Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ സെമി കാണില്ലെന്ന പ്രവചനം പാളി!! ആമിര്‍ ഇപ്പോള്‍ പറഞ്ഞത് കേട്ടോ? കളി തീരെ പോരെന്ന്

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള പ്രവചനം ദയനീയമായി പാളിയതോടെ പുതിയ പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍. പാകിസ്താന്‍ ചാനലായ ജിയോ ന്യൂസ് ഉര്‍ദുവിന്റെ ഷോയില്‍ സംസാരിക്കവെയാണ് സൂര്യകുമാര്‍ യാദവിനും സംഘത്തിനുമെതിരേ അദ്ദേഹം തുറന്നടിച്ചത്.

ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ തന്നെ അഭിഷേക് ശര്‍മയ്ക്കും ഇന്ത്യന്‍ ടീമിനും പിന്നാലെ ആമിറുണ്ട്. അഭിഷേകിന് യാതൊരു ബാറ്റിങ് ടെക്‌നിക്കുമില്ലെന്നും വെറും സ്ലോഗറുമാണെന്നുമാണ് അദ്ദേഹം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ പേരില്‍ ഇന്ത്യന്‍ ആരാധകരുടെ ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങളുംആമിറിനു നേരിടേണ്ടതായി വന്നു.

MOHAMMMAD AMIR T20 WC 2026

ദുരന്തമായ പ്രവചനം

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഇന്ത്യയുടെ സൂപ്പര്‍ എട്ട് പോരാട്ടത്തെ കുറിച്ചുള്ള മുഹമ്മദ് ആമിറിന്റെ പ്രവചനവും ആരാധകരെ ചൊടിപ്പിച്ചിരുന്നു വെസ്റ്റ് ഇന്‍ഡീസിനോടു തോറ്റ് ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്താവുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

ബാറ്റിങിലും ബൗളിങിലും ടീമിനു ഒരുപാട് പ്രശ്‌നങ്ങളുമുണ്ടെന്നു ആമിര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഇന്ത്യ സെമി കാണില്ലെന്നു പരിഹാസച്ചിരിയോടെ അദ്ദേഹം ആവര്‍ത്തിച്ചപ്പോള്‍ പാകിസ്താന്റെ മുന്‍ ഓപ്പണര്‍ അഹമ്മദ് ഷഹ്‌സാദ് ഇതിനോടു യോജിക്കാനും തയ്യാറായില്ല.

ഇന്ത്യ സെമി മാത്രമല്ല ഫൈനലും കളിക്കുമെന്നായിരുന്നു ഷഹ്‌സാദിന്റെ പ്രവചനം. ഇന്ത്യ സെമിയില്‍ കടന്നില്ലെങ്കില്‍ താന്‍ ഈ ഷോ ബഹിഷ്‌കരിക്കുമെന്നും ബെറ്റ് വയ്ക്കുകയും ചെയ്തിരുന്നു. ഈ ബെറ്റില്‍ ഷഹ്‌സാദ് ജയിച്ചപ്പോള്‍ ആമിറിന്റെ പ്രചനം ദയനീയമായി പാളുകയും ചെയ്തു.

ഇന്ത്യക്കെതിരേ വീണ്ടും ആമിര്‍

ഇന്ത്യന്‍ ടീം സെമി ഫൈനലിലേക്കു യോഗ്യത നേടില്ലെന്ന പ്രവചനം പാളിയെങ്കിലും മുഹമ്മദ് ആമിര്‍ അടങ്ങിയിരിക്കാന്‍ തയ്യാറായില്ല. സൂര്യകുമാര്‍ യാദവിനെയും സംഘത്തെയും വിമര്‍ശിച്ച് അദ്ദേഹം വീണ്ടും രംഗത്തു വന്നിരിക്കുകയാണ്. ഇന്ത്യ കിരീട ഫേവറിറ്റുകളെല്ലാണ് ആമിര്‍ ഇപ്പോള്‍ ആഞ്ഞടിക്കുന്നത്.

'ഓവറോള്‍ നോക്കിയാല്‍ ഇന്ത്യന്‍ ടീം കിരീട ഫേവറിറ്റുകളല്ലെന്നാണ് ഞാന്‍ ഇപ്പോഴും പറയുന്നത്. ക്രിക്കറ്റിനെ വിശകലനം ചെയ്തു സംസാരിക്കുകയാണെങ്കില്‍ ഇന്ത്യ നല്ല ക്രിക്കറ്റല്ല കളിക്കുന്നത്.

ഞാന്‍ ഇക്കാര്യം ഒരിക്കല്‍ക്കൂടി പറയുകയാണ്. ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് നിങ്ങള്‍ പരിശോധിക്കൂ, മൂന്നോ, നാലോ ക്യാച്ചുകള്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള കളിയില്‍ അവര്‍ കൈവിട്ടു'.

INDIAN TEAM T20 WC 2026

ജസ്പ്രീത് ബുംറയെ മാറ്റി നിര്‍ത്തിയാല്‍ അവരുടെ എല്ലാ ബൗളര്‍മാരും തല്ലു വാങ്ങുകയാണ്. ക്രിക്കറ്റിനെ കുറിച്ച് വിശകലനം നടത്തുന്ന ഇന്ത്യന്‍ ഫാന്‍സ് ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നു സമ്മതിക്കുകയും ചെയ്യും. ഒരേയൊരു ബൗളറെ മാത്രം (ബുംറ) മാത്രം ആശ്രയിച്ചാണ് ഇന്ത്യ ഇപ്പോഴും കളിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യയെ കുറിച്ച് ഞാന്‍ മുമ്പ് തന്നെ നിങ്ങളോടു പറഞ്ഞിട്ടുള്ളതാണ്. നല്ല ടീമുകള്‍ക്കെതിരേ അദ്ദേഹം ഒരിക്കലും മികച്ച ബൗളിങ് കാഴ്ചവയ്ക്കാറില്ല. വിന്‍ഡീസുമായുള്ള മല്‍സരത്തിലും 43 റണ്‍സ് (40 റണ്‍സ്) ഹാര്‍ദിക് വിട്ടുകൊടുത്തു.

വരുണ്‍ ചക്രവര്‍ത്തിയെയും വിന്‍ഡീസ് ബാറ്റര്‍മാര്‍ നന്നായി പ്രഹരിച്ചു. വെസ്റ്റ് ഇന്‍ഡീസ് ടീം സ്പിന്നര്‍മാരെ അത്ര നന്നായി നേരിടുന്നവരല്ല. എന്നാല്‍ ഇനി വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ഇന്ത്യ നേരിടാന്‍ പോവുന്നവര്‍ സ്പിന്നിനെതിരേ നന്നായി കളിക്കുന്നവരാണെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച ഇംഗ്ലണ്ടുമായാണ് വാംഖഡെയിലെ സെമിഫൈനലില്‍ ഇന്ത്യ കൊമ്പുകോര്‍ക്കുക. ഇതില്‍ ജയിക്കുകയാണെങ്കില്‍ സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡും തമ്മിലുള്ള സെമിയിലെ വിജയികളെയാണ് അടുത്ത ഞായറാഴ്ച ഇന്ത്യ നേരിടുക.

Story first published: Monday, March 2, 2026, 19:03 [IST]
Other articles published on Mar 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+