For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ലങ്ക- പാക് മല്‍സരം ഒത്തുകളി!!! ചോപ്ര പറഞ്ഞത് വൈറല്‍, ഇതു സത്യമോ? പ്രതികരണമിങ്ങനെ

പല്ലെക്കെലെ: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ പാകിസ്താനും ശ്രീലങ്കയും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ത്രില്ലിങ് പോരാട്ടം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഈ മല്‍സരത്തില്‍ ഒത്തുകളി നടന്നുവെന്നും പാകിസ്താനെ ലങ്ക സഹായിച്ചുവെന്നുമാണ് പ്രധാന ആരോപണം.

പാക് ടീം കളി ജയിച്ചിരുന്നെങ്കില്‍ സെമി ഫൈനല്‍ ശ്രീലങ്കയില്‍ തന്നെ നടക്കുമായിരുന്നം അതു അവരുടെ ക്രിക്കറ്റ് ബോര്‍ഡിന് സാമ്പത്തിക നേട്ടമായി മാറിയേനെയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ പാക് ടീം മല്‍സരം ജയിച്ചെങ്കിലും നെറ്റ് റണ്‍റേറ്റില്‍ പിന്നിലായതിനാല്‍ സെമി കാണാതെ പുറത്താവുകയും ചെയ്തിരുന്നു.

T20 WC 2026: വിന്‍ഡീസിനെ വീഴ്ത്തുമോ ഇന്ത്യ? ഫലമിങ്ങനെ!! വൈറലായി എഐ പ്രവചനംT20 WC 2026: വിന്‍ഡീസിനെ വീഴ്ത്തുമോ ഇന്ത്യ? ഫലമിങ്ങനെ!! വൈറലായി എഐ പ്രവചനം

പല്ലെക്കെലെയില്‍ നടന്ന പോരാട്ടം ഒത്തുകളിയാണെന്നു ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര അഭിപ്രായ പ്രകടനം നടത്തിയെന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് അദ്ദേഹം.

AAKASH CHOPRA T20 WC 2026

ചോപ്രയുടെ വിശദീകരണം

പാകിസ്താനുമായുള്ള സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ശ്രീലങ്കന്‍ ടീമിന്റെ ഭാഗത്തു നിന്നുണ്ടായ പല നീക്കങ്ങളും സംശയമുയര്‍ത്തുന്നതായിരുന്നു. ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുക്കാത ബൗളിങെടുത്തതാണ് ആദ്യമായി ചോദ്യം ചെയ്യപ്പെട്ടത്. അതിനു ശേഷം അതിദയനീയ ബൗളിങിലും വളരെ മോശം ഫീല്‍ഡിങുമാണ് ലങ്ക കാഴ്ചവച്ചത്.

ചില ക്യാച്ചുകള്‍ കൈവിട്ട അവര്‍ പാക് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാനെതിരേ ബാറ്റിങില്‍ എഡ്ജുണ്ടായിട്ടും നോട്ടൗട്ട് തീരുമാനത്തിനെതിരേ റിവ്യു എടുക്കാതിരുന്നതും സംശയം ജനിപ്പിച്ചു. റിവ്യു എടുത്തിരുന്നെങ്കില്‍ ഉറപ്പായും വിക്കറ്റും ലഭിക്കേണ്ടതുമായിരുന്നു. ഇവയെല്ലം അക്കമിട്ടു നിരത്തിയാണ് ഒത്തുകളി നടന്നിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും വാദിച്ചത്.

ഇക്കൂട്ടത്തില്‍ ആകാശ് ചോപ്രയുടെ പേരും പരാമര്‍ശിക്കപ്പെട്ടു. ഇതു ഒത്തുകളിയാണെന്ന് ചോപ്ര ആരോപിച്ചുവെന്ന തരത്തിലായിരുന്നു പോസ്റ്റുകള്‍. ഇവയോടു എക്‌സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്.

