മുംബൈ: വിവാദങ്ങള്‍ക്കിടെ ഐസിസി ടി20 ലോകകപ്പിന് (T20 WC 2026) ശനിയാഴ്ച ഇന്ത്യയിലും ശ്രീലങ്കയിലുമായി തുടക്കമാവുകയാണ്. ആദ്യദിനം മൂന്നു മല്‍സരങ്ങളാണുള്ളത്. രാവിലെ 11 തുടങ്ങുന്ന ഉദ്ഘാടന മല്‍സരത്തില്‍ പാകിസ്താനും നെതര്‍ലാന്‍ഡ്‌സും ഏറ്റുമുട്ടും. കോളംബോയിലാണ് ഈ മല്‍സസരം. വൈകീട്ട് മൂന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ എതിരാളികള്‍ സ്‌കോട്ട്‌ലാന്‍ഡാണ്.
രാത്രി ഏഴു മണിക്കാണ് നിലവിലെ ചാംപ്യന്മാരാ. ഇന്ത്യയിറങ്ങുക. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ അമേരിക്കയാണ് സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും എതിരാളികള്‍. വലിയ മാര്‍ജിനിലുള്ള ജയവുമായി ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

അമേരിക്കയുമായുള്ള മല്‍സരത്തില്‍ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവനെ നിര്‍ദേശിച്ചിരിക്കുകയാണ് സ്റ്റാര്‍ ലെഗ്‌സ്പിന്നറായ യുസ്വേന്ദ്ര ചഹല്‍. ചില സര്‍പ്രൈസ് ഒഴിവാക്കലുകള്‍ അദ്ദേഹത്തിന്റെ ടീമിലുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. 2024ലെ അവസാന എഡിഷനില്‍ ചാംപ്യന്‍മാരായ ടീമിന്റെ ഭാഗമായിരുന്നു ചഹല്‍. പക്ഷെ ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല.
അമേരിക്കയ്‌ക്കെതിരേ യുസ്വേന്ദ്ര ചഹലിന്റെ ഇന്ത്യന്‍ പ്ലെയിങ് ഇലനില്‍ സ്ഥാനം കിട്ടാതെ പോയ രണ്ട് സൂപ്പര്‍ താരങ്ങള്‍ മിന്നുന്ന ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും സ്പിന്‍ ബൗളിങിലെ കുന്തമുനയായ കുല്‍ദീപ് യാദവുമാണ്. രണ്ടു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ന്യൂ,സിലാന്‍ഡുമായുള്ള കഴിഞ്ഞ പരമ്പരയിലൂടെ ദേശീയ ടീമിലേക്കു ഇഷാന്‍ മടങ്ങിയത്.
പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിന് ഇടമുണ്ടാവില്ലെന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്. പക്ഷെ മൂന്നാം നമ്പറിലെ സ്ഥിരം സാന്നിധ്യമായ തിലക് വര്‍മയ്ക്കു പരിക്കു കാരണം പരമ്പര നഷ്ടമായതോടെ ഇഷാന് ഈ റോളിലേക്കു നറുക്കും വീണു. ഈ സുവര്‍ണാവസരം അദ്ദേഹം ശരിക്കും മുതലെടുക്കുക തന്നെ ചെയ്തു.
പരിക്കിനെ തുടര്‍ന്ന് നാലാം ടി20 നഷ്ടമായെങ്കിലും ശേഷിച്ച നാലു മല്‍സരങ്ങളിലും വണ്‍ഡൗണായി ഇറങ്ങി ബാറ്റിങില്‍ വലിയ ഇംപാക്ടാണ് ഇഷാനുണ്ടാക്കിയത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 200ന് മുകളില്‍ റണ്‍സും അദ്ദേഹം അടിച്ചെടുത്തു. പരമ്പരയില്‍ കൂടുതല്‍ റണ്ണെടുത്ത രണ്ടാമത്തെ താരവും ഇഷാന്‍ തന്നെ.
അതേസമയം, ലോക ഒന്നാം നമ്പര്‍ ടി20 ബൗളര്‍ റോളിലേക്കു വരുണ്‍ ചക്രവര്‍ത്തി അതിവേഗം വളര്‍ന്നതോടെ ടീമിലെ സ്ഥിരം സാന്നിധ്യമല്ലാതായി മാറിയ താരമാണ് കുല്‍ദീപ്. ബൗളിങില്‍ പലപ്പോഴും വരുണിനോളം ഇംപാക്ടുണ്ടാക്കാനും അദ്ദേഹത്തിന് കഴിയാറില്ല. ഈ കാരണത്താല്‍ തന്നെയാവാം തന്റെ ഇലവനില്‍ നിന്നും അടുത്ത കൂട്ടുകാരനായ കുല്‍ദീപിനെ ചഹല്‍ മാറ്റി നിര്‍ത്തിയത്.
യുസ്വേന്ദ്ര ചഹല്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ പ്ലെയിങ് ഇലവന്റെ ഓപ്പണിങ് ജോടികള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ലോക ഒന്നാംനമ്പര്‍ ബാറ്ററായ അഭിഷേക് ശര്‍മയുമാണ്. ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച ടി20 പരമ്പരയില്‍ വന്‍ ഫ്‌ളോപ്പായിട്ടും സഞ്ജുവിനെ ചഹല്‍ ടീമില്‍ നിലനിര്‍ത്തിയെന്നതാണ് കൗതുകകരമായ കാര്യം.
കിവികള്‍ക്കെതിരേ ഒരു ഗോള്‍ഡന്‍ ഡെക്കുള്‍പ്പെടെ അഞ്ചിന്നിങ്‌സുകളില്‍ നിന്നും മലയാളി താരത്തിനു നേടാനായത് വെറും 46 റണ്‍സ് മാത്രം. എല്ലാ കളിയിലും പവര്‍പ്ലേയില്‍ തന്നെ ചഹല്‍ പുറത്താവുകയും ചെയ്തു. അതേസമയം, ഇന്ത്യന്‍ ഇലവനില്‍ മൂന്ന്, നാല് സ്ഥാനങ്ങളില്‍ തിലക് വര്‍മയെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയുമാണ് അദ്ദേഹം ഉള്‍പ്പെടുത്തിയത്.

ഇലവനില്‍ ഇവരുമുണ്ട്
ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അഞ്ച്, ആറ് സ്ഥാനങ്ങളില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമുണ്ട്. ഫിനിഷര്‍ റോളില്‍ റിങ്കു സിങാണുള്ളത്.
പിന്നാലെ വൈസ് ക്യാപ്റ്റനും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേല്‍ കളിക്കും.
സ്പിന്‍ ബൗളിങ് ചുമതല വരുണ്‍ ചക്രവര്‍ത്തികാണ്. തുടര്‍ന്ന് ഫാസ്റ്റ് ബൗളര്‍മാരായി ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങും ഇലവനില്‍ ഇടം പിടിക്കുകയും ചെയ്തു.
അമേരിക്കയ്‌ക്കെതിരായ മല്‍സരത്തിനുള്ള ചഹലിന്റെ ഇന്ത്യ 11
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.