For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: കിവികള്‍ക്ക് 'പത്തരമാറ്റ്' ജയം; നെതര്‍ലാന്‍ഡ്‌സ് അക്കൗണ്ട് തുറന്നു

ചെന്നൈ: ടി29 ലോകകപ്പിലെ 11ാം മാച്ചില്‍ ഗ്രൂപ്പ് ഡിയില്‍ യുഎഇക്കെതിരേ പത്തര മാറ്റ് ജയവുമായി ന്യൂസിലാന്‍ഡിന്റെ കുതിപ്പ്. യുഎഇക്കെതിരേ കിടിലന്‍ റണ്‍ചേസുമായാണ് കിവികള്‍ തുടര്‍ച്ചയായ രണ്ടാം ജയം കൊയ്തത്. ഇതോടെ സൂപ്പര്‍ എട്ടിലേക്ക് അവര്‍ ഒരു പടി കൂടി അടുക്കുകയും ചെയ്തു.

യുഎഇ നല്‍കിയ 174 റണ്‍സിന്റെ ലക്ഷ്യം കിവികള്‍ക്കു വെല്ലുവിളിയാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഓപ്പണിങ് വിക്കറ്റില്‍ ഫിന്‍ അലെന്‍ (84*), ടിം സീഫേര്‍ട്ട് (89*) ജോടി കൊടുങ്കാറ്റായപ്പോള്‍ വെറും 15.2 ഓവറില്‍ വിക്കറ്റ് പോവാതെ ന്യൂസിലാന്‍ഡ് വിജയത്തിലേക്കു പറന്നെത്തി.

FIN ALLEN- T20 WC 2026

സീഫേര്‍ട്ട് 42 ബോളില്‍ 12 ഫോറും മൂന്നു സിക്‌റുമടിച്ചു. 50 ബോളില്‍ അഞ്ചു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടതാണ് അലെന്റെ ഇന്നിങസ്. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏതെങ്കിലുമൊരു വിക്കറ്റിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട് കൂടിയാണ് സീഫേര്‍ട്ട്- അലെന്‍ ജോടി ഈ കളിയില്‍ കുറിച്ചത്.

നേരത്തേ ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത യുഎഇ ആറു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 173 റണ്‍ന്നെ മികച്ച സ്‌കോറിലെത്തിയത്്. ക്യാപ്റ്റന്‍ മുഹമ്മദ് വസീമിന്റെയും (66*) മലയാളിയായ അലിഷാന്‍ ഷറഫുവിന്റെയും (55) ഫിഫ്റ്റികളാണ് അവരെ അതിനു സഹായിച്ചത്. വസീം 45 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സുമടിച്ചപ്പോള്‍ ഷറഫു 47 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സും പായിച്ചു.

പ്ലെയിങ് 11

ന്യൂസിലാന്‍ഡ് - ടിം സീഫെര്‍ട്ട് (വിക്കറ്റ്കീപ്പര്‍), ഫിന്‍ അല്ലെന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ജെയിംസ് നീഷാം, മാറ്റ് ഹെന്‍ട്രി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി.

യുഎഇ- ആര്യാന്‍ഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് വസീം (ക്യാപ്റ്റന്‍), അലിഷാന്‍ ഷറഫു, മായങ്ക് കുമാര്‍, സൊഹൈബ് ഖാന്‍, ഹര്‍ഷിത് കൗശിക്, മുഹമ്മദ് അര്‍ഫാന്‍, ധ്രുവ് പരാശര്‍, ഹൈദര്‍ അലി, ജുനൈദ് സിദ്ദിഖ്, മുഹമ്മദ് രോഹിദ് ഖാന്‍.

ഡച്ച് ഈസ് ബാക്ക്

ഡല്‍ഹി: ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടത്തില്‍ പാകിസ്താനെതിരേ വിജയം കൈയെത്തുദൂരത്ത് നഷ്ടമായ ശേഷം ശക്തമായ തിരിച്ചുവരവാണ് നെതര്‍ലാന്‍ഡ്‌സ് നടത്തിയത്. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരം കളിച്ച നമീബിയയെ അവര്‍ എഴു വിക്കറ്റിനാണ് തകര്‍ത്തുവിട്ടത്. ഇതോടെ പാകിസ്താനെ പിന്തള്ളി പോയിന്റ് പട്ടികയില്‍ അവര്‍ രണ്ടാംസ്ഥാനത്തേക്കും കയറി.

DUITCH WIN- T20 WC 2026

ആദ്യം ബാറ്റിങിനു ഇറങ്ങിയ നമീബിയയെ മികച്ച ബൗളിങിലൂടെയും ഫീല്‍ഡിങിലൂടെയും എട്ടു വിക്കറ്റിന് 156 റണ്‍സില്‍ ഡച്ച് ടീം ഒതുക്കുകയായിരുന്നു. നമീബിയന്‍ ബാറ്റിങ് നിരയില്‍ ആരെയും ഫിഫ്റ്റി കുറിക്കാന്‍ നെതര്‍ലാന്‍ഡ്‌സ് അനുവദിച്ചില്ല. 42 റണ്‍സെടുത്ത യാന്‍ നിക്കോള്‍ ഈറ്റനാണ് ടോപ്‌സ്‌കോറര്‍. യാന്‍ ഫ്രിലിങ്ക് 30 റണ്‍സും നേടി.

ഡച്ച് ടീമിനു വേണ്ടി ഈ മല്‍സരത്തില്‍ ബൗള്‍ ചെയ്തത് എട്ടു പേരാണ്. ഇവരില്‍ മികച്ചുനിന്നത് ബാസ് ഡിലീഡെയും ലോഗന്‍ വാന്‍ബീക്കുമാണ്. ബൗളിങില്‍ തിളങ്ങിയ ഡിലീഡ് പിന്നീട് ബാറ്റിങിലും തകര്‍പ്പന്‍ ഇന്നിങ്‌സുമായി ഡച്ച് ടീമിന്റെ ഹീറോയായി മാറി.

പുറത്താവാതെ 72 റണ്‍സാണ് അദ്ദേഹം നേടിയത്, 48 ബോളിലാണിത്. അഞ്ചു ഫോറും നാലു സിക്‌സറുമടക്കമാണിത്. രണ്ടോവര്‍ ബാക്കിനില്‍ക്കെയാണ് വെറും മൂന്നു വിക്കറ്റിന് ഡച്ച് ടീം വിജയത്തിലേക്ക് കുതിച്ചെത്തിയത്. ഡിലീഡെയ്‌ക്കൊപ്പം ബാറ്റിങില്‍ കോളിന്‍ ആക്കര്‍മാന്‍ (32), മൈക്കല്‍ ലെവിറ്റ് (28) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ഡിലീഡെയാണ് കളിയിലെ താരം.

Story first published: Tuesday, February 10, 2026, 16:22 [IST]
Other articles published on Feb 10, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+