ടി20 ലോകകപ്പില്‍ ആദ്യ നാലു കളിയിലും ബാറ്റിങില്‍ ക്ലിക്കാവാതെ പോയ ശേഷം തകര്‍പ്പന്‍ ഫിഫ്റ്റിയോടെ ഇന്ത്യയുടെ ഇടിവെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ തിരിച്ചുവന്നിരിക്കുകയാണ്. സിംബാബ്‌വെയുമായുമായുള്ള സൂപ്പര്‍ എട്ട് പോരില്‍ 55 റണ്‍സുമായാണ് അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായത്.
30 ബോളുകള്‍ നേരിട്ട അഭിഷേകിന്റെ ഇന്നിങ്‌സില്‍ നാലു വീതം ഫോറുകളും സിക്‌സറുമുള്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഇന്നിങ്‌സിനെ പ്രശംസച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനുമായ മുഹമ്മദ് ഹഫീസ്. അഭിഷേകിനെ പോലെയൊരു താരത്തെ ഏതു കോച്ചും ടീമില്‍ ആഗ്രഹിക്കുമെന്നും അദ്ദേഹം പറയുന്നു.

നേരത്തേ അഭിഷേകിനെ പാകിസ്താന്റെ മുന്‍ ഫാസ്റ്റ്ബൗളര്‍ മുഹമ്മദ് ആമിര്‍ ഏറെ വിമര്‍ശിക്കുകയും കളിയാക്കുകയുമെല്ലാം ചെയ്തിരുന്നു. ഇന്ത്യന്‍ താരം വെറുമൊരപ സ്ലോഗര്‍ മാത്രമാണെന്നും യാതൊരു ബാറ്റിങ് ടെക്‌നിക്കുമില്ലെന്നുമായിരുന്നു പരിഹാസം. എന്നാല്‍ ആമിറിന്റെ വാദങ്ങള്‍ തള്ളിയാണ് ഹഫീസ് ഇപ്പോള്‍ അഭിഷേകിനെ പുകഴ്ത്തിയത്.

സിംബാബ്‌വെയ്‌ക്കെതിരായ സൂപ്പര്‍ എട്ട് മല്‍സരത്തില്‍ ഇന്ത്യയുടെ വിജയത്തെ കുറിച്ച് ടപ്മാഡില്‍ (Tapmad) സംസാരിക്കവെയാണ് അഭിഷേക് ശര്‍മയുടെ ഇന്നിങ്‌സിനെും ബാറ്റിങ് ശൈലിയെയുമെല്ലാം മുഹമ്മദ് ഹഫീസ് പ്രശംസിച്ചത്.
'അഭിഷേക് ശര്‍മ വളരെ മികച്ച താരമാണ്. ഒരു ബാറ്ററെന്ന നിലയിലുള്ള പ്രത്യേകതയും കളിയിലുണ്ടാക്കുന്ന ഇംപാക്ടും പോസിറ്റീവ് മനോഭാവവും കൊണ്ടാണ് അവനെ ഇന്ത്യ പിന്തുണയ്ക്കുന്നതെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്.
എല്ലാ ടീം മാനേജമെന്റുകളും അഭിഷേകിനെ കുറിച്ച് ഹാപ്പിയാവുമെന്നു ഞാന്‍ കരുതുന്നു. കാരണം കളിക്കുമ്പോഴെല്ലാം അവന്‍ വളരെ ഇംപാക്ടുണ്ടാക്കുന്ന പ്ലെയറാണ്'- ഹഫീസ് വ്യക്തമാക്കി.

അഭിഷേക് ആദ്യ ബോളിലോ, രണ്ടാമത്തേതിലോ ചിലപ്പോള്‍ പുറത്താവുന്നത് ഫോമൗട്ടായു കൊണ്ടല്ല. മറിച്ച് നിര്‍ഭയമായ ക്രിക്കറ്റ് കളിക്കുന്നതു കൊണ്ടാണ്. പെട്ടെന്നു പുറത്താവലുകളേക്കാള്‍ സ്ലോ ഇന്നിങ്‌സുകളെയാണ് സൂക്ഷിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഭിഷേക് ശര്‍മ താന്‍ പരിശീലിപ്പിക്കുനന്ന ടീമിലാണ് കളിക്കുന്നതെങ്കില്‍ കോച്ചെന്ന നിലയില്‍ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്നും മുഹമ്മദ് ഹഫീസ് പറയുന്നു.
ഞാനാണ് ടീമിന്റെ കോച്ചെങ്കില്‍ അഭിഷേക് ശര്‍മ രണ്ടാമത്തെയോ, മൂന്നാമത്തെയോ ബോളില്‍ ഔട്ടായാല്‍ അതു അത്ര വലിയ കാര്യമാക്കില്ല. പക്ഷെ അവന്‍ 20 ബോളില്‍ 10-12 റണ്‍സാണ് സ്‌കോര്‍ ചെയ്യുന്നതെങ്കില്‍ ബാറ്റിങില്‍ എന്തോ കുഴപ്പമുണ്ടെന്നു ഞാന്‍ ചിന്തിക്കും.

അഭിഷേക് ശര്‍മയുടെ ബാറ്റിങ് സമീപനം കാരണമാണ് ടീം മാനേജ്‌മെന്റിന്റെ പിന്തുണയും ലഭിക്കുന്നത്. അവന്റെ ആത്മവിശ്വാസമാണ് സിംബാബ്‌വെയുമായുള്ള മല്‍സരത്തിലെ ബാറ്റിങ് കാണിക്കുന്നതെന്നും ഹഫീസ് വിലയിരുത്തി.
ഈ ലോകകപ്പില്‍ ഇന്ത്യക്കു വാനോളം പ്രതീക്ഷയുണ്ടായിരുന്ന താരമാണ് അഭിഷേക് ശര്‍മ. ടൂര്‍ണമെന്റില്‍ ടീമിന്റെ ടോപ്‌സ്‌കോററായി മാറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടതും അദ്ദേഹമാണ്. പക്ഷെ ഇപ്പോള്‍ ലോകകപ്പിന്റെ സെമി ഫൈനലിലേക്കു അടുക്കുമ്പോഴും അഭിഷേക് 100 റണ്‍സ് പോലും തികച്ചിട്ടില്ല.

അഞ്ചിന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 70 റണ്‍സ് മാത്രമാണ്. 140 സ്‌ട്രൈക്ക് റേറ്റിലാണിത്. ഗ്രൂപ്പുഘട്ടത്തില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും അഭിഷേക് ഡെക്കായിരുന്നു. എന്നാല്‍ സൂപ്പര്‍ എട്ട് മുതല്‍ അദ്ദേഹം ഫോമിലേക്ക് പതിയെി തിരിച്ചെത്തുകയാണ്.
ഹാട്രിക് ഡെക്കുകള്‍ക്കു വിരാമമിട്ട് സൗത്താഫ്രിക്കയ്‌ക്കെിരേ 15 റണ്‍സ് അഭിഷേക് സ്‌കോര്‍ ചെയ്തിരുന്നു. ഇതിനു പിന്നെയാണ് സിംബാബ്‌വെയുമായുള്ള കളിയില്‍ കന്നി ഫിഫ്റ്റി പ്ലസ് സ്‌കോറും താരം കുറിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഫോം കാത്തു സൂക്ഷിക്കാനായിരിക്കും ഇനി അഭിഷേകിന്റെ ലക്ഷ്യം.