Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ഗില്‍ വീണ്ടും ടി20 ടീമിലേക്ക്!! കൂട്ടിന് ജയ്‌സ്വാളും, സന്നാഹത്തിനുള്ള ഇന്ത്യന്‍ എ 11

ഐസിസി ടി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സരങ്ങളുടെ മല്‍സര ക്രമം പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഇന്ത്യയടക്കം പ്രധാനപ്പെട്ട പല ടീമുകളും സന്നാഹത്തിനു ശേഷമാണ് ലോകകകപ്പിനായി കച്ചമുറുക്കുക. അടുത്ത മാസം രണ്ട് മുതല്‍ ആറു വരെയാണ് സന്നാഹ മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

ഇന്ത്യയുടെ (India) മല്‍സരം നാലിന് നാവി മുംബൈയില്‍ വച്ച് കരുത്തരായ സൗത്താഫ്രിക്കയുമായിട്ടാണ്. 2024ലെ കഴിഞ്ഞ ലോകകകപ്പ് ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഈ പോരാട്ടം. സൂര്യകുമാര്‍ യാദവിന്റെ ലോകകപ്പ് സ്‌ക്വാഡ് മാത്രമല്ല, ഇന്ത്യന്‍ എ ടീമും സന്നാഹ മല്‍സരങ്ങളുടെ ഭാഗമാണ്. അവര്‍ രണ്ടു സന്നാഹങ്ങളില്‍ കളിക്കാനിറങ്ങും.

GILL JAISWAL

ഫെബ്രുവരി രണ്ടിന് നാവി മുംബൈയില്‍ വച്ച് അമേരിക്കയുമായിട്ടാണ് ഇന്ത്യന്‍ എയുടെ ആദ്യ മല്‍സരം. അതിനു ശേഷം ആറിന് ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ വച്ച് നമീബിയയുമായും എ ടീം കൊമ്പുകോര്‍ക്കും. നിലവിലെ ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമല്ലാത്ത പല താരങ്ങളെയും ഇന്ത്യന്‍ എ ടീം പ്രതീക്ഷിക്കാം. എങ്ങനെയാവും സാധ്യതാ പ്ലെയിങ് ഇലവനെന്നു നോക്കാം.

ഇന്ത്യന്‍ എ ഓപ്പണിങില്‍ ആരെല്ലാം?

ടി20യില്‍ കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനങ്ങള്‍ കാരണം ലോകകപ്പ് സ്്ക്വാഡില്‍ നിന്നും തഴയപ്പെട്ട മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്ലിനു ഇന്ത്യന്‍ എ ടീമില്‍ അവസരം ലഭിച്ചേക്കും. ടി20 തനിക്കു വഴങ്ങില്ലെന്നു വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തവരുടെ വായടപ്പിക്കാന്‍ ഗില്ലിനു ലഭിക്കുന്ന മികച്ച അവസരം കൂടിയായിരിക്കും ഇത്.

ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി എത്തിയേക്കുക അഗ്രസീവ് ഇടംകൈയന്‍ ബാറ്ററും മറ്റൊരു യുവതാരവുമായ യശസ്വി ജയ്‌സ്വാളായിരിക്കും. അഭിഷേക് ശര്‍മയുടെ വരവോടെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള വഴി അടയ്‌ക്കെപ്പെട്ട താരമാണ് അദ്ദേഹം. ഈ ഫോര്‍മാറ്റിന് ഏറെ യോജിച്ച ബാറ്റിങ്‌ശൈലിയായിട്ടും ജയ്‌സ്വാള്‍ തഴയപ്പെടുന്നത് നിര്‍ഭാഗ്യം കാരണം മാത്രമാണ്.

ശ്രേയസ് നയിക്കും

ഗില്‍-ജയ്‌സ്വാള്‍ ഓപ്പണിങ് ജോടികള്‍ക്കു ശേഷം ഇന്ത്യന്‍ എ ടീമിനായി മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളല്‍ കളിച്ചേക്കുക റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ധ്രുവ് ജുറേല്‍ എന്നിവരായിരിക്കും.

സീനിയര്‍ ടീമിനു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും കളിക്കാന്‍ മികവുള്ള താരമാണ് റുതുരാജ്. പക്ഷെ ഒരു ടീമിലും സ്ഥിരാംഗമായി മാറാന്‍ അദ്ദേഹത്തിനായിട്ടില്ല. ടി20യില്‍ ഓപ്പണറായി ഇറങ്ങി ഇന്ത്യക്കു വേണ്ടി സെഞ്ച്വറി പോലും റുതുരാജ് നേടിയിട്ടുമുണ്ട്.

ശ്രേയസാവട്ടെ നിലവില്‍ ഏകദിനത്തില്‍ മാത്രമേ ടീമിലെ സ്ഥിരാംഗമായിട്ടുള്ളൂ. എങ്കിലും ടി20, ടെസ്റ്റ് ടീമുകളിലേക്കു വൈകാതെ തിരിച്ചെത്താന്‍ അദ്ദഹേത്തിനു സാധിച്ചേക്കും. ഇന്ത്യന്‍ എ ടീമിനെ നയിക്കുന്നത് ശ്രേയസായിരുക്കും.

SHREYAS IYER

ജുറേലിനു ശേഷം ആറു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍ നിതീഷ് കുമാര്‍ റെഡ്ഡി, ജിതേഷ് ശര്‍മ, ക്രുനാല്‍ പാണ്ഡ്യ എന്നിവരുണ്ടാവും. ഫിനിഷര്‍ റോളായിരിക്കും ജിതേഷിന്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ടീം കോമ്പിനേഷനിലെ മാറ്റം കാരണം അവസാന നിമിഷം ഒഴിവാക്കപ്പെട്ട താരമാണ് ജിതേഷ്.

ഇന്ത്യന്‍ എ ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ മുന്‍ സ്റ്റാര്‍ ബൗളറായ യുസ്വേന്ദ്ര ചഹലായിരിക്കും. നിലവില്‍ ദേശീയ ടീമില്‍ നിന്നും പൂര്‍ണമായും പുറത്തായിക്കഴിഞ്ഞ താരമാണ് അദ്ദേഹം. ചഹലിനു ശേഷം ഫാസ്റ്റ് ബൗളര്‍മാരുടെ റോളില്‍ പരിചയ സമ്പന്നരായ മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയുമാവും ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുക.

ഇന്ത്യന്‍ എ സാധ്യതാ ടീം

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍, നിതീഷ് റെഡ്ഡി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

Story first published: Tuesday, January 27, 2026, 17:09 [IST]
Other articles published on Jan 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+