For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ഇതു ഇഷാന്റെ ലോകകപ്പ്? ചരിത്രത്തിലാദ്യം!! ഹിറ്റ്മാന് പോലുമില്ല, അറിയാം

കൊളംബോ: പാകിസ്താനുമായുള്ള ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ തുടക്കം പാളിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ഇതിനു ടീമിനെ സഹായിച്ചതാവട്ടെ ഇഷാന്‍ കിഷന്റെ അഗ്രസീവ് ഫിഫ്റ്റിയാണ്. വെറും 40 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 77 റണ്‍സാണ്. 10 ഫോറുകളും മൂന്ന സിക്‌സറും ഇതിലുള്‍പ്പെടും.

അഭിഷേക് ശര്‍മ ഡെക്കായി ആദ്യ ഓവറില്‍ തന്നെ മടങ്ങിയെങ്കിലും ഇഷാന്റെ കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സ് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. തിലക് വര്‍മയ്്‌ക്കൊപ്പം രണ്ടാം വിക്കറ്റില്‍ 46 ബോളില്‍ 87 റണ്‍സാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്. ഇതില്‍ 76 റണ്‍സും ഇഷാന്റെ ബാറ്റില്‍ നിന്നായിരുന്നു. രണ്ടു വമ്പന്‍ റെക്കോര്‍ഡും ഇതോടെ അദ്ദേഹം കുറിച്ചിരിക്കുകയാണ്.

ISHAN KISHAN T20 WC 2026

ഇഷാന്റേത് ചരിത്രനേട്ടം

ഐസിസി ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ പാകിസ്താനെതിരേ ഫിഫ്റ്റി പ്ലസ് സ്‌കോറിന് അവകാശിയായ ആദ്യത്തെ ഇന്ത്യന്‍ ഓപ്പണറെന്ന വമ്പന്‍ റെക്കോര്‍ഡാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയിരിക്കുന്നത്. മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായിരുന്ന രോഹിത് ശര്‍മയ്ക്കു പോലുമില്ലാത്ത റെക്കോര്‍ഡാണ് കന്നി ലോകകപ്പില്‍ തന്നെ ഇഷാന്‍ കുറിച്ചിരിക്കുന്നത്.

ഇതാദ്യമായല്ല പാകിസ്താനെതിരേ ഒരു പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ അദ്ദേഹം മിന്നിച്ചത്. 2023ല്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പിലും അദ്ദേഹം മാച്ച് വിന്നിങ് പ്രകടനം നടത്തിയിരുന്നു. അന്നു ടീം നാലു വിക്കറ്റിന് 66 റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു ഇഷാന്റെ മാച്ച് വിന്നിങ് പ്രകടനം. 81 ബോളില്‍ 82 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.

ISHAN KISHAN T20 WC 2026

ഇന്ത്യ- പാകിസ്താന്‍ അന്താരാഷ്ട്ര ടി20 മല്‍സരങ്ങളുടെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന നാലാമത്തെ സ്‌കോര്‍ കൂടിയാണ് ഈ മല്‍സരത്തി ഇഷാന്‍ അടിച്ചെടുത്തത്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഗംഭീര്‍ നേടിയ 75 റണ്‍സിനെ ഇഷാന്‍ മറികടന്നിരിക്കുകയാണ്.

ഈ ലിസ്റ്റില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസം വിരാട് കോലി (82*, മെല്‍ബണ്‍ 2022), പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ (79, ദുബായ്, 2021), കോലി (78*, കൊളംബോ, 2012) എന്നിവരാണ്.

പ്ലെയിങ് 11

ഇന്ത്യ- അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്.

പാകിസ്താന്‍- സയിം അയൂബ്, സഹിബ്‌സാദ ഫര്‍ഹാന്‍, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ബാബര്‍ ആസം, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍) ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ താരിഖ്, അബ്രാര്‍ അഹമ്മദ്.

Story first published: Sunday, February 15, 2026, 20:49 [IST]
Other articles published on Feb 15, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+