Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ആ മല്‍സരം ഒത്തുകളി? ഇന്ത്യക്കും നാണക്കേട്!! ഐസിസി അന്വേഷിക്കും; സംഭവമറിയാം

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഒത്തുകളി വിവാദം. ടൂര്‍ണമെന്റിലെ ഒരു മല്‍സരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന ആരോപണങ്ങളാണ് ഉയരുന്നത്. ഇതേ തുടര്‍ന്ന് ഐസിസി അന്വേഷണവും ആരംഭിച്ചിരിക്കുകയാണ്.

ഒരു മാസത്തോളം നീണ്ടുനിന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയാണ് കിരീടമുയര്‍ത്തിയത്. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നിഷ്പ്രഭരാക്കിയാണ് സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ടീം ജേതാക്കളായത്. ഇതോടെ തുടര്‍ച്ചയായി രണ്ടു തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡിനൊപ്പം കീരിടം സ്വന്തമാക്കിയ ആദ്യത്തെ ആതിഥേയരായും ഇന്ത്യ മാറിയിരുന്നു.

T20 Wc MATCH FIXING

ആ മല്‍സരം സംശയ നിഴലില്‍

ടി20 ലോകകപ്പില്‍ കാനഡയും ന്യൂസിലാന്‍ഡും തമ്മിലുള്ള മല്‍സരമാണ് ഒത്തുകളി നിഴലില്‍ ആയിരിക്കുന്നത്. ഐസിസിയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗം ഈ മല്‍സരത്തെ കുറിച്ച് അന്വേഷണവും ആരംഭിച്ചിരിക്കുകയാണ്. നിലവില്‍ ഈയൊരു കളിയെ കുറിച്ചാണ് അന്വേഷണമെങ്കിലും ചിലപ്പോള്‍ അതു കൂടുതല്‍ മല്‍സരങ്ങളിലേക്കും നീണ്ടേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൂര്‍ണമെന്റില്‍ ഗ്രൂപ്പ്ഡിയിലായിരുന്നു കാനഡയും ന്യൂസിലാന്‍ഡും ഉള്‍പ്പെട്ടത്. ഗ്രൂപ്പിലെ മറ്റു ടീമുകള്‍ സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവരുമായിരുന്നു. ലോകകപ്പിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പ് കൂടിയായിരുന്നു ഇത്. സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് സൂപ്പര്‍ എട്ടിലേക്കു യോഗ്യതനേടിയത്.

ഫെബ്രുവരി 17ന് ചെന്നൈയിലായിരുന്നു കാനഡയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഗ്രൂപ്പ് മല്‍സരം നടന്നത്. പുറമെ നിന്നും നോക്കുമ്പോള്‍ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമായിരുന്നു കിവികള്‍ പിടിച്ചെടുത്തത്. കാനഡ നല്‍കിയ 174 റണ്‍സിന്റെ ലക്ഷ്യം വെറും 15.1 ഓവറില്‍ തന്നെ ന്യൂസിലാന്‍ഡ് മറികടക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കളിയുടെ ഒരു ഘട്ടത്തില്‍ ന്യൂസിലാന്‍ഡ് അല്‍പ്പമൊന്നു പതറിയിരുന്നുവെന്നതാണ് സത്യം. 174 റണ്‍സ് ചേസ് ചെയ്യവെ അവര്‍ രണ്ടു വിക്കറ്റിനു 35ലേക്കു വീണു. ഇതോടെ വമ്പനൊരു അട്ടിമറി മണക്കുകയും ചെയ്തു.

പക്ഷെ രചിന്‍ രവീന്ദ്രയും (59*) ഗ്ലെന്‍ ഫിലിപ്‌സും (76*) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ അപരാജിത സെഞ്ച്വറി കൂട്ടുകെട്ടുമായി ടീമിനെ അനായാസം വിജയത്തിലെത്തിച്ചു. 72 ബോളില്‍ 146 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്. കിവികളുടെ റണ്‍ചേസിനിടെ അഞ്ചാമത്തെ ഓവറാണ് ഒത്തുകളി ആരോപണമുയരാന്‍ കാരണം.

