For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ഇഷാന്‍ ബെഞ്ചില്‍!! സൂപ്പര്‍ പേസറുമില്ല, കപ്പടിക്കാന്‍ ഇന്ത്യക്ക് ഈ 11, കൈഫ് പറയുന്നു

ഐസിസി ടി20 ലോകകപ്പിനു (T20 WC 2026) അടുത്തയാഴ്ച തുടക്കം കുറിക്കാനിരിക്കവെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്.

തകര്‍പ്പന്‍ ഫോമിലുള്ള രണ്ടു താരങ്ങളെ അദ്ദേഹം തന്റെ ഇലവനില്‍ ഉള്‍പ്പെടുത്താതെ ബെഞ്ചില്‍ ഇരുത്തിയെന്നതാണ് കൗതുകകമായ കാര്യം. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു കൈഫ് ഇലവനെ നിര്‍ദേശിച്ചത്.

ഇപ്പോള്‍ മോശം ഫോമിലാണെങ്കിലും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇലവനില്‍ ഇടം പിടിക്കുകയും ചെയ്തു. ഗ്രൂപ്പ് എയിലാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീം ഇത്തവണ ഉള്‍പ്പെട്ടിട്ടുള്ളത്. ഫെബ്രുവരി ഏഴിന് അമേരിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. 12ന് നമീബിയയെയും 15ന് പാകിസ്താനെയും 18ന് നെതര്‍ലാന്‍ഡ്‌സിനെയും ഇന്ത്യ നേരിടും.

SANJU ABHISHEK

ടോപ്പ് ഫോറില്‍ ആരെല്ലാം?

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളായി മുഹമ്മദ് കൈഫ് തിരഞ്ഞെടുത്തത് ലോക ഒന്നാംനമ്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മയെയും മലയാളി താരം സഞ്ജു സാംസണിനെയുമാണ്. പക്ഷെ ഒരു കണ്ടീഷന്‍ കൂടി അദ്ദേഹം വയ്ക്കുന്നുണ്ട്.

ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ സഞ്ജു റണ്ണെടുക്കേണ്ടത് പ്രധാനമാണ്. അവയിലും അദ്ദേഹം ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ ലോകകപ്പില്‍ ഇഷാന്‍ കിഷനെ ഓപ്പണറായി പകരം കളിപ്പിക്കണമെന്നും കൈഫ് ആവശ്യപ്പെടുന്നു.

കഴിഞ്ഞ മൂന്ന് ടി20കൡലായി വെറും 16 റണ്‍സ് മാത്രമേ സഞ്ജു സ്‌കോര്‍ ചെയ്തിട്ടുള്ളൂ. 10, 6, ഗോള്‍ഡന്‍ ഡെക്ക് എന്നിങ്ങനെയാണ് സ്‌കോറുകള്‍. അതുകൊണ്ടു തന്നെ പരമ്പരയില്‍ ഇനി ബാക്കിയുള്ള മല്‍സരങ്ങളായിരിക്കും ലോകകപ്പില്‍ അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുക.

സഞ്ജു- അഭിഷേക് ഓപ്പണിങ് ജോടിക്കു ശേഷം ലോകകപ്പില്‍ മൂന്നാം നമ്പറില്‍ തിലക് വര്‍മയെയാണ് കൈഫ് ഉള്‍പ്പെടുത്തിയത്. തിലക് കഴിവ് തെളിയിച്ചു കഴിഞ്ഞ താരമാണ്. അവന്‍ ടീമിലേക്കു മടങ്ങിയെത്തണമന്നു നിങ്ങളും ആഗ്രഹിക്കുന്നു.

പക്ഷെ ഒരു പ്രാക്ടീസുമില്ലാതെ നേരെ ലോകപ്പിലേക്കു തിലകിനു വരാന്‍ കഴിയുമോ? എങ്ങനെയായിരിക്കും അവന്‍ ടെസ്റ്റ് ചെയ്യപ്പെടുകയെന്നു നമുക്ക് കാണേണ്ടേതുമുണ്ട്. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കളിക്കുമെന്നും കൈഫ് വ്യക്തമാക്കി.

മറ്റുള്ളവര്‍ ആരൊക്കെ?

ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അഞ്ചു മുതല്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ശിവം ദുബെ, അക്ഷര്‍, പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരെയാണ് മുഹമ്മദ് കൈഫ് ഉള്‍പ്പെടുത്തിയത്.

പക്ഷ ഈ ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റും ഫിനിഷറുമായ റിങ്കു സിങിനെ അദ്ദേഹം തഴഞ്ഞു. കൂടാതെ മുന്‍ ലോക ഒന്നാം നമ്പര്‍ ബൗളറും ഇടംകൈയന്‍ പേസറുമായ അര്‍ഷ്ദീപ് സിങിനും സ്ഥാനം ലഭിച്ചില്ല.

INDIAN TEAM

2024ലെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് ശിവം ദുബെ. അന്നു മുതല്‍ അദ്ദേഹം ടീമിനായി കളിച്ചുകൊണ്ടിരിക്കുന്നു. നന്നായി ബൗള്‍ ചെയ്യുന്നുമുണ്ട്. റിങ്കു സിങ്, ദുബെ ഇവരില്‍ നിന്നും ഒരാളെ എടുക്കേണ്ടി വന്നാല്‍ ദുബെയാണ് മുന്നിലെന്ന് എനിക്കു തോന്നുന്നു. റിങ്കു വളരെ നന്നായി കളിച്ചിട്ടുണ്ട്. അദ്ദേഹം മോശമായിട്ടൊന്നും ചെയ്തിട്ടുമില്ലെന്നും കൈഫ് വിലയിരുത്തി.

എട്ടാം നമ്പറില്‍ കളിക്കുക ഹര്‍ഷിത് റാണയായിരിക്കും. അര്‍ഷ്ദീപ് സിങിനു സ്ഥാനം നഷ്ടമാവുകയും ചെയ്യും. ബുംറ കളിക്കുമ്പോള്‍ അര്‍ഷ്ദീപ് പലപ്പോഴുമുണ്ടാവാറില്ല. ടീമിലെ മൂന്ന് പേസര്‍മാര്‍ ഹാര്‍ദിക്, ഹര്‍ഷിത്, ബുംറ എന്നിവരായിരിക്കും. ഹര്‍ഷിത് ഇലവനില്‍ മുന്നിലെത്താന്‍ കാരണം ബാറ്റ് ചെയ്യുമെന്നതാണന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

കൈഫിന്റെ ഇന്ത്യന്‍ ലോകകപ്പ് 11

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

Story first published: Wednesday, January 28, 2026, 15:22 [IST]
Other articles published on Jan 28, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+