For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: താരീഖ് കള്ളത്തരം കാണിക്കുന്നു!! ബൗളിങ് നിയവിരുദ്ധം, കാരണം പറഞ്ഞ് മുരളി

കൊളംബോ: അമേരിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തിനു പിന്നാലെ ബൗളിങ് ആക്ഷന്റെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് പാകിസ്താന്‍ സ്പിന്നര്‍ ഉസ്മാന്‍ താരീഖ്. ടി20 ലോകകപ്പില്‍ അരങ്ങേറ്റ മല്‍സരം കളിച്ച അദ്ദേഹം മൂന്നു വിക്കറ്റുകളുമായി ടൂര്‍ണമെന്റില്‍ വരവറിയിക്കുകയും ചെയ്തിരുന്നു.

നാലോവറില്‍ 27 റണ്‍സ് വിട്ടുകൊടുത്താണ് താരീഖ് മൂന്നു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. പക്ഷെ വളരെ വിചിത്രമായ അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷന്‍ ക്രിക്കറ്റ് ലോകത്ത് ഇതിനകം തന്നെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

USMAN TARIQ- T20 WC 2026

താരീഖ് കൈ മടക്കിയാണ് പന്തെറിയുന്നതെന്നും ഇതു നിയമവിരുദ്ധവുമാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴിതാ ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും താരീഖിന്റെ ബൗളിങിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. പാക് താരത്തിന്റെ ബൗളിങ് ആക്ഷന്‍ നിമയവിരുദ്ധം തന്നെയാണെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

താരീഖിന്റെ ആക്ഷന്‍ നിയമവിരുദ്ധം

പാകിസ്താന്‍ സ്പിന്നര്‍ ഉസ്മാന്‍ താരീഖിന്റെ ബൗളിങ് ആക്ഷന്‍ നിയവിരുദ്ധം തന്നെയാണെന്നും എന്നിട്ടും എന്തുകൊണ്ടാണ് ഐസിസി നടപടിയെടുക്കാത്തതെന്നുമാണ് മുത്തയ്യ മുരളീധരന്റെ ചോദ്യം. പിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഉസ്മാന്‍ താരീഖിന്റെ ആക്ഷന്‍ പൂര്‍ണമായും നിയമവിരുദ്ധമാണ്. എന്നിട്ടും ഐസിസി എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരേ ഐസിസി നടപടിയെടുക്കാത്തതെന്നും എനിക്കു മനസിലാവുന്നില്ല. ബൗള്‍ ചെയ്യവെ താരീഖിന്റെ കൈമുട്ട് മടങ്ങുന്നുണ്ട്. കൂടാതെ റണ്ണപ്പനിടെ ബോള്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് രണ്ടു മിനിറ്റ് നിശ്ചലമാവുന്നതും നിയവിരുദ്ധമാണെന്ന് മുരളി ആഞ്ഞടിക്കുന്നു.

കൈയില്‍ നിന്നും ബോള്‍ റിലീസ് ചെയ്യാന്‍ വൈകിക്കുന്നതില്‍ താരീഖിനെ ലങ്കന്‍ ഇതിഹാസം രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. ചില സമയങ്ങളില്‍ ബൗളിങിനിടെ അദ്ദേഹം അഞ്ചു മിനിറ്റ് നിശ്ചമാവുന്നതു പോലെയാണ് തോന്നാറുള്ളതെന്നായിരുന്നു മുരളിയുടെ വാക്കുകള്‍.

നേരത്തേയും ചില താരങ്ങളുടെ ബൗളിങ് ആക്ഷന്റെ പേരില്‍ പാകിസ്താന്‍ കുഴപ്പത്തിലായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറിനെ ഉദാഹരണമായി മുരളി ചൂണ്ടിക്കാണിക്കുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്‌നെയും കുറ്റപ്പെടുത്താന്‍ അദ്ദേഹം മറന്നില്ല. ചതിയനെന്നാണ് നരെയ്‌ന മുരളി വിമര്‍ശിച്ചത്.

USMAN TARIQ- T20 WC 2026

താരീഖിന്റെ കരിയര്‍

കഴിഞ്ഞ വര്‍ഷം നവംബറിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉസ്മാന്‍ താരീഖ് അരങ്ങേറിയത്. സൗത്താഫ്രിക്കയ്‌ക്കെതിരേ കളിച്ചുകൊണ്ട് തുടങ്ങിയ അദ്ദേഹം ഇതിനകം വെറും നാലു ടി20കളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. 5.93 ഇക്കോണമി റേറ്റില്‍ 11 വിക്കറ്റുകളെടുക്കുകയും ചെയ്തു.

താരീഖിന്റെ ബൗളിങ് ആക്ഷനെതിരേ നേരത്തേും സംശയങ്ങളുയര്‍ന്നിട്ടുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കവെ അദ്ദേഹത്തിന്റെ ബൗളിങ് രണ്ടു വണ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. ഏറ്റവും അവസാനമായി നാട്ടില്‍ ഓസ്‌ട്രേലിയയുമായി കളിച്ച പരമ്പരയിലും താരീഖിന്റെ ബൗളിങിനെതിരേ സംശയങ്ങളുയര്‍ന്നു. അദ്ദേഹത്തിന്റെ ആക്ഷനില്‍ കാമറൂണ്‍ ഗ്രീനുള്‍പ്പെടെ ചില ഓസീസ് താരങ്ങള്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Story first published: Wednesday, February 11, 2026, 14:22 [IST]
Other articles published on Feb 11, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+