For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: സമ്മര്‍ദ്ദം ഇന്ത്യക്ക്!! എന്നെ നേരിടാന്‍ ഭയം, വന്‍ മുന്നറിയിപ്പുമായി താരീഖ്

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ പോരിനു മുമ്പ് വമ്പന്‍ മുന്നറിയിപ്പുമായി പാകിസ്താന്റെ വിവാദ സ്പിന്നര്‍ ഉസ്മാന്‍ താരീഖ്. കൊളംബോയില്‍ നടക്കാനിരിക്കുന്ന ഈ എല്‍ ക്ലാസിക്കോ പോരില്‍ സമ്മര്‍ദ്ദം പാകിസ്താനല്ല, മറിച്ച് ഇന്ത്യക്കാണെന്നും അദ്ദേഹം പറയുന്നു.

ഗ്രൂപ്പ് എയി്ല്‍ രണ്ട് തുടര്‍ ജയങ്ങളുമായി പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുകയാണ് പാക് പട. ഇന്ത്യയെ വീഴ്ത്താനായാല്‍ സൂപ്പര്‍ എട്ടില്‍ സ്ഥാനമുറപ്പിക്കാനും അവര്‍ക്കു സാധിക്കും. പക്ഷെ ടി20 ലോകകപ്പ് ചരിത്രമടുത്താല്‍ പാകിസ്താനെതിരേ ഇന്ത്യക്കു വ്യക്തമായ ആധിപത്യമുണ്ട്. ഇതിനകം ഏറ്റുമുട്ടിയ എട്ടു മല്‍സരങ്ങളില്‍ ഏഴിലും ജയം ഇന്ത്യക്കാണ്.

USMAN TARIQ-T20 WC 2026

സമ്മര്‍ദ്ദം ഇന്ത്യക്ക്

ഇന്ത്യക്കെതിരായ വമ്പന്‍ പോരാട്ടത്തില്‍ ഇറങ്ങുമ്പോള്‍ പാകിസ്താന് സമ്മര്‍ദ്ദമില്ലെന്നാണ് ഉസ്മാന്‍ താരീഖ് അവകാശപ്പെടുന്നത്. കൂടാതെ ആദ്യമായി തന്നെനേരിടുന്നതിന്റെ ഭയവും അവര്‍ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യക്കു മേലായിരിക്കും അമിത സമ്മര്‍ദ്ദമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം അവര്‍ പല കാര്യങ്ങളും (ബൗളിങ് ആക്ഷന്‍) ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. അവരുടെ ഈ ചര്‍ച്ചകളുടെ അര്‍ഥം അതിനെ എതിര്‍ക്കുന്നുണ്ടെന്നതാണ്. ഇന്ത്യക്കു മേല്‍ അമിത സമ്മര്‍ദ്ദമുണ്ടെന്ന് തന്നെയാണ് ഇതെല്ലാം കാണിക്കുന്നതെന്നും താരീഖ് വ്യക്തമാക്കി.

പക്ഷെ എനിക്കു അതിനെ കുറിച്ചൊന്നും അിറിയില്ല. ഞാന്‍ എന്റെ ഗെയിമില്‍ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. മാധ്യമങ്ങളില്‍ ഇപ്പോള്‍ എന്താണ് വന്നു കൊണ്ടിരിക്കുന്നത് എന്നതിനെ കുറിച്ചൊന്നും എനിക്കറിയില്ല. ഞാന്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറുമില്ല. കാര്യങ്ങള്‍ വളരെ സിംപിളാണ്. ഞാന്‍ എന്റെ ക്രിക്കറ്റിലും പരിശീനത്തിലും മാത്രമേ ശ്രദ്ധിക്കുന്നുള്ളൂവെന്നും പാക് സ്പിന്നര്‍ പറയുന്നു.

ഇന്ത്യക്കെതിരായ പ്ലാന്‍

ഇന്ത്യയുമായുള്ള സൂപ്പര്‍ പോരാട്ടത്തിനു മുന്നോടിയായി പ്രത്യേക പ്ലാനുകളൊന്നുമില്ലെന്നും ഒരു സാധാരണ മല്‍സരം പോലെ മാത്രമേ അതിനെയുും കാണുന്നുള്ളൂവെന്നും ഉസ്മാന്‍ താരീഖ് വ്യക്തമാക്കി. ഞങ്ങളെല്ലാം ഒരു കാര്യം മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. മറ്റ് ഏതൊരു മല്‍സരത്തെയും പോലെയാണ ഇന്ത്യക്കെതിരായ കളിയും കാണുന്നത്.

SURYA AGHA- T20 WC 2026

ഞങ്ങള്‍ക്കു ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. തുടര്‍ന്ന് ലോകകപ്പും നേടുകയാണ് ലക്ഷ്യം. എന്നെയും ടീമിനെയും സംബന്ധിച്ച് ഇന്ത്യയുമായുള്ള മല്‍സരം സാധാരണ കളി പോലെ തന്നെയായിരിക്കും. കാരണം വലിയ രീതിയിലുള്ള ഹൈപ്പുണ്ടാവുമ്പോള്‍ കാര്യങ്ങള്‍ സിംപിളാക്കി വയ്ക്കുന്നതായിരിക്കുമ നല്ലതെന്നും താരീഖ് പറയുന്നു.

ഇന്ത്യക്കെതിരായ മല്‍സരം കൊളംബോയില്‍ ആയതിനാല്‍ തന്നെ സ്പിന്‍ ബൗളിങിനു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാവും പാകിസ്താന്‍ പരീക്ഷിച്ചേക്കുക. അമേരിക്കയുമായുള്ള അവസാന മല്‍സരത്തില്‍ കണ്ടതും ഇതു തന്നെയാണ്.

നാലു സ്പിന്നര്‍മാരുള്‍പ്പെടുന്ന ടീം കോമ്പിനേഷനാണ് അവര്‍ പരീക്ഷിച്ചത്. താരീഖിനൊപ്പം അബ്രാര്‍ അഹമ്മദ്, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍ എന്നിവരായിരുന്നു ടീമിലെ സ്പിന്നര്‍മാര്‍. ഇവര്‍ക്കൊപ്പം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സയീം അയൂബും ടീമിനായി പന്തെറിഞ്ഞു. ഇവരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് കന്നി ലോകകപ്പ് മല്‍സരം കളിച്ച താരീഖുമായിരുന്നു.

നാലോവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. താരീഖിന്റെ വിചിത്രമായ ബൗളിങ് ആക്ഷന്‍ അമേരിക്കന്‍ ബാറ്റര്‍മാരെ ശരിക്കും ബുദ്ധിമുട്ടിക്കുകയും ചെയ്തു. ഈ മല്‍സരത്തിനു പിന്നാലെ ബൗളിങ് ആക്ഷന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും താരീഖ് നേരിട്ടുകൊണ്ടിരിക്കുകയാണ്.

Story first published: Wednesday, February 11, 2026, 17:17 [IST]
Other articles published on Feb 11, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+