For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: കിവികളെ 'സെയ്ഫാക്കി' സീഫേര്‍ട്ട്!! അഫ്ഗാന്‍ കടമ്പ കടന്നു

ചെന്നൈ: ഐസിസി ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഡിയില്‍ ന്യൂസിലാന്‍ഡിന് വിജയത്തുടക്കം. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാവുമെന്ന് പ്രവചിക്കപ്പെട്ട അഫ്ഗാനിസ്താനെയാണ് കിവികള്‍ വിക്കറ്റിനു മറികടന്നത്. ഇതിനു അവരെ സഹായിച്ചതാവട്ടെ ഓപ്പണര്‍ ടിം സീഫേര്‍ട്ടുമാണ്.

ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ 183 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ന്യൂസിലാന്‍ഡിന് അഫ്ഗാന്‍ നല്‍കിയത്. റണ്‍ചേസില്‍ വന്‍ ഷോക്കോടെ തുടങ്ങിയെങ്കിലും സീഫേട്ടിന്റെ അഗ്രസീവ് ഫിഫ്റ്റി ടീമിനെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. ഇതോടെ 17.5 ഓവറില്‍ അഞ്ചു വിക്കറ്റിന് ന്യൂസിലാന്‍ഡ് ലക്ഷ്യവും മറികടന്നു.ലോകകപ്പ് ചരിത്രത്തില്‍ അവരുടെ ഏറ്റവും വലിയ റണ്‍ചേസാണിത്.

NZ BATTING- T20 WC 2026

42 ബോളില്‍ ഏഴു ഫോറും മൂന്നു സിസിക്‌സറുമടക്കം 65 റണ്‍സോടെയാണ് സീഫേര്‍ട്ട് കിവികളുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 25 ബോളില്‍ 42 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സാണ് മറ്റൊരു പ്രധാന സ്‌കോറര്‍. മാര്‍ക്ക് ചാപ്മാന്‍ (28), ഡരില്‍ മിച്ചെല്‍ (25*) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി.

സ്പിന്നര്‍ മുജീബുര്‍ റഹ്മാനമെറിഞ്ഞ രണ്ടാം ഓവറിലെ അടുത്തടുത്ത ബോളില്‍ ഫിന്‍ അലെന്‍ (1), രചിന്‍ രവീന്ദ്ര (0) എന്നിവര്‍ ബൗള്‍ഡായപ്പോള്‍ കിവികള്‍ രണ്ടു വിക്കറ്റിനു 14 റണ്‍സിലേക്കും വീണു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സീഫേര്‍ട്ട്- ഫിലിപ്‌സ് ജോടി 46 ബോളില്‍ നേടിയ 74 റണ്‍സ് ന്യൂസിലാന്‍ഡിനെ മല്‍സരത്തിലേക്കു തിരികെ കൊണ്ടു വന്നു.

ഫിലിപ്സ് മടങ്ങുമ്പോള്‍ ടീം ടോട്ടല്‍ 88ലെത്തിയിരുന്നു. പിന്നീട് സീഫേര്‍ട്ട് -ചാപ്മാന്‍ ജോടി 36ഉം മിച്ചെല്‍-ചാപ്പ്മന്‍ സഖ്യം 31 റണ്‍സും കൂട്ടിച്ചേര്‍ത്തതോടെ കിവികളുടെ വിജയം എളുപ്പമായി. അഫ്ഗാന് വേണ്ടി മുജീബ് രണ്ടു വിക്കറ്റെടുത്തു.

നയ്ബിലേറി അഫ്ഗാന്‍

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ ആറു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 182 റണ്‍സെന്ന വിജയിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയത്. മൂന്നാമനായി ഇറങ്ങി തകര്‍പ്പന്‍ ഫിഫ്റ്റി നേടിയ ഗുല്‍ബദിന്‍ നയ്ബാണ് അവരെ ഇതിനു സഹായിച്ചത്.

35 ബോളില്‍ 63 റണ്‍സുമായി നയ്ബ് അഫ്ഗാന്‍ ബാറ്റിങിലെ നെടുംതൂണായി മാറി. നാലു ഫോറും മൂന്നു സികസറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സെദിഖുള്ള അതെല്‍ (29), റഹ്മാനുള്ള ഗുര്‍ബാസ് (27) എന്നിവരും ടീമിനു ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

രണ്ടു വിക്കറ്റെടുത്ത ലോക്കി ഫെര്‍ഗൂസലാണ് കിവി ബൗളര്‍മാരില്‍ തിളങ്ങിയത്. ടോസിനു ശേഷം അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

പ്ലെയിങ് 11

ന്യൂസിലന്‍ഡ്- ഫിന്‍ അലന്‍, ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ജെയിംസ് നീഷാം, മാറ്റ് ഹെന്‍ട്രി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി.

അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, സെദിഖുള്ള അതെല്‍, ദാര്‍വീഷ് റസൂലി, അസ്മത്തുള്ള ഒമര്‍സായി, ഗുല്‍ബദിന്‍ നയ്ബ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), ഫസല്‍ഹഖ് ഫാറൂഖി, മുജീബ് ഉര്‍ റഹ്മാന്‍, സിയാവുര്‍ റഹ്മാന്‍ ഷെരീഫി.

Story first published: Sunday, February 8, 2026, 11:31 [IST]
Other articles published on Feb 8, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+