For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: വരുണും അഭിയുമല്ല, ടൂര്‍ണമെന്റിന്റെ താരമാവുക അവന്‍!! പ്രവചിച്ച് പാര്‍നല്‍

ടി20 ലോകകപ്പിലെ ആവേശകരമായ പോരാട്ടങ്ങള്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി പുരോഗമിക്കവെ വമ്പന്‍ പ്രവചനവുമായി സൗത്താഫ്രിക്കയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ വെയ്ന്‍ പാര്‍നല്‍. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്, റണ്‍വേട്ടക്കാരന്‍, കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍, സെമി ഫൈനലിസ്റ്റുകള്‍ എന്നിവയെല്ലാം അദ്ദേഹം പ്രവചിച്ചിരിക്കുകയാണ്.

ക്രിക്ക്ട്രാക്കറുമായി സംസാരിക്കവെയായിരുന്നു പാര്‍നലിന്റെ കിടിലന്‍ പ്രവചനങ്ങള്‍. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയടക്കം മുന്‍നിര ടീമുകളെല്ലാം ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ വിജയത്തോടെ അക്കൗണ്ട് തുറന്നിരിക്കുകയാണ്. പക്ഷെ കുഞ്ഞന്‍ ടീമുകളില്‍ നിന്നും കനത്ത വെല്ലുവിളി വമ്പന്മാര്‍ക്കെല്ലാ നേരിടേണ്ടിയുംവന്നു.

SURYAKUMAR YADAV- T20 WC 2026

പാര്‍നലിന്റെ പ്രവചനം

ടി20 ലോകകപ്പില്‍ ഇത്തവണ ഏറ്റവുമധികം വിക്കറ്റുളെടുക്കുക ഏതു ബൗളറായിരിക്കുമെന്ന ചോദ്യത്തിന് രണ്ടു താരങ്ങളുടെ പേരാണ് വെയ്ന്‍ പാര്‍നല്‍ പറഞ്ഞിരിക്കു്ന്ന്. ഒരാള്‍ ഫാസ്റ്റ് ബൗളറും മറ്റൊരാള്‍ സ്പിന്നറുമാണെന്നതാണ് രസകരമായ കാര്യം.

ഏറ്റവുമധികം വിക്കറ്റുകള്‍ നേടാന്‍ സാധ്യതയുള്ള ബൗളറെ കുറിച്ച് പറയുമ്പോള്‍ ഗെയിമില്‍ ഒരുപാട് ഇടപെടാന്‍ സാധിക്കുന്ന താരങ്ങളിലേക്കാണ് ഞാന്‍ പോവുക. കളിയുടെ എല്ലാ ഘട്ടത്തിലും പന്തെറിയുന്നവരുമായിരിക്കണം.

വെസ്റ്റ് ഇന്‍ഡീസിന്റെ റൊമാരിയോ ഷെപ്പോര്‍ഡ് ഇങ്ങനെയുള്ള ഒരു താരമാണെന്നു ഞാന്‍ കരുതുന്നു. പക്ഷെ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിയും ടൂര്‍ണമെന്റില്‍ കൂടുതല്‍ വിക്കറ്റുകളെടുക്കാന്‍ സാധിക്കുന്ന ബൗളറാണെന്നും പാര്‍നല്‍ വ്യക്തമാക്കി.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്

ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ആര്‍ക്കാവുമെന്നും വെയ്ന്‍ പാര്‍നല്‍ പ്രവചിക്കുന്നു. ഇന്ത്യന്‍ നായകനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവിനെയാണ് പാര്‍നല്‍ തിരഞ്ഞെടുത്തത്.

ഈ ലോകകപ്പില്‍ സൂര്യകുമാര്‍ യാദവ് വലിയ ഇംപാക്ടുണ്ടാക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം നാട്ടില്‍ തന്നെയാണ് കളിക്കുന്നത്. അതുകൊണ്ടു തന്നെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ഞാന്‍ പിന്തുണയുക്കുന്നത് സ്‌കൈയെയാണെന്നും പാര്‍നല്‍ പറഞ്ഞു.

ഒരു വര്‍ഷത്തിലേറെയായി ടി20യില്‍ ഒരു ഫിഫ്റ്റി പോലുമില്ലാതെ വലഞ്ഞ സൂര്യ ഈ വര്‍ഷം പഴയ ഫോമിലേക്കു തിരികെയെത്തി കഴിഞ്ഞു. ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച പരമ്പരയില്‍ ടോപ്‌സ്‌കോററായിരുന്ന അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസുമായിരുന്നു. അതിനു ശേഷം ലോകകപ്പില്‍ അമേരിക്കയുമായുള്ള കളിയിലും അദ്ദേഹം മിന്നിച്ചു.

ടീം വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ 49 ബോളില്‍ പുറത്താവാതെ 84 റണ്‍സാണ് സൂര്യ നേടിയത്. ടീം ആറു വിക്കറ്റിനു പതറിയപ്പോഴാണ് ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി അദ്ദേഹം രക്ഷകനായ മാറിയത്. ഇന്ത്യ ജയിച്ച മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

INDIAN TEAM- T20 WC 2026

സെമി ഫൈനലിസ്റ്റുകള്‍, ഫൈനല്‍

ഈ ലോകകപ്പില്‍ സെമി ഫൈനലിലെത്തുന്ന നാലു ടീമുകള്‍ ആരൊക്കെയാവുമെന്നും വെയ്ന്‍ പാര്‍നല്‍ പ്രവചിച്ചിരിക്കുകയാണ്. സെമി ഫൈനലില്‍ ഏതൊക്കെ ടീമുകളായിരിക്കും എത്തുകയെന്നും എനിക്കു വ്യക്തമായ ഉറപ്പുണ്ട്. സെമിയിലെ ഒരു ടീം ഇന്ത്യയായിരിക്കും. മറ്റൊരു ടീം സൗത്താഫ്രിക്കയാണ്.

മൂന്നാമത്തെ ടീമായി ഞാന്‍ തിരഞ്ഞെടുക്കുക ഇംഗ്ലണ്ടിനെയായിരിക്കും. നാലാമത്തേത് ന്യൂസിലാന്‍ഡുമാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ എല്ലായ്‌പ്പോഴും നന്നായി പെര്‍ഫോം ചെയ്യാറുള്ള ടീമാണ് അവരെന്നും പാര്‍നല്‍ പറയുന്നു.

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ തന്നെയാവും ഒരിക്കല്‍ക്കൂടി ഫൈനലില്‍ നേര്‍ക്കുനേര്‍ വരിക. സൗത്താഫ്രിക്ക ജയിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ നാട്ടില്‍ വച്ച് ഇന്ത്യയെ പരാജയപ്പെടുത്തുകയെന്നത് വളരെയധികം കടുപ്പമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Monday, February 9, 2026, 18:33 [IST]
Other articles published on Feb 9, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+