്‍ണായകമായി മാറിയിരിക്കുകയാണ്. അതില്‍ ജയിച്ചാല്‍ മാത്രമേ പാക് ടീമിനു സെമി ടിക്കറ്റ് ഉറപ്പുളളൂ. ഒന്നില്‍ മാത്രമാണ് ജയിക്കുന്നതെങ്കില്‍ മറ്റു മല്‍സരഫലങ്ങളെ ആശ്രയിച്ചായിരിക്കും പാക് ടീമിന്റെ സാധ്യതകള്‍.

Story first published: Sunday, February 22, 2026, 12:14 [IST]
Other articles published on Feb 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+