Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: കപ്പ് ഇത്തവണ ഇന്ത്യക്കല്ല!! ഞെട്ടിച്ച് ഗവാസ്‌കര്‍, ഫേവറിറ്റുകള്‍ ഈ 2 ടീം

ടി20 ലോകകപ്പില്‍ ഇത്തവണത്തെ സെമി ഫൈനലിസ്റ്റുകളെ കുറിച്ചുള്ള ചിത്രം തെളിഞ്ഞു കൊണ്ടിക്കവെ വമ്പന്‍ പ്രവനവുമായി മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകളായ രണ്ടു ടീമുകളെയാണ് അദ്ദേഹം പ്രവചിച്ചത്.

പക്ഷെ ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ ടീം ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. രണ്ടു ടീമുകളാണ് ഇതിനകം സെമിയില്‍ ടിക്കറ്റുറപ്പിച്ചത്. രണ്ടു തവണ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും നിലവിലെ റണ്ണറപ്പായ സൗത്താഫ്രിക്കയുമാണിത്.

ശേഷിച്ച രണ്ടു സെമി ഫൈനല്‍ ബെര്‍ത്തിനായി ഇന്ത്യ, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, പാകസ്താന്‍ എന്നീ ടീമുകളാണ് പോരടിക്കുന്നത്. ഇവരില്‍ സെമിക്കു തൊട്ടരികിലുള്ളത് ന്യൂസിലാന്‍ഡുമാണ്. ശേഷിച്ച മൂന്നു ടീമുകളുടെയും സാധ്യത തുലാസിലുമാണ്.

SUNIL GAVASKAR T20 WC 2026

ഗവാസ്‌കറുടെ പ്രവചനം

ഇന്ത്യാ ടുഡേയുമായി സംസാരിക്കവെയാണ് ടി20 ലോകകപ്പില്‍ ഇത്തവണ ഏറ്റവുമധികം കിരീട സാധ്യതയുള്ള രണ്ടു ടീമുകളെ സുനില്‍ ഗവാസ്‌കര്‍ തിരഞ്ഞെടുത്തത്.

എന്നെ സംബന്ധിച്ച് ഈ ലോകകകപ്പിലെ രണ്ടു കിരീട ഫേവറിറ്റുകള്‍ സൗത്താഫ്രിക്കയും ഇംഗ്ലണ്ടുമാണ്. പാകിസ്താനുമായുള്ള അവസാനത്തെ സൂപ്പര്‍ എട്ട് മല്‍സരത്തില്‍ ഇംഗ്ലണ്ട് വളരെയധികം ക്ലോസായ ജയമാണ് നേടിയെന്നത് ശരിതന്നെ.

പക്ഷെ സിക്‌സറിലൂടെ കളി ഫിനിഷ് ചെയ്യുകയെന്ന ആധുനിക പ്രവണതയ്ക്കായി ശ്രമിക്കവെയാണ് അതു സംഭവിച്ചത്. അല്ലായിരുന്നെങ്കില്‍ പാകിസ്താനെതിരേ ഇംഗ്ലണ്ട് വളരെ എളുപ്പത്തില്‍ ജയിക്കുമായിരുന്നെന്നും ഗവാസ്‌കര്‍ വിശദമാക്കി.

ഇംഗ്ലണ്ടിനെ ഞാന്‍ ഫേവറിറ്റുകളായി ചൂണ്ടിക്കാണിക്കാന്‍ പല കാരണങ്ങളുമുണ്ട്. അവര്‍ക്കു നന്നായി സ്പിന്നും അതോടൊപ്പം പേസും എറിയാന്‍ സാധിക്കുന്ന ബൗളര്‍മാരുണ്ട്.

വളരെ മികച്ച ബൗളിങ് ആക്രമണമാണ് ഇംഗ്ലണ്ടിന്റേത്, ബാറ്റിങും ശക്തം തന്നെ. അവിടെ അവര്‍ക്കു നല്ല ആഴവുമുണ്ട്. അതുകൊണ്ടു തന്നെ ഈ ടൂര്‍ണമെന്റില്‍ എല്ലാവരും നോക്കേണ്ട ടീമുകള്‍ സൗത്താഫ്രിക്കയും ഇംഗ്ലണ്ടുമാണന്നും ഗവാസ്‌കര്‍ വിശദമാക്കി.

ENGLAND TEAM T20 WC 2026

ഒരു മല്‍സരം ബാക്കി നില്‍ക്കെയാണ് സൗത്താഫ്രിക്കയും ഇംഗ്ലണ്ടും സെമി ഫൈനലില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് ഒന്നില്‍ തലപ്പത്തുളള സൗത്താഫ്രിക്കയുടെ അവസാന മല്‍സരം ഞായറഴ്ച വൈകീട്ട് മൂന്നു മണിക്ക് സിംബാബ്‌വെയുമായിട്ടാണ്.

ഹാട്രിക്ക് ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി സെമിക്കു തയ്യാറെടുക്കുകയാവും സൗത്താഫ്രിക്കയുടെ ലക്ഷ്യം. എന്നാല്‍ ഇംഗ്ലണ്ടിന്റെ അവസാന കളി ഇന്ന് (വെള്ളി) രാത്രി ന്യൂസിലാന്‍ഡുമാണ്.

ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാനാവും ഇംഗ്ലണ്ടിന്റെ ശ്രമം. എന്നാല്‍ ന്യൂസിലാന്‍ഡിന് ഇതു ജീവന്‍ മരണ പോരാട്ടമാണ്. സെമിയിലെത്താന്‍ അവര്‍ക്കു ഈ മല്‍സരം ജയിച്ചേ തീരൂ.

ടൂര്‍ണമെന്റിലെ പ്രകടനം

ടി20 ലോകകപ്പില്‍ ഇത്തവണ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ഏക ടീമാണ് എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന സൗത്താഫ്രിക്ക. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരടങ്ങുന്ന മരണ ഗ്രൂപ്പിലെ നാലു മല്‍സരവും ജയിച്ചാണ് അവര്‍ സൂപ്പര്‍ എട്ടിലേക്ക് കുതിച്ചത്.

അവിടെ ആദ്യ കളിയില്‍ ഇന്ത്യയെ 76 റണ്‍സിനു കെട്ടുകെട്ടിച്ച സൗത്താഫ്രിക്ക രണ്ടാമങ്കത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഒമ്പതു വിക്കറ്റിനും കശാപ്പ് ചെയ്തു.

എന്നാല്‍ ഗ്രൂപ്പ് സിയില്‍ വിന്‍ഡീസിന് പിന്നില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്താണ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടിലെത്തിയത്. അവര്‍ തോറ്റതും വിന്‍ഡീസിനോടു മാത്രം. സൂപ്പര്‍ എട്ടിലാവട്ടെ ശ്രീലങ്കയെയും പാകിസ്താനെയും വീഴ്ത്തി ഇംഗ്ലണ്ട് സെമിയിലേക്കും ടിക്കറ്റെടുത്തു.

Story first published: Friday, February 27, 2026, 12:40 [IST]
Other articles published on Feb 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+