For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: സൂപ്പര്‍ എട്ടില്‍ സൂപ്പര്‍ മഴ!! പാക്- ന്യൂസിലാന്‍ഡ് പോര് ഉപക്ഷിച്ചു

കൊളംബോ: ഐസിസി ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടം മഴയെടുത്തു. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കാനരുന്ന സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് രണ്ടിലെ പാകിസ്താന്‍- ന്യൂസിലാന്‍ഡ് മല്‍സരമാണ് ഫലമില്ലാതെ ഉപേക്ഷിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് ഒരോവര്‍ പോലും കളി നടന്നില്ല. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയും ചെയ്തു.

ടോസിനു ശേഷം പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ ബാറ്റിങ് തിരഞ്ഞെടുത്തിരുന്നു. പക്ഷെ പിന്നാലെ മഴയെത്തിയതോടെ പിന്നീട് മല്‍സരം തുടങ്ങാനായില്ല. ഏറ്റവും കുറഞ്ഞത് അഞ്ചോവര്‍ വീതമെങ്കിലുമുള്ള മല്‍സരം തുടങ്ങേണ്ടിയിരുന്ന കട്ടോഫ് സമയം 10.16 ആയിരുന്നു. പക്ഷെ മഴ മാറി നില്‍ക്കാതിരുന്നതോടെ കളി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

NZ PAK MATCH T20 WC 2026

മഴയെ തുടര്‍ന്ന് കളി നടക്കാതെ പോയത് പാകിസ്താനും ന്യൂസിലാന്‍ഡിനും തിരിച്ചടിയാണ്. കാരണം ജയിച്ചാല്‍ ഉറപ്പായും ലഭിക്കേണ്ടിയിരുന്ന രണ്ടു പോയിന്റിനു പകരമാണ് ഒരു പോയിന്റിനു ഇരുടീമുകള്‍ക്കും തൃപ്തിപ്പെടേണ്ടി വന്നത്്.

സൂപ്പര്‍ എട്ടിലെ ശേഷിച്ച രണ്ടു മല്‍രങ്ങളും ഇര്‍ക്ക് ഇതോടെ നിര്‍ണായകമായി മാറി. ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരുമായാണ് പാക്, കിവീസ് ടീമുകളുടെ ശേഷിച്ച മല്‍സരങ്ങള്‍.

ഇവയിലൊന്നില്‍ തോറ്റാല്‍ അതു രണ്ടു ടീമുകളുടെയും സെമി പ്രതീക്ഷകളെ ബാധിക്കും. ന്യൂസിലാന്‍ഡ് 25ന് ശ്രീലങ്കയെയും 27ന് ഇംഗ്ലണ്ടിനെയും നേരിടും. എന്നാല്‍ 24ന് ഇംഗ്ലണ്ടുമായാണ് പാകിസ്താന്റെ അടുത്ത അങ്കം. 28ന് ലങ്കയെയും അവര്‍ നേരിടും.

സൂപ്പര്‍ എട്ടിലേക്കുള്ള വരവ്

ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാണ് പാകിസ്താന്‍ സൂപ്പര്‍ എട്ടില്‍ കടന്നത്. നാലു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച അവര്‍ ഇന്ത്യയോടു 61 റണ്‍സിന്റെ കനത്ത തോല്‍വിയുമേറ്റു വാങ്ങിയിരുന്നു.

എന്നാല്‍ ഗ്രൂപ്പ് ഡിയില്‍ നിന്നാണ് ന്യൂസിലാന്‍ഡിന്റെ വരവ്. സൗത്താഫ്രിക്കയായിരുന്നു ഈ ഗ്രൂപ്പിലെ ജേതാക്കള്‍. കിവികള്‍ റണ്ണറപ്പാവുകയും ചെയ്തു. നാലു കളിയില്‍ മൂന്നെണ്ണത്തില്‍ അവര്‍ ജയിച്ചുകയറി. പക്ഷെ സൗത്താഫ്രിക്കയ്ക്കു മുന്നില്‍ ഏഴു വിക്കറ്റിന്റെ കനത്ത പരാജയം സമ്മതിക്കേണ്ടി വരികയും ചെയ്തു.

പ്ലെയിങ് 11

പാകിസ്താന്‍- സഹിബ്സാദ ഫര്‍ഹാന്‍, സയിം അയൂബ്, സല്‍മാന്‍ ആഗ (ക്യാപ്്റ്റന്‍), ബാബര്‍ ആസം, ഫഖര്‍ സമാന്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, സല്‍മാന്‍ മിര്‍സ, ഉസ്മാന്‍ താരീഖ്.

ന്യൂസിലാന്‍ഡ്- ഫിന്‍ അലന്‍, ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ജെയിംസ് നീഷാം, മാറ്റ് ഹെന്‍ട്രി, ലോക്കി ഫെര്‍ഗൂഗസ്ന്‍, ഇഷ് സോധി.

Story first published: Saturday, February 21, 2026, 7:43 [IST]
Other articles published on Feb 21, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+