Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: സഞ്ജുവിനെയല്ല, അമേരിക്കയ്‌ക്കെതിരേ മിസ് ചെയ്തത് ഗില്ലിനെ!! ഈ കാരണം

മുംബൈ: ടി20 ലോകകപ്പില്‍ ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല നിലവിലെ ചാംപ്യന്‍മാരും ലോക ഒന്നാം നമ്പര്‍ ടീമുമായ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. വാംഖഡെയില്‍ അസോസിയേറ്റ് ടീമായ അമേിക്കയ്‌ക്കെതിരേ വന്‍ അട്ടിമറിയില്‍ നിന്നും കഷ്ടിച്ചാണ് ഇന്ത്യ രക്ഷപ്പെട്ടത്.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പൊരുതി നേടിയ ഫിഫ്റ്റി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യക്കു ഞെട്ടിക്കുന്ന പരാജയം തന്നെ നേരിടുമയിരുന്നു. മറുഭാഗത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോഴും ക്രീസില്‍ പിടിച്ചുനിന്ന സൂര്യ ആദ്യം ആങ്കര്‍ റോളിലും പിന്നീട് ഫിനിഷറുടെ റോളിലും മിന്നിക്കുക തന്നെ ചെയ്തു.

SHUBMAN GILL- T20 WC 2026

ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം ഒരാളെ ശരിക്കും മിസ് ചെയ്തിരുന്നതായി കാണാം. അതു മലയാളി വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജു സാംസണായിരുന്നില്ല. മറിച്ച് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കാതെ പോയ മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്ലാണ്. ഇതിനു പിന്നിലെ കാരണമറിയാം.

എന്തുകൊണ്ട് ഗില്‍?

ഇത്തവണത്തെ ടി20 ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനെയെടുത്താല്‍ മുന്‍നിര ബാറ്റിങ് ലൈനപ്പിലെ എല്ലാവരും ഒരേ ശൈലിയുടെ വക്താക്കളാണ്. ഓവര്‍ അഗ്രസീവും അതോടൊപ്പം ഹൈ റിസ്‌കുമുള്ള ബാറ്റിങ് ശൈലിയാണ് ഇവര്‍ പിന്തുടരുന്നത്. പക്ഷെ എല്ലാ സാഹചര്യത്തിലും ഇതു വിജയിച്ചേക്കില്ല, ആദ്യ മല്‍സരത്തില്‍ ഇന്ത്യയെ അമേരിക്ക പഠിപ്പിച്ചതും ഇതാണ്.

ചില സാഹചര്യങ്ങളില്‍ ഈ ശൈലിയില്‍ നിന്നു മാറി കുറേക്കൂടി സുരക്ഷിതമായ ബാറ്റിങ് രീതി ഇന്ത്യക്കു പിന്തുടരേണ്ടതായി വരും. അവിടെയാണ് ആങ്കര്‍ റോളുകളില്‍ കളിക്കാന്‍ സാധിക്കുന്നവരെ ഇന്ത്യ മിസ് ചെയ്യുക. നേരത്തേ മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി വഹിച്ച റോളും ഇതായിരുന്നു.

സൗത്താഫ്രിക്കയമായുള്ള കഴിഞ്ഞ ടി20 ലോകകപ്പിന്റെ ഫൈനലിലടക്കം അദ്ദേഹത്തിന്റെ അത്തരമൊരു മാച്ച് വിന്നിങ് പ്രകടനം കണ്ടു. പക്ഷെ കോലി വിരമിച്ച ശേഷം ഈ റോള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്ന മറ്റൊരാള്‍ ടീമിലില്ല. അമേരിക്കയുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ആങ്കര്‍ റോള്‍ ഏറ്റെടുത്ത് അവസാനം വരെ ബാറ്റ് ചെയ്തുവെന്നത് ശരിതന്നെ.