ലോകകപ്പിനു ആഴ്ചകള്‍ മാത്രം മുമ്പ് കാനഡ ടീമിന്റെ നായകസ്ഥാനമേറ്റെടുത്ത ഇന്ത്യന്‍ വംശജനായ ദില്‍പ്രീത് ബാജ്വ അഞ്ചാം ഓവറില്‍ സ്വയം ബൗള്‍ ചെയ്യാനെത്തുകയായിരുന്നു.

പക്ഷെ വളരെ ലൂസ് ബൗളിങാണ് അദ്ദേഹം കാഴ്ചവച്ചത്. രണ്ടിനു 35 റണ്‍സെന്ന നിലയിലുള്ള കിവികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കാതെ അവരുടെ സമ്മര്‍ദ്ദം ഇല്ലാതാക്കുന്ന തരത്തിലായിരുന്നു ബാജ്വയുടെ ബൗളിങ്.

ഒരു നോ ബോളുമായി ഈ ഓവര്‍ ആരംഭിച്ച കാനഡ ക്യാപ്റ്റന്‍ പിന്നാലെ വൈഡുമെറിഞ്ഞു. 15 റണ്‍സ് ഈ ഓവറില്‍ ബാജ്വ വാരിക്കോരി നല്‍കുകയും ചെയ്തു. രചിന്‍ രണ്ടു ഫോറുകളും ഈ ഓവറില്‍ അടിച്ചിരുന്നു. ഈ ഓവറിനു ശേഷാണ് കളി കാനഡയില്‍ നിന്നും വഴുതിപ്പോയത്. പിന്നീട് വളരെ അനായാസം കിവികള്‍ ലക്ഷ്യത്തിലേക്കും കുതിച്ചു.

T20 Wc MATCH FIXING

ഈ കളിയില്‍ കാനയുടെ ക്യാപ്റ്റന്‍ ഇന്ത്യന്‍ വംശജനാണെന്നതു മാത്രമല്ല, മറ്റൊരു ഇന്ത്യന്‍ കണക്ഷന്‍ കൂടി മല്‍സരത്തിനുണ്ട്. അവരുടെ ഇന്ത്യന്‍ വംശജനായ ഓപ്പണര്‍ യുവരാജ് സംറ (65 ബോളില്‍ 110) കളിയില്‍ തകര്‍പ്പന്‍ സെഞ്ച്വറിയും കുറിച്ചിരുന്നു.

വിവാദത്തിന് കാരണം

കാനഡയും ന്യൂസിലാന്‍ഡും തമ്മിള്ള ടി20 ലോകകപ്പില്‍ ഒത്തുകളിനടന്നിട്ടുണ്ടാവാമെന്ന ആരോപണമുന്നയിച്ചത് സിബിസിയില്‍ സംപ്രേക്ഷണം ചെയ്ത ഒരു ഡോക്യുമെന്ററിയിലാണ്.

കാനഡയുടെ ക്രിക്കറ്റ് ഭരണസമിതിയെ കുറിച്ച് ഒരുപാട് ആരോപണങ്ങളും ഈ ഡോക്യുമെന്ററിയില്‍ ഉന്നയിച്ചിട്ടുണ്ട്. ലോകകപ്പിലെ ഈ മല്‍സരം കൂടാതെ കാനഡയുടെ മുന്‍ പരിശീലകന്‍ ഖുറം ചൗഹാന്‍ ഉള്‍പ്പെട്ട മറ്റൊരു കേസും ഐസിസി പരിശോധിക്കുന്നുണ്ട്.

ചില കളിക്കാരെ തിരഞ്ഞെടുക്കാന്‍ ബോര്‍ഡ് അംഗങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയതായി അവകാശപ്പെടുന്ന ഒരു ഫോണ്‍ റെക്കോര്‍ഡിംഗ് ചോര്‍ന്നതായി പറയപ്പെടുന്നു. ഒത്തുകളി ശ്രമത്തെക്കുറിച്ചും ഇതില്‍ പരാമര്‍ശങ്ങളുണ്ട്, എന്നിരുന്നാലും ആ അവകാശവാദങ്ങള്‍ തെളിയിക്കുക ബുദ്ധിമുട്ടായിരിക്കുകയും ചെയ്യും.

Story first published: Friday, April 17, 2026, 12:11 [IST]
Other articles published on Apr 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+