For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: അഭിഷേകല്ല, മൂല്യമേറിയ താരം മറ്റൊരാള്‍!! കപ്പടിക്കുക ആ ടീം, ലീയുടെ പ്രവചനം

ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനെ കുറിച്ച് ചില വമ്പന്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ. ടൂര്‍ണമെന്റിലെ ഏറ്റവും മൂല്യമേറിയ താരത്തെ മുതല്‍ ചാംപ്യന്‍മാരെ വരെ അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.

അതേസമയം, 20 ടീമുകളെ ഈ ലോകകപ്പില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു കാണാനാവും. നിലവിലെ ചാംപ്യന്‍മാരും ലോക ഒന്നാം നമ്പര്‍ ടീമുമായ ഇന്ത്യ കിരീടം നിലനിര്‍ത്താനൊരുങ്ങുമ്പോള്‍ അതു തടയുകയാണ് ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള വമ്പന്‍മാരുടെ ശ്രമം. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും തുടര്‍ച്ചയായി രണ്ടു തവണ ചാംപ്യന്‍മാരായില്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

SURYAKIUMAR YADAV T20 WC 2026

മൂല്യമേറിയ താരമാര്?

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയെയോ, നമ്പര്‍ വണ്‍ ബൗളറായ വരുണ്‍ ചക്രവര്‍ത്തിയെയോ അല്ല മറ്റൊരാളെയാണ് മൂല്യമേറിയ താരമായി ബ്രെറ്റ് ലീ ചൂണ്ടിക്കാണിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവാണ് ടൂര്‍ണമെന്റിലെ മൂല്യമേറിയ താരമെന്നാണ് ലീയുടെ പ്രവചനം.

2024നു ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ ഒരു ഫിഫ്റ്റി പോലുമില്ലാതെ വലഞ്ഞ സൂര്യക്കു ഈ വര്‍ഷം സമയം തെളിഞ്ഞിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായിരുന്നു സ്‌കൈ.

അഞ്ചിന്നിങ്‌സുകളില്‍ മൂന്നിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അടിച്ചെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 80.66 ശരാശരിയില്‍ 196.74 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെ 242 റണ്‍സായിരുന്നു സൂര്യയുടെ സമ്പാദ്യം. ഇനി ടി20 ലോകകപ്പിലും അദ്ദേഹം ഫോം തുടര്‍ന്നാല്‍ തുടര്‍ച്ചയായി രണ്ടാം ലോക കിരീമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂടുകയും ചെയ്യും.

വിക്കറ്റ് വേട്ടക്കാരന്‍

ഐസിസി ടി20 ലോകകപ്പില്‍ ഇത്തവണ വിക്കറ്റ് വേട്ടയില്‍ ഏറ്റവും മുന്നിലെത്തുക ഇന്ത്യയുടെ മിസ്റ്ററി സ്പിന്നറും ലോക ഒന്നാം നമ്പര്‍ ബൗളറുമായ വരുണ്‍ ചക്രവര്‍ത്തിയാവുമെന്നും ബ്രെറ്റ് ലീ പ്രവചിക്കുന്നു.

വളരെ മികച്ച ഫോമില്‍ നില്‍ക്കവെയാണ് വരുണ്‍ ചക്രവര്‍ത്തി ഈ ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാനിറങ്ങുന്നത്. അദ്ദേഹത്തിന്റെ ബൗളിങിനു യോജിക്കുന്ന തരത്തിലാണ് വിക്കറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ബാറ്റര്‍മാരെ വട്ടം കറക്കാന്‍ വരുണിന് സാധിക്കും. അദ്ദേഹത്തിന് അതിനുള്ള വേദിയൊരുങ്ങി കഴിഞ്ഞെന്നാണ് കരുതുന്നത്. ഇതു വരുണിന്റെ ലോകകപ്പായിരിക്കുമെന്നും മിസ്റ്റര്‍ ക്രിക്കറ്റ് യുഎഇയുടെപോഡ്കാസ്റ്റില്‍ സംസാരിക്കവെ ലീ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് വരുണ്‍ കാഴ്ചവച്ചത്. 20 ടി20കളില്‍ നിന്നും 36 വിക്കറ്റുകളെടുക്കാന്‍ അദ്ദേഹത്തിനായികുന്നു. നാട്ടില്‍ വരുണിന്റെ േെക്കാര്‍ഡ് എടുത്ത് പറയേണ്ടത് തന്നെയാണ്. 15 മല്‍സരങ്ങളില്‍ നിന്നും 7.65 ഇക്കോണമി റേറ്റില്‍ 33 വിക്കറ്റുകള്‍ നാട്ടില്‍ അദ്ദേഹം നേടിക്കഴിഞ്ഞു.

AUSTRALIA T20 WC 2026

കിരീടം ആരു നേടും

ടി20 ലോകകപ്പില്‍ ഇത്തവണ സെമി ഫൈനിലെത്തുക ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ടീമുകളായിരിക്കുമെന്നാണ് ബ്രെറ്റ് ലീയുടെ പ്രവചനം. ടൂര്‍ണമെന്റിലെ കറുത്ത കുതികളായി താന്‍ കാണുന്നത് ന്യൂസിലാന്‍ഡിനെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണ കിരീടമുയര്‍ത്താന്‍ സാധ്യതയുള്ള രണ്ടു ടീമുകളെയും ലീ പ്രവചിച്ചിരിക്കുകയാണ്. ഒന്ന് നിലവിലെ ജേതാക്കളായ ഇന്ത്യയാണെങ്കില്‍ മറ്റൊന്ന് സ്വന്തം നാട്ടുകാരായ ഓസ്ട്രലിയയുമാണ്.

കിരീട ഫേവറിറ്റുകളായി ഞാന്‍ തിരഞ്ഞെടുക്കു രണ്ട് ടീമുകളെയാണ്. ഇന്ത്യ അല്ലെങ്കില്‍ ഓസ്‌ട്രേലിയ രണ്ടിലൊരു ടീമായിരിക്കും ഇത്തവണ ചാംപ്യന്‍മാര്‍. എന്നെ വെറുക്കരുത്, എന്റെ ഹൃദയം പറയുന്നത് ഈ കിരീടം ഓസ്‌ട്രേിലയക്കായിരിക്കുമെന്നാണെന്നും ലീ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, February 4, 2026, 13:21 [IST]
Other articles published on Feb 4, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+