T20 WC 2026: ആമിറിനെ തള്ളി ഹഫീസ്!! അഭിഷേക് കിടിലന്‍ താരം, കോച്ചെങ്കില്‍ ചെയ്യുക ഇങ്ങനെT20 WC 2026: ആമിറിനെ തള്ളി ഹഫീസ്!! അഭിഷേക് കിടിലന്‍ താരം, കോച്ചെങ്കില്‍ ചെയ്യുക ഇങ്ങനെ

'കള്ളം (പൊട്ടിച്ചിരിക്കുന്ന ഇമോജികള്‍). നിങ്ങളുടെ പ്രചാരണം തുടരുക. എലോണ്‍ മസ്‌ക്, ഒരുപാട് വെരിഫൈഡ് അക്കൗണ്ടുകള്‍ എക്‌സില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്' - ഇങ്ങനെയായിരുന്നു എക്‌സില്‍ ചോപ്രയുടെ പോസ്റ്റ്.

ജയിച്ചിട്ടും പാകിസ്താന്‍ ടി20 ലോകകപ്പില്‍ നിന്നും പുറത്തായതോടെ സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഇംഗ്ലണ്ടിനു പിന്നില്‍ (6 പോയിന്റ്), രണ്ടാംസ്ഥാനക്കാരായി ന്യൂസിലാന്‍ഡും (3 പോയിന്റ്) സെമി ഫൈനലിലേക്കു മുന്നേറി.

വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിക്കാനായാല്‍ സെമിയില്‍ ഇന്ത്യക്കു ഇംഗ്ലണ്ടുമായിട്ടാണ് ഏറ്റുമുട്ടേണ്ടി വരിക. മറ്റൊരു സെയിയില്‍ സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡും കൊമ്പുകോര്‍ക്കും.

LANKA PAK MATCH T20 WC 2026

പൊരുതി വീണ് ലങ്ക

സൂപ്പര്‍ എട്ടിലെ ഡു ഓര്‍ ഡൈ പോരാട്ടത്തില്‍ 213 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്കു പാകിസ്താന്‍ നല്‍കിയത്. പക്ഷെ പാക് ടീമിനു സെമിയിലെത്താന്‍ വെറുമൊരു ജയം മതിയായിരുന്നില്ല.

ലങ്കയെ 147 റണ്‍സില്‍ പിടിച്ചുകെട്ടിയാല്‍ മാത്രമേ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡിനെ പിന്തള്ളി അവര്‍ക്കു സെമി ഫൈനലിലേക്കു മുന്നേറാന്‍ സാധിക്കുമായിരുന്നുള്ളൂ.

ഈഡനില്‍ മഴ പെയ്യുമോ? കളിയില്ലെങ്കില്‍ ഇന്ത്യക്ക് സെമിയില്ല!! കാരണം സൂര്യയുടെ പിഴവ്ഈഡനില്‍ മഴ പെയ്യുമോ? കളിയില്ലെങ്കില്‍ ഇന്ത്യക്ക് സെമിയില്ല!! കാരണം സൂര്യയുടെ പിഴവ്

പക്ഷെ പാക് ടീമിന്റെ കണക്കൂട്ടല്‍ ആകെ പാളി. ജയത്തിനു വേണ്ടി തന്നെയാണ് അവര്‍ ശ്രമിച്ചത്. അവസാന ബോള്‍ വരെ ലങ്ക ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും അഞ്ചു റണ്‍സിനു കീഴടങ്ങേണ്ടിയും വന്നു. ആറു വിക്കറ്റിനു 207 റണ്‍സാണ് നിശ്ചിത ഓവറില്‍ പാകിസ്താന്‍ അടിച്ചെടുത്തത്.

നായകന്‍ ദസുന്‍ ഷനകയുടെ (76*) വെടിക്കെട്ടാണ് ലങ്കയെ ജയത്തിനു തൊട്ടരികെയെത്തിച്ചത്. വെറും 31 ബോളില്‍ എട്ടു കൂറ്റന്‍ സിക്‌സറും രണ്ടു ഫോറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. പവന്‍ രത്‌നായകെയും (58) ലങ്കന്‍ ബാറ്റിങില്‍ തി്‌ളങ്ങി.

Story first published: Sunday, March 1, 2026, 12:24 [IST]
Other articles published on Mar 1, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+