പക്ഷെ വെറും 15 റണ്‍സില്‍ നില്‍ക്കെ സൂര്യയുടെ സിംപിള്‍ ക്യാച്ച് ശുഭം രഞ്ജനെ പാഴാക്കിയത് കാരണമാണ് അതു സംഭവിച്ചത്. അല്ലായിരുന്നെങ്കില്‍ സൂര്യയും നേരത്തേ ക്രീസ് വിടുമായിരുന്നു. ഇവിടെയാണ് ശുഭ്മന്‍ ഗില്ലിനെ പോലെയൊരാളെ ബാറ്റിങില്‍ ഇന്ത്യ മിസ് ചെയ്യുക. ടീമിനു തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ചകള്‍ നേരിടുമ്പോള്‍ ആങ്കര്‍ റോളില്‍ ക്രീസില്‍ ഉറച്ചു നിന്ന് ബാറ്റ് ചെയ്യാന്‍ ഗില്ലിനു സാധിക്കും.

ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ശേഷിയുള്ള അഭിഷേത് ശര്‍മ, ഇഷാന്‍ കിഷന്‍ പോലെയുള്ള താരങ്ങള്‍ക്കൊപ്പം ഗില്ലിനെ പോലെ ആങ്കര്‍ റോള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നവരും ടീമില്‍ വേണം. എങ്കില്‍ മാത്രമേ ബാറ്റിങ് ലൈനപ്പ് കൂടുതല്‍ സന്തുലിതമായി മാറുകയുള്ളൂ. ഗില്ലിനെ ഒഴിവാക്കിയാണ് സഞ്ജു സാംസണിനെ ഓപ്പണിങ് റോളില്‍ ലോകകപ്പ് സ്‌ക്വാഡിലേക്ക് ഇന്ത്യ കൊണ്ടു വന്നത്.

SHUBMAN GILL ABHISHEK- T20 WC 2026

പക്ഷെ ദയനീയ ഫോമും ആത്മവിശ്വാസക്കുറവും കാരണം പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു സ്ഥാനം നഷ്ടമായപ്പോള്‍ പകരം ഇഷാന്‍ കിഷനാണ് ഇപ്പോള്‍ ഈ റോളില്‍ കളിക്കുന്നത്. സൂര്യയെപ്പോലെ സഞ്ജുവും ആങ്കര്‍, അഗ്രസീവ് റോളുകള്‍ വഴങ്ങുന്നയാളാണെങ്കിലും ബാറ്റിങില്‍ വിശ്വസിക്കാനാവില്ലെന്നത് വലിയ പോരായ്മയാണ്.

ബാറ്റിങ് കോമ്പിനേഷന്‍

ലോകകപ്പില്‍ ഇന്ത്യയുടെ ടോപ്പ് സിക്‌സ് ബാറ്റിങ് ലൈനപ്പെടുത്താല്‍ ഇടംകൈയന്‍ ബാറ്റര്‍മാരുടെ അതിപ്രസരമുള്ളതായി കാണാം. ആറു പേരില്‍ അഞ്ചും ഇടംകൈയന്‍ താരങ്ങളെങ്കില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് മാത്രമാണ് ഏക വലംകൈയന്‍ താരം.

ഇതു കാരണം എതിര്‍ ടീം ബൗളര്‍മാര്‍ക്ക് പ്ലാനിങ് കുറേക്കൂടി എളുപ്പമാവുകയും ചെയ്യുന്നു. ഫീല്‍ഡിങ് ക്രമീകരണത്തില്‍ ക്യാപ്റ്റന്‍മാര്‍ക്കു വലിയ മാറ്റങ്ങളും നടത്തേണ്ടി വരില്ല. ഓപ്പണിങില്‍ ശുഭ്മന്‍ ഗില്‍ എത്തിയാല്‍ അതു ബാറ്റിങ് കോമ്പിനേഷന്‍ കുറേക്കൂടി വൈവിധ്യമുള്ളതാക്കുകയും ചെയ്യുന്നു.

Story first published: Sunday, February 8, 2026, 16:29 [IST]
Other articles published on Feb 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+