Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: അതെങ്ങനെ ഔട്ട്? ഹെറ്റി ഞെട്ടി!! സമിയും കലിപ്പില്‍; ബിസിസിഐയുടെ കള്ളക്കളി?

കൊല്‍ക്കത്ത: ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലെ സൂപ്പര്‍ പോരില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ അപകടകാരിയായ ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ വേഗത്തില്‍ മടക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ടൂര്‍ണമെന്റിലുടനീളം സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള അദ്ദേഹത്തെ 27 റണ്‍സെടുക്കാനെ ഇന്ത്യ അനുവദിച്ചുള്ളൂ. 12 ബോളുകള്‍ നേരിട്ട ഹെറ്റി രണ്ടു സിക്‌സറും ഒരു ഫോറുമടിച്ചു.

ജസ്പ്രീത് ബുംറയാണ് അദ്ദേഹത്തിന്റെ വിലപ്പെട്ട വിക്കറ്റ് ടീമിനു നേരിത്തന്നത്. എന്നാല്‍ ഹെറ്റ്‌മെയറുടെ പുറത്താവല്‍ വലിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരിക്കുകയാണ്. അതു ഔട്ടാണെന്നു ഒരു വിഭാഗം വാദിക്കുമ്പോള്‍ നോട്ടൗട്ടാണെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ കാരണമെന്താണന്നു നോക്കാം.

HETMYER DISIMISSAL T20 WC 2026

photocredit/Jiohotstar

ഹെറ്റ്‌മെയറുടെ പുറത്താവല്‍

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഒമ്പതാം ഓവറിലാണ് ഷിംറോണ്‍ ഹെറ്റ്‌മെയര്‍ വണ്‍ഡൗണായി ബാറ്റിങിനായി ക്രീസിലെത്തിയത്. വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഷായ് ഹോാപ്പിന്റെ (32) പുറത്താവല്‍ അദ്ദേഹത്തെ ക്രീസിലെത്തിക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ സിക്‌സര്‍ വീരനായ ഹെറ്റ്‌മെയര്‍ നേരിട്ട മൂന്നാമത്തെ ബോളില്‍ തന്നെ ആദ്യ സിക്‌സര്‍ പറത്തുകയും ചെയ്തു.

അടുത്ത ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിക്കെതിരേ തന്റെ രണ്ടാം സിക്‌സറും പായിച്ചതോടെ ലോകകപ്പ് ചരിത്രത്തിലെ ഓള്‍ടൈം സക്‌സര്‍ വീരനായും അദ്ദേഹം മാറി. 19 സിക്‌സാണ് ഈ ലോകകപ്പില്‍ ഹെറ്റി ഇതിനകം വാരിക്കൂട്ടിയത്.

ഇതോടെ ബൗളിങില്‍ തന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയെ 12 ഓവറില്‍ രണ്ടാം സ്‌പെല്ലിനായി നായകന്‍ സൂര്യകുമാര്‍ യാദവ് തിരികെ വിളിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ പിഴച്ചില്ല. ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെ ഹെറ്റ്‌മെയറെ മടക്കിയ ബുംറ ടീമിനു ബ്രേക്ക്ത്രൂയും സമ്മാനിച്ചു.

ഒരു ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളാണ് ബുംറ പരീക്ഷിച്ചത്. ഹെറ്റ്‌മെയര്‍ ബോളിന്റെ ലൈനിനു കുറുകെ ആഞ്ഞുവീശിയെങ്കിലും കണക്ടായില്ല. പിന്നാലെ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കൈകളിലത്തുകയും ചെയ്തു.

പിന്നാലെ സഞ്ജുവും ബുംറയും ക്യാച്ചിനായി അപ്പീലും ചെയ്തതോടെ അംപയര്‍ ഔട്ടും വിധിക്കുകയായിരുന്നു. എന്നാല്‍ അതു ഔട്ടല്ലെന്ന വിശ്വാസത്തിലായിരുന്നു ഹെറ്റി. തുടര്‍ന്ന് അദ്ദേഹം റിവ്യു എടുക്കുകയും ചെയ്തു.

റീപ്ലേയില്‍ ബാറ്റിനും ബോളിനുമിടയില്‍ ഗ്യാപ്പുള്ളതു പോലെയാണ് കാണപ്പെട്ടത്. എന്നാല്‍ അള്‍ട്രാ എഡ്ജില്‍ നേരിയ സ്‌പൈക്ക് കാണിച്ചതോടെ അംപയര്‍ ഔട്ട് തന്നെ വിധിക്കുകയും ചെയ്തു.

പക്ഷെ ഹെറ്റ്‌മെയര്‍ ഈ തീരുമാനം കണ്ടപ്പോള്‍ വളരെ ക്ഷുഭിതനായാണ കാണപ്പെട്ടത്. തന്റെ ബാറ്റിനും ബോളിനുമിടയില്‍ റീപ്ലേയില്‍ ഗ്യാപ്പുണ്ടല്ലോയെന്നും അദ്ദേഹം ഓണ്‍ഫീല്‍ഡ് അംപയറോടു വാദിക്കുന്നതും കണ്ടു.

തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ വിന്‍ഡീസ് കോച്ച് ഡാരന്‍ സമിയും ഡഗൗട്ടില്‍ അതൃപ്തനായാണ് കാണപ്പെട്ടത്. അതെങ്ങനെ എഡ്ജായെന്നു അദ്ദേഹം തനിക്കൊപ്പമുള്ള കോച്ചിങ് സംഘത്തിലുള്ളവരോടു ദേഷ്യത്തോടെ പറയുന്നുമുണ്ടായിരുന്നു.

HETMYER DISIMISSAL T20 WC 2026

അതെങ്ങനെ ഔട്ട്?

സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്കെതിരായ തീരുമാനത്തെ ചോദ്യം ചെയ്തു രംഗത്തു വന്നിട്ടുുണ്ട്. 'ബാറ്റും ബോളും തമ്മില്‍ വ്യക്തമായ ഗ്യാപ്പ് കാണാന്‍ കഴിയും. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ നോട്ടൗട്ടാണ്. ഇതു ബിസിസിഐയുടെ ചതിയാണ്. നല്ല ക്രിക്കറ്റ് കളിക്കൂ'.

'ഷിംറോണ്‍ ഹെറ്റ്‌മെയര്‍ നോട്ടൗട്ടാണ്. ബാറ്റിനും ബോളിനുമിടയില്‍ എടുത്തു പറയേണ്ട ഗ്യാപ്പ് കാണാം. പ്രധാനപ്പെട്ട മല്‍സരങ്ങളില്‍ എന്തുകൊണ്ടാണ് ഡിആര്‍എസ് എല്ലായ്‌പ്പോഴും ഇന്ത്യക്കു അനുകമാവുന്നത്. സത്യസന്ധതയില്ലാത്ത ചില താരങ്ങള്‍ ഡിആര്‍എസില്‍ കൃത്രിമം കാണിക്കുന്നതായാണ് കാണപ്പെടുന്നത്'

'ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ഇവിടെ ഉറപ്പായും ഔട്ടല്ല. തേര്‍ഡ് അംപര്‍ക്കു കുറച്ചു കൂടി സമയമെടുത്ത് തീരുമാനം എടുക്കാമായിരുന്നു. ഷോക്കിങ് തീരുമാനമാണിത്'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Sunday, March 1, 2026, 21:18 [IST]
Other articles published on Mar 